ഡോക്ടറുടെ സന്ദർശനാനുമതി മുൻകൂട്ടി നേടുക. വളരെ കുറച്ചു സമയം മാത്രം ആശുപത്രിയിൽ ചെലവഴിക്കുക.
സർക്കാർ നിർദ്ദേശാനുസരണമുള്ള സാമൂഹ്യ അകലം പാലിക്കുക.
രോഗിക്കൊപ്പം ഒരാൾ മാത്രം കൂട്ടു പോവുക.
രോഗ വ്യാപനത്തിന് സാധ്യതയുണ്ടെങ്കിൽ തുറന്നു പറയുക. യാത്രകൾ, ഹോട്ട് സ്പോട്ടിൽ താമസം, പനിയോ ശ്വാസതടസമോ പോലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബാംഗങ്ങൾ തുടങ്ങിയ വിവരങ്ങൾ ഡോക്ടറെ ധരിപ്പിക്കുക.
ഡോക്ടർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരെയും സന്ദർശകരെയും തെർമൽ സ്ക്രീനിംഗ് വഴി പരിശോധിച്ചതിനു ശേഷമേ ആശുപത്രി കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കൂ. ഇത്തരം മുൻകരുതലുകളുമായി സഹകരിക്കുക.
ആശുപത്രി കവാടത്തിൽ വച്ചിരിക്കുന്ന സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയ ശേഷം മാത്രം ആശുപത്രിയിൽ പ്രവേശിക്കുക.
രോഗികളും സന്ദർശകരും ആരോഗ്യ പ്രവർത്തകരും നിർബന്ധമായും മാസ്ക് ധരിക്കുക.
പനിയും ശ്വാസതടസ്സവും നേരിടുന്ന രോഗികൾക്ക് അതിതീവ്ര പരിചരണമാണ് ആശുപത്രികൾ നിർദ്ദേശിക്കുക. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കുന്നതു വരെ അവരെ പ്രത്യേകമായി മറ്റൊരിടത്തായിരിക്കും പരിചരിക്കുക.
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവയ്പുകളും തുടരുക.
കൊവിഡ് സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും വരുന്ന വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയുക. അനാവശ്യ ഭയം ഒഴിവാക്കുക.
ആശുപത്രികൾ ഏർപ്പെടുത്തിയിട്ടുള്ള സ്മാർട്ട് കൺസൾട്ട്, ടെലി കൺസൾട്ട് സൗകര്യങ്ങൾ വഴി രോഗവിവരം വീഡിയോ കോളിലൂടെ ഡോക്ടറെ അറിയിക്കുക.
ഡോ. നവീൻ ജെയ്ൻ
സീനിയർ കൺസൾട്ടന്റ് നിയോനാറ്റോളജിസ്റ്റ്,
കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം
(കിംസ് ഹോസ്പിറ്റലിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ലേഖകന്റെ കുറിപ്പ്. സമാനമായ സൗകര്യങ്ങൾ പ്രധാന ആശുപത്രികളെല്ലാം ഒരുക്കിയിട്ടുണ്ട്)