തിരുവനന്തപുരം: കൊവിഡ് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് അഞ്ചിന് നടത്തിവന്ന വാർത്താസമ്മേളനം താത്കാലികമായി നിറുത്തിവച്ചു. ഇന്ന് വാർത്താസമ്മേളനം ഇല്ല. അടുത്ത ദിവസങ്ങളിലും വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്നും അത്യാവശ്യകാര്യങ്ങളുണ്ടെങ്കിൽ മാത്രം വാർത്താസമ്മേളനം മതിയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നത്.
മാർച്ച് 23 ന് സംസ്ഥാനം ലോക്ക് ഡൗൺ നടപ്പാക്കിയ ശേഷം നടത്തിവന്ന വാർത്താസമ്മേളനം ഏപ്രിൽ ആദ്യവാരം മുഖ്യമന്ത്രി നിറുത്തിവച്ചിരുന്നു. സ്പ്രിൻക്ളർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നിറുത്തിവച്ചതെന്നും ഇത് ഒളിച്ചോട്ടമാണെന്നും പ്രതിപക്ഷം പരിഹസിച്ചിരുന്നു. തുടർന്നാണ് മൂന്ന് ദിവസത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം പുനരാരംഭിച്ചത്.