സൈനികർക്കും ബാധകം
ന്യൂഡൽഹി: സൈനികർ അടക്കം പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ഓഫീസുകളിലെയും ജീവനക്കാർ ഈമാസം മുതൽ 2021 മാർച്ച് വരെ എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ പി.എം കേയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന ഉത്തരവിറങ്ങി. എല്ലാമാസവും ഒരു ദിവസത്തെ ശമ്പളം, അല്ലെങ്കിൽ ഏതെങ്കിലും ഒരു മാസത്ത ഒരു ദിവസം ശമ്പളം പിടിക്കാനുള്ള സമ്മതപത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എഴുതി നൽകണം. സായുധ സേന, ബന്ധപ്പെട്ട ഓഫീസുകൾ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഉത്തരവ് ബാധകമാണ്. ഇവർ ഏപ്രിൽ മാസത്തിൽ ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നൽകിയതിന് പുറമെയാണിതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാർ അറിയിച്ചു.