SignIn
Kerala Kaumudi Online
Saturday, 08 August 2020 6.21 AM IST

@​കു​ടി​യേ​റ്റ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​യാ​ത്രാ​ ​ചെ​ല​വ് കോ​ൺ​ഗ്ര​സി​ന്റെ​ ​പ​ണം വാ​ങ്ങി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

cm

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ടി​യേ​റ്റ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​യാ​ത്രാ​ ​ചെ​ല​വി​ന് ​കെ.​പി.​സി.​സി​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ ​തു​ക​ ​വാ​ങ്ങി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വ്യ​ക്ത​മാ​ക്കി.
ഇ​വി​ടെ​ ​നി​ന്ന് ​പോ​കു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ചെ​ല​വി​നു​ള്ള​ ​പൈ​സ​ ​സ​ർ​ക്കാ​ർ​ ​കൊ​ടു​ക്കു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​ആ​രെ​ങ്കി​ലും​ ​ത​രു​ന്ന​ത് ​വാ​ങ്ങാ​നും​ ​ത​യ്യാ​റ​ല്ല.​ ​ഇ​തെ​ല്ലാം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ബാ​ദ്ധ്യ​ത​യാ​ണ്.
ഇ​ത് ​ത​ന്റെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​പ്ര​ശ്ന​മ​ല്ല.​ ​വ്യ​ക്തി​പ​ര​മാ​ണെ​ങ്കി​ല​ല്ലേ​ ​അ​ഭി​മാ​ന​ത്തി​ന്റെ​യും​ ​ദു​ര​ഭി​മാ​ന​ത്തി​ന്റെ​യും​ ​പ്ര​ശ്ന​മു​ദി​ക്കു​ന്നു​ള്ളൂ​ ​എ​ന്ന്,​ ​ഇ​തേ​ക്കു​റി​ച്ച് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ന്റെ​ ​ആ​ക്ഷേ​പം​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ടു​ത്തി​യ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​വ്യ​ക്തി​പ​ര​മാ​യി​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ഭി​മാ​ന​മു​ണ്ടാ​കു​ന്ന​ത് ​ന​ല്ല​ത് ​ത​ന്നെ​യാ​ണ്.​ ​നാ​ട് ​ഇ​തെ​ല്ലാം​ ​കാ​ണു​ക​യും​ ​കേ​ൾ​ക്കു​ക​യും​ ​ചെ​യ്യു​ന്നു​ണ്ട്.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സാ​യാ​ഹ്ന​ ​പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ൾ​ ​പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളെ​ ​അ​ധി​ക്ഷേ​പി​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​ക്കു​ക​യാ​ണെ​ന്ന​ ​മു​ല്ല​പ്പ​ള്ളി​യു​ടെ​ ​ആ​രോ​പ​ണം​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ടു​ത്തി​യ​പ്പോ​ൾ​ ​അ​തി​ന് ​നി​ങ്ങ​ളാ​ണ് ​(​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​)​ ​ഉ​ത്ത​ര​വാ​ദി​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ഞാ​ന​തൊ​ന്നും​ ​പ​റ​യാ​ന​ല്ല​ ​വ​ന്നി​രി​ക്കു​ന്ന​ത്.​ ​പ​ക്ഷേ​ ​നി​ങ്ങ​ൾ​ ​ഓ​രോ​ന്ന് ​ചോ​ദി​ക്കും.​ ​അ​തി​നു​ത്ത​ര​മാ​യി​ ​പ​റ​യേ​ണ്ടി​വ​രും.​ ​ഞാ​നി​രി​ക്കു​ന്ന​ ​ക​സേ​ര​യെ​പ്പ​റ്റി​ ​ന​ല്ല​ ​ബോ​ദ്ധ്യ​മു​ണ്ട്.​ ​അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​പ​റ​യാ​ൻ​ ​ഒ​രു​പാ​ടു​ണ്ടാ​യി​രു​ന്നു.​ ​അ​തെ​ല്ലാം​ ​പ​റ​യാ​ത്ത​ത്,​ ​ഇ​പ്പോ​ഴ​ത്തെ​ ​പ​രി​മി​തി​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നാ​ലാ​ണ്-​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
വി​ദേ​ശ​ത്ത് ​നി​ന്ന് ​തി​രി​ച്ചു​വ​രാ​ൻ​ ​സാ​മ്പ​ത്തി​ക​ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്ക് ​ടി​ക്ക​റ്റ് ​ചാ​ർ​ജ് ​ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കു​ന്ന​ത് ​കേ​ന്ദ്രം​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ഇ​ക്കാ​ര്യം​ ​സം​സ്ഥാ​നം​ ​നേ​ര​ത്തേ​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.​ ​മ​ദ്യ​നി​രോ​ധ​നം​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഒ​രാ​ശ​ങ്ക​യും​ ​വേ​ണ്ട.​ ​ഈ​ ​ദി​വ​സ​ങ്ങ​ൾ​ ​മ​ദ്യ​ശാ​ല​ക​ൾ​ ​തു​റ​ക്കു​ന്ന​ത് ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ​മാ​ത്രം​-​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

