SignIn
Kerala Kaumudi Online
Thursday, 16 July 2020 10.50 PM IST

മണൽക്കാട്ടിലെ നിഴലുകൾ

marubhoomi

ജന്മ​നാ​ട് ​വി​ട്ട് ​ജീ​വി​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​എ​ല്ലാ​വ​രു​ടെ​യും​ ​വി​കാ​ര​വി​ചാ​ര​ങ്ങ​ൾ​ക്ക് ​സാ​ദൃ​ശ്യ​മു​ണ്ടാ​കും.​ ​എ​ന്റെ​ ​അ​നു​ഭ​വം​ ​പ്ര​വാ​സി​ക​ളു​ടെ​ ​പൊ​തു​ഭാ​വ​വും​ ​സ്‌​പ​ന്ദ​ന​വു​മാ​യി​ ​തോ​ന്നി​യേ​ക്കാം.​ ​ഞാ​ൻ​ ​പ​റ​യു​ന്ന​ ​കാ​ർ​ ​എ​ന്റേ​ത് ​മാ​ത്ര​മ​ല്ല,​ ​ മ​ണ​ൽ​ക്കാ​ട്ടി​ൽ​ ​സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടേ​തു​ ​കൂ​ടി​യാ​ണ്.​ ​നി​ശ​ബ്‌​ദ​മാ​യ​ ​വ​ഴി​യി​ലൂ​ടെ​ ​ഇ​രു​ളി​നെ​ ​മാ​ത്രം​ ​സാ​ക്ഷി​യാ​ക്കി​ ​ആ​ ​കാ​ർ​ ​ചീ​റി​പാ​ഞ്ഞു.​ ​ക​ണ്ണു​ക​ളി​ൽ​ ​ത​ളം​ ​കെ​ട്ടി​ ​നി​ന്ന​ ​ഉ​റ​ക്ക​ത്തെ​ ​ഇ​മ​ക​ൾ​ ​ഇ​റു​ക്കി​യ​ട​ച്ചു​ ​തു​റ​ന്ന് ​വീ​ണ്ടും​ ​വീ​ണ്ടും​ ​ശ്ര​മി​ച്ച് ​മാ​റ്റി​യെ​ടു​ക്കു​വാ​ൻ​ ​നോ​ക്കി. അ​റി​യാ​തെ​ ​ക​ണ്ണ​ട​ഞ്ഞു​ ​പോ​ക​രു​തേ...​ ​അ​യാ​ൾ​ ​ദൈ​വ​ത്തോ​ട് ​പ്രാ​ർ​ത്ഥി​ച്ചു.​ ​മ​രു​ഭൂ​മി​യി​ലെ​ ​ക​ടു​ത്ത​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​മ​ക്ക​ളെ​യും​ ​ഭാ​ര്യ​യേ​യും​ ​വി​ട്ട് ​ഒ​റ്റ​യ്‌​ക്കു​ള്ള​ ​ജീ​വി​ത​മാ​ണ്.​ ​ര​ണ്ടു​വ​ർ​ഷം​ ​കൂ​ടു​മ്പോ​ൾ​ ​മാ​ത്രം​ ​നാ​ട​ണ​ഞ്ഞ് ​ഭാ​ര്യ​യേ​യും​ ​കു​ഞ്ഞു​ങ്ങ​ളേ​യും​ ​ചേ​ർ​ത്തു​പി​ടി​ക്കും.​ ​ഇ​നി​ ​ഒ​രി​ക്ക​ലും​ ​അ​വ​രെ​ ​വി​ട്ടി​ട്ടു​ ​പോ​വാ​ൻ​ ​വ​യ്യ​ ​എ​ന്നു​ ​മ​ന​സു​ ​മ​ന്ത്രി​ക്കും.
എ​ന്നാ​ലും​ ​ഇ​ഷ്‌​ട​ങ്ങ​ളെ​യെ​ല്ലാം​ ​വ​ലി​ച്ചെ​റി​ഞ്ഞ് ​ര​ണ്ടു​മാ​സം​ ​ക​ഴി​യു​മ്പോ​ഴേ​ക്കും​ ​ഈ​ ​മ​രു​ഭൂ​മി​യി​ലേ​ക്കു​ ​ത​ന്നെ​ ​തി​രി​കെ​ ​യാ​ത്ര​യാ​വും.​ ​ഇ​ഷ്‌​ട​ങ്ങ​ളെ​യെ​ല്ലാം​ ​പ​രി​ത്യ​ജി​ച്ച് ​ ഇ​ഷ്‌​ട​ക്കാ​ർ​ക്കാ​യി​ ​ജീ​വി​തം​ ​ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​തി​ന് ​വീ​ണ്ടും​ ​വീ​ണ്ടും​ ​ഈ​ ​മ​രു​ഭൂ​മി​യി​ലെ​ത്തും.
