ന്യൂഡൽഹി: നിയമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ പാർലമെന്റിന് സമീപത്ത് വിവിധ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന ശാസ്ത്രിഭവൻ ഭാഗികമായി അടച്ചു. വാർത്താ വിതരണ മന്ത്രാലയവും നിയമ മന്ത്രാലയവും പ്രവർത്തിക്കുന്ന നാലാമത്തെ നിലയാണ് അണുവിമുക്തമാക്കാനായി അടച്ചത്. ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ തുടങ്ങി.ഏപ്രിൽ 23ന് ഇദ്ദേഹം ഓഫീസിലെത്തിയിരുന്നു. ഓഫീസ് ഇന്ന് അണുവിമുക്തമാക്കും.ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നേരത്തെ നീതി ആയോഗ് ആസ്ഥാനവും വ്യോമമന്ത്രാലയ ആസ്ഥാനവും അണുവിമുക്തമാക്കാനായി അടച്ചിരുന്നു.
നാലായിരം കടന്ന് തമിഴ്നാട്
തമിഴ്നാട്ടിൽ ഇന്നലെ 508 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടു പേർ മരിച്ചു. ചെന്നൈ നഗരത്തിൽ മാത്രം 279 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ ആകെ കൊവിഡ് ബാധിതർ 4058 ആയി. ചെന്നൈ നഗരത്തിൽ മാത്രം 2008 കേസുകളുണ്ട്.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 49 മരണം. 441 പുതിയ കേസുകൾ.
മുംബയിലെ ധാരാവിയിൽ 33 പുതിയ കൊവിഡ് ബാധിതർ.
മദ്ധ്യപ്രദേശിൽ ഇന്നലെ 103 കൊവിഡ് ബാധിതർ.
പഞ്ചാബിൽ 219 പുതിയ കേസുകൾ.
ജമ്മുകാശ്മീരിൽ 15 പുതിയ രോഗബാധിതർ