കു​ടി​യേ​റ്റ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​യാ​ത്ര​ച്ചെ​ല​വ്:
കോ​ൺ​ഗ്ര​സി​ന്റെ​ 10.6​ ​ല​ക്ഷം​ ​ക​ള​ക്ട​ർ​ ​നി​ര​സി​ച്ചു

​ക​ള​ക്ട​റേ​റ്റി​നു​ ​മു​ന്നി​ൽ​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ​:​ ​ബീ​ഹാ​റി​ലേ​ക്ക് ​ഇ​ന്ന​ലെ​ ​പു​റ​പ്പെ​ട്ട​ 1140​ ​കു​ടി​യേ​റ്റ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ടി​ക്ക​റ്റ് ​ചാ​ർ​ജാ​യ​ 10,60,200​ ​രൂ​പ​യു​ടെ​ ​ചെ​ക്ക് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളി​ൽ​ ​നി​ന്ന് ​സ്വീ​ക​രി​ക്കാ​ൻ​ ​ക​ള​ക്ട​ർ​ ​വി​സ​മ്മ​തി​ച്ചു.​ ​തു​ട​ർ​ന്ന് ​നേ​താ​ക്ക​ൾ​ ​പ്ള​ക്കാ​ർ​ഡു​ക​ളു​മാ​യി​ ​ക​ള​ക്ട​റേ​റ്റി​നു​ ​മു​ന്നി​ൽ​ ​കു​ത്തി​യി​രു​ന്ന് ​പ്ര​തി​ഷേ​ധി​ച്ചു.
ബീ​ഹാ​റി​ലെ​ ​ക​ത്തി​ഹാ​റി​ലേ​ക്കു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​സ്നേ​ഹ​യാ​ത്ര​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ലി​നാ​ണ് ​ആ​ല​പ്പു​ഴ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ട്രെ​യി​ൻ​ ​പു​റ​പ്പെ​ട്ട​ത്.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​യാ​ത്ര​ച്ചെ​ല​വ് ​കോ​ൺ​ഗ്ര​സ് ​വ​ഹി​ക്ക​ണ​മെ​ന്ന​ ​സോ​ണി​യാ​ഗാ​ന്ധി​യു​ടെ​ ​പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​ലി​ജു,​ ​ഷാ​നി​മോ​ൾ​ ​ഉ​സ്‌​മാ​ൻ​ ​എം.​എ​ൽ.​എ,​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​എ.​ഷു​ക്കൂ​ർ,​ ​ഡി.​സി.​സി​ ​ട്ര​ഷ​റ​ർ​ ​ടി.​സു​ബ്ര​ഹ്മ​ണ്യ​ദാ​സ് ​എ​ന്നി​വ​ർ​ ​ചെ​ക്കു​മാ​യി​ ​ക​ള​ക്ട​ർ​ ​എം.​ ​അ​ഞ്ജ​ന​യെ​ ​സ​മീ​പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​തു​ക​ ​വാ​ങ്ങാ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​യി​ല്ലെ​ന്നും​ ​യാ​ത്ര​ച്ചെ​ല​വ് ​തൊ​ഴി​ലാ​ളി​ക​ൾ​ ​ത​ന്നെ​ ​വ​ഹി​ക്ക​ണ​മെ​ന്ന​ ​ഉ​ത്ത​ര​വു​ണ്ടെ​ന്നും​ ​ക​ള​ക്ട​ർ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​തു​ട​ർ​ന്നാ​യി​രു​ന്നു​പ്ര​തി​ഷേ​ധം.
ട്രെ​യി​ൻ​ ​പു​റ​പ്പെ​ടു​ന്ന​തി​ന് ​മു​മ്പ് ​പ്ര​തി​ഷേ​ധം​ ​അ​വ​സാ​നി​പ്പി​ച്ച് ​നേ​താ​ക്ക​ൾ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​യാ​ത്ര​യാ​ക്കി.​ ​അ​മ്പ​ല​പ്പു​ഴ,​ ​മാ​വേ​ലി​ക്ക​ര​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ത്.​ ​ഇ​വ​രെ​ ​യാ​ത്ര​യാ​ക്കാ​ൻ​ ​ക​ള​ക്ട​ർ​ ​എം.​അ​ഞ്ജ​ന,​ ​എ.​എം.​ആ​രി​ഫ് ​എം.​പി,​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ജെ​യിം​സ് ​ജോ​സ​ഫ്,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​നാ​സ​ർ​ ​തു​ട​ങ്ങി​യ​വ​രും​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​യി​രു​ന്നു.