രാ​വി​ലെ​ ​ഫു​ജേ​റ​യി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങി​യ​താ​ണ്.​ ​ഒ​രു​ ​ദു​ബാ​യ് ​യാ​ത്ര​ ​വീ​ടി​ന​ടു​ത്തു​ള്ള​ ​ഒ​രു​ ​സു​ഹൃ​ത്ത് ​നാ​ട്ടി​ൽ​ ​നി​ന്നും​ ​വ​ന്ന​പ്പോ​ൾ​ ​ഭാ​ര്യ​ ​സ്‌​നേ​ഹ​ത്തോ​ടെ​ ​കൊ​ടു​ത്തു​ ​വി​ട്ട​ ​അ​ച്ചാ​റും​ ​ച​മ്മ​ന്തി​പ്പൊ​ടി​യും​ ​വാ​ങ്ങി​ ​അ​വ​ന്റെ​ ​ഒ​രു​ ​സ​ൽ​ക്കാ​ര​വും​ ​ക​ഴി​ഞ്ഞ് ​തി​രി​ച്ച​പ്പോ​ഴേ​ക്കും​ ​രാ​ത്രി​യാ​യി.​ ​സൂ​ര്യ​നെ​പ്പോ​ലും​ ​നാ​ണി​പ്പി​ക്കുന്ന ​ ​വി​ധ​ത്തി​ൽ​ ​പ്ര​കാ​ശം​ ​വി​ട​ർ​ത്തി​കൊ​ണ്ട് ​അ​ടു​ത്ത​ടു​ത്ത് ​നി​ൽ​ക്കു​ന്ന​ ​വ​ഴി​ ​വി​ള​ക്കു​ക​ൾ​:​ ​ആ​കാ​ശം​ ​മു​ട്ടെ​ ​നി​ൽ​ക്കു​ന്ന​ ​ന​ക്ഷ​ത്ര​ത്തി​ള​ക്ക​ങ്ങ​ളു​ള്ള​ ​ഫ്ളാ​റ്റ് ​സ​മു​ച്ച​യ​ങ്ങ​ളും​ ​ക​ട​ന്ന് ​നാ​ഷ​ണ​ൽ​ ​പെ​യി​ന്റ് ​ബ്രി​ഡ്‌​ജും​ ​താ​ണ്ടി​ ​എ​യ​ർ​പോ​ർ​ട്ട് ​റോ​ഡി​ലൂ​ടെ​ ​അ​തി​വേ​ഗം​ ​പാ​ഞ്ഞ് ​വ​ണ്ടി​ ​ഇ​വി​ടം​ ​വ​രെ​യെ​ത്തി.
ഉ​റ​ക്കം​ ​വ​രു​ന്നു​ണ്ട്...കു​പ്പി​യി​ൽ​ ​നി​ന്നും​ ​വെ​ള്ള​മെ​ടു​ത്ത് ​അ​ല്‌​പം​ ​വാ​യി​ലൊ​ഴി​ച്ചു. ഉ​റ​ക്ക​ത്തെ​ ​അ​ല്‌​പ​നേ​രം​ ​അ​ക​റ്റി​ ​നി​റു​ത്തി.
ഏ​കാ​ന്ത​ത​യു​ടെ​ ​ക​ടു​ത്ത​ ​ക​ന​ലു​ക​ൾ​ ​ഓ​രോ​ ​പ്ര​വാ​സി​യു​ടെ​ ​ഉ​ള്ളി​ലേ​യും​ ​സ്വ​സ്ഥ​ത​ക്കു​റ​വു​ക​ളാ​ണ്. ജീ​വി​തം​ ​പ്ര​വാ​സി​ക്കു​ ​സ​മ്മാ​നി​ച്ച​ത് ​ഒ​റ്റ​പ്പെ​ട​ലി​ന്റെ​ ​നി​ഗൂ​ഢ​ത​ക​ൾ​ ​മാ​ത്രം. ത​നി​ച്ചു​ള്ള​ ​ഓ​രോ​ ​യാ​ത്ര​ക​ളി​ലും​ ​കാ​ലം​ ​സ​മ്മാ​നി​ച്ച​ ​സ്വ​പ്‌​ന​ങ്ങ​ളെ​ ​അ​യാ​ൾ​ ​താ​ലോ​ലി​ച്ചു​കൊ​ണ്ടി​രു​ന്നു,
ഭൈ​ദി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​റൗ​ണ്ടെ​ബൗ​ട്ടു​ ​ക​ഴി​ഞ്ഞു​ ​ഇ​നി​ ​മ​സാ​ഫി​ ​ക​ഴി​ഞ്ഞ് ​ക​റ​ങ്ങി​ ​ക​റ​ങ്ങി​ ​ഫു​ജേ​റ​യി​ലെ​ത്ത​ണം.​ ​ഒ​രു​ ​നാ​ല്‌​പ​തു​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​കൂ​ടി​യു​ണ്ട്.​ ​ഒ​രു​മ​ണി​ക്കൂ​ർ​ ​യാ​ത്ര. ഇ​നി​യ​ങ്ങോ​ട്ട് ​വ​ലി​യ​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​കാ​ഴ്ച​ക​ൾ​ ​കാ​ണ​ണ​മെ​ങ്കി​ൽ​ ​ഫു​ജേ​റ​ ​എ​ത്ത​ണം. ഡി​സ്‌​ക​വ​റി​ ​ചാ​ന​ലി​ൽ​ ​ക​ട​ലി​ന​ടി​വ​ശം​ ​കാ​ണു​ന്ന​തു​ ​പോ​ലെ​യാ​ണ് ​ഇ​നി​ ​അ​ങ്ങോ​ട്ടു​ള്ള​ ​യാ​ത്ര​യി​ലെ​ ​കാ​ഴ്‌​ച. മ​ന​സി​ൽ​ ​ചി​ന്ത​ക​ൾ​ ​പു​തി​യ​ ​മേ​ച്ചി​ൽ​പു​റ​ങ്ങ​ൾ​ ​തേ​ടി.
ഉ​ള്ളി​ൽ​ ​ഒ​രു​ ​മി​ന്നാ​യം​ ​പോ​ലെ​ ​ന​ല്ല​ ​വെ​ളു​ത്ത​ ​ഇ​രു​ണ്ട​ ​മു​ഖം​ ​മി​ന്നി​മ​റ​ഞ്ഞു.​ ​ക​റു​ത്ത​ ​മ​ഷി​യെ​ഴു​തി​യ​ ​നീ​ള​ൻ​ ​ക​ണ്ണു​ക​ൾ​ ​ഉ​ള്ളി​ൽ​ ​പ​തി​ഞ്ഞു​ ​നി​ൽ​ക്കു​ന്നു.​ ​ര​ണ്ടാ​യി​ ​പി​ന്നി​ക്കെ​ട്ടി​യ​ ​മു​ടി​യി​ഴ​ക​ളി​ൽ​ ​പ​തി​വാ​യി​ ​കാ​ണു​ന്ന​ ​ഇ​ല​ഞ്ഞി​പ്പൂ​മാ​ല.​ ​അ​ത് ​എ​ന്നും​ ​അ​വ​ളു​ടെ​ ​ഗ​ന്ധ​മാ​യി​രു​ന്നു. ആ​ ​മു​ടി​യി​ഴ​കെ​ളെ​ ​ത​ഴു​കി​യെ​ത്തു​ന്ന​ ​ചെ​റു​കാ​റ്റ് ​അ​വ​ളു​ടെ​ ​ ഗ​ന്ധം​ ​എ​ന്റെ​ ​ഉ​ള്ളി​ലേ​ക്ക് ​അ​ലി​ഞ്ഞ​ലി​ഞ്ഞി​റ​ക്കി. നി​ശ്വാ​സ​ങ്ങ​ളു​ടെ​ ​ഗ​ന്ധ​ത്തി​ന് ​ഇ​ല​ഞ്ഞി​പ്പൂ​വി​ന്റെ​ ​മൃ​ദു​ത്വ​മു​ണ്ടാ​യി​രു​ന്നു.​ ​ഓ​ർ​ക്കു​മ്പോ​ൾ​ ​ഉ​ള്ളി​ൽ​ ​നി​ന്നും​ ​ഒ​രു​ ​പു​ഞ്ചി​രി​ ​വി​ട​രും പ്ര​ണ​യ​ത്തി​ന്റെ​ ​മ​ധു​വു​തി​ർ​ക്കു​ന്ന​ ​മ​ധു​ര​മു​ള്ള​ ​സു​ഖ​ഭാ​യ​ക​മാ​യ​ ​കാ​മാ​ര​ത്തി​ലെ​ ​ക​ന​വു​ള്ള​ ​ഓ​ർ​മ്മ​ക​ൾ.