പി​ണ​റാ​യിക​സേ​ര​യു​ടെ​ ​മ​ഹ​ത്വം
മ​ന​സി​ലാ​ക്ക​ണം​:​ ​മു​ല്ല​പ്പ​ള്ളി

​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സ​ഹാ​യി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​മു​ന്നോ​ട്ടു​വ​ന്ന​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പു​ച്ഛ​മാ​ണെ​ന്നും​ ​ഇ​രി​ക്കു​ന്ന​ ​ക​സേ​ര​യു​ടെ​ ​മ​ഹ​ത്വം​ ​പി​ണ​റാ​യി​ ​മ​ന​സി​ലാ​ക്ക​ണ​മെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​മ​ട​ക്ക​ത്തി​നു​ള്ള​ ​ടി​ക്ക​റ്റ് ​തു​ക​ ​ന​ൽ​കാ​നു​ള്ള​ ​കോ​ൺ​ഗ്ര​സ് ​തീ​രു​മാ​ന​ത്തെ​ ​പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​സ്വീ​ക​രി​ച്ച​ത്.​ ​ഇ​ന്ന് ​ആ​രെ​ ​അ​വ​ഹേ​ളി​ക്കാം​ ​എ​ന്ന് ​ആ​ലോ​ചി​ച്ചാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് ​എ​ത്തു​ന്ന​ത്.​ ​എ​ഴു​തി​ ​ത​യ്യാ​റാ​ക്കി​യ​ ​പ​ദാ​വ​ലി​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​അ​വ​രെ​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശ​ബ്ദ​താ​രാ​വ​ലി​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​പോ​ലു​മ​റി​യാം.​ ​മ​ല​യാ​ള​ ​ഭാ​ഷ​യി​ലെ​ ​ഏ​റ്റ​വും​ ​മ്ലേ​ച്ഛ​മാ​യ​ ​പ​ദ​ങ്ങ​ളാ​ണ് ​അ​ദ്ദേ​ഹം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ക​ണ്ണൂ​രി​ലെ​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വി​ന് ​ചി​ല​പ്പോ​ൾ​ ​അ​ത് ​ചേ​രു​മാ​യി​രി​ക്കും​ ​പ​ക്ഷേ,​ ​അ​ദ്ദേ​ഹം​ ​ഇ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ​ഓ​ർ​ക്ക​ണം.​ ​സം​സ്ഥാ​നം​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​പി​ന്നെ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​കോ​ൺ​ഗ്ര​സ് ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ ​സ്വീ​ക​രി​ക്കാ​ത്ത​ത്.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​കാ​ര​ണം​ ​സ​ർ​ക്കാ​രി​ന്റെ​ ​ധൂ​ർ​ത്താ​ണ്.​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള​ ​പ​ണം​ ​ന​ൽ​കാ​നെ​ത്തി​യ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ട​ക്ക​മു​ള്ള​ ​കോ​ൺ​ഗ്ര​സു​കാ​രോ​ട് ​മോ​ശ​മാ​യാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​ക​ള​ക്ട​ർ​ ​പെ​രു​മാ​റി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​പ​ണം​ ​കൊ​ടു​ക്കാ​ൻ​ ​വി​ശ്വാ​സ​മി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TRAIN TICKET FARE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.