നീ​ല​ക്ക​ള​റി​ലു​ള്ള​ ​ത​ന്റെ​ ​ടൊ​യോ​ട്ട​ ​യാ​രി​സ് ​കാ​ർ​ ​ഇ​രു​ളി​ലൂ​ടെ​ ​തെ​ന്നി​ ​നീ​ങ്ങി​ ​യാ​ത്ര​യാ​വു​ന്നു. ഇ​വ​ൻ​ ​ത​ന്റെ​യൊ​പ്പ​മാ​യി​ട്ട് ​പ​ത്തു​വ​ർ​ഷ​മാ​യി.​ ​ത​ന്റെ​ ​ഈ​ ​മ​രു​ഭൂ​മി​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സു​ഹൃ​ത്ത് ​ഇ​വ​നാ​ണ്.​ ​സ​ങ്ക​ട​ങ്ങ​ൾ​ ​വ​രു​മ്പോ​ൾ​ ​ക​ണ്ണു​ക​ൾ​ ​സ്റ്റീ​യ​റിം​ഗി​ൽ​ ​അ​മ​ർ​ത്തും.​ ​ക​ണ്ണു​നീ​ർ​ത്തു​ള്ളി​യു​ടെ​ ​ദുഃ​ഖം​ ​അ​വ​ൻ​ ​ഏ​റ്റു​വാ​ങ്ങും. പി​ന്നെ​ ​ത​ന്നെ​ ​ആ​ശ്വ​സി​പ്പി​ക്കു​ന്ന​താ​യി​ ​തോ​ന്നും.​ ​ഈ​ ​സ്റ്റീ​യ​റിം​ഗി​ൽ​ ​ഒ​ന്നു​ ​നെ​റ്റി​യ​മ​ർ​ത്തി​യാ​ൽ​ ​ത​ന്റെ​ ​എ​ല്ലാ​ ​ദു​ഖ​ങ്ങ​ൾ​ക്കും​ ​ഒ​രു​ ​സാ​ന്ത്വ​നം​ ​അ​റി​യാ​തെ​ ​ത​ന്റെ​യു​ള്ളി​ലാ​യി​ ​അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​ത് ​ഒ​രു​ ​യ​ന്ത്ര​മ​ല്ല.​ ​ത​ന്റെ​ ​പ്ര​ണ​യി​നി​യാ​ണ് ​ എ​ന്നും​തോ​ന്നും ത​ന്റെ​ ​ത​ന്റേ​തു​ ​മാ​ത്ര​മാ​യ​ ​നീ​ല​ ​ടൊ​യോ​ട്ടാ​ ​യാ​രി​സ് ​കാ​ർ.​ ​എ​ന്നെ​ ​അ​റി​യു​ന്ന​ ​എ​ന്റെ​ ​മാ​ത്രം​ ​പ്ര​ണ​യി​നി. ഇ​വ​ളെ​ ​വി​ട്ടു​പി​രി​യു​ക​ ​എ​ന്ന​ത് ​ഇ​നി​ ​ഒ​രു​ ​വി​ഷ​മം​ ​ത​ന്നെ​യാ​ണ് . എ​ങ്ങ​നെ​യാ​ണാ​വോ...​ ?
ഇ​നി​യും​ ​ദൂ​ര​മേ​റേ​യു​ണ്ട്,​ ​എ​ന്നേ​ക്കാ​ൾ​ ​ആ​വേ​ശ​മാ​ണ് ​ഈ​ ​വ​യ​സ​ൻ​ ​കാ​റി​ന് ​എ​ന്നെ​നി​ക്കു​ ​തോ​ന്നി. എ​ന്റെ​ ​ഫു​ജെ​റ​യി​ലു​ള്ള​ ​താ​മ​സ​ ​സ്ഥ​ല​ത്തേ​ക്ക് ​എ​ന്നെ​ ​എ​ത്തി​ക്കു​ന്ന​തി​ന് ​അ​വ​ന് ​തി​ടു​ക്കം​ ​ഏ​റെ​യാ​ണ്. അ​ങ്ങ് ​ദൂ​രെ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​അ​ക​ലം വ​ർ​ത്ഥി​ച്ചു​ ​വ​രു​ന്ന​തു​ ​പോ​ലെ​ ​തോ​ന്നി. മി​ന്നി​ത്തെ​ളി​യു​ന്ന​ ​പ്ര​കാ​ശ​ബി​ന്ദു​ക്ക​ളെ​ ​പോ​ലെ​യാ​യി​ ​താ​ര​ക​ങ്ങ​ൾ. ഇ​രു​ളൽ ​അ​വ​യു​ടെ​ ​പ്ര​കാ​ശം​ ​കു​റ​ഞ്ഞു​കു​റ​ഞ്ഞു​ ​പോ​യി. ഹെ​ഡ്‌​ലൈ​റ്റി​ന്റെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​ഇ​രു​ൾ​ ​അ​ടു​ത്ത​ടു​ത്തു​ ​വ​രു​ന്നു.​ ​ഇ​രു​ളി​ൽ​ ​തെ​ളി​യു​ന്ന​ ​മി​ന്നാ​മി​നു​ങ്ങു​ക​ളെ​ ​കാ​ണ​ണ​മെ​ങ്കിൽ ഇ​നി​ ​നാ​ട്ടി​ലെ​ത്ത​ണം എ​ത്ര​ ​ദി​വ​സം​ ​ക​ഴി​യ​ണം.​ ​ഇ​നി​ ? മു​ന്നി​ലെ​ ​ക​ണ്ണാ​ടി​യി​ലൂ​ടെ​ ​ആ​കാ​ശ​ത്തേ​ക്കു​ ​നോ​ക്കി.​ ​ഒ​രു​ ​ന​ക്ഷ​ത്ര​ത്തി​ന് ​തി​ള​ക്കം​ ​കൂ​ടു​ന്നു. അ​തി​ന് ​വ​ട്ട​ ​മു​ഖ​മാ​ണ് വെ​ളു​ത്ത​ ​മു​ഖ​ത്ത് ​വ​ലി​യ​ ​ക​ണ്ണു​ക​ൾ. ക​ണ്ണെ​ഴു​തി​യി​ട്ടു​ണ്ടോ? അ​യാ​ൾ​ ​ശ്വാ​സം​ ​ഉ​ള്ളി​ലേ​ക്കു​ ​വ​ലി​ച്ചു​ ​നോ​ക്കി.
ഇ​ല​ഞ്ഞി​പ്പൂ​വി​ന്റെ​ ​ന​റു​മ​ണം​ ​നാ​സി​കാ​ഗ്ര​ങ്ങ​ളി​ലെ​ത്തു​ന്നു​വോ... ഒ​റ്റ​യാ​ൾ​ ​ന​ക്ഷ​ത്രം​ ​ത​ന്നെ​ ​ത​ന്നെ​ ​നോ​ക്കു​ന്നു. ഒ​ന്നു​ ​ചി​രി​ച്ചാ​ലോ... ന​ക്ഷ​ത്ര​ത്തി​ന്റെ​ ​മു​ഖ​വും​ ​പ്ര​സ​ന്ന​മാ​യി. എ​ന്റെ​ ​ക​ണ്ണു​ക​ളി​ലെ​ ​തീ​ക്ഷ്ണ​മാ​യ​ ​പ്ര​ണ​യം ആ​ ​ന​ക്ഷ​ത്രം​ ​ആ​വാ​ഹി​ച്ച​തു​ ​പോ​ലെ​ ​തോ​ന്നി... അ​വ​ൾ​ ​വ​ലു​താ​വു​ന്നു​ണ്ടോ.... വാ​ലി​ട്ടെ​ഴു​തി​യ​ ​വ​ലി​യ​ ​ക​ണ്ണു​ക​ൾ​ ​എ​ന്റെ​ ​സ്വ​ന്ത​മാ​കു​ന്ന​തു​ ​പോ​ലെ..... ആ​ ​ക​ണ്ണു​ക​ളി​ലെ​ ​കൃ​ഷ്ണ​മ​ണി​യി​ൽ​ ​ഇ​ല​ഞ്ഞി​പ്പൂ​വി​ന്റെ​ ​മു​ദു​ത്വം​ ​ഞാ​ൻ​ ​ദ​ർ​ശി​ച്ചു. ആ​ ​ക​ണ്ണു​ക​ൾ​ ​വ​ലു​താ​വു​ന്നു.....
അ​ത് ​എ​ന്റെ​ ​അ​ടു​ത്തേ​ക്ക് ​ഊ​ർ​ന്നു​ ​വ​രു​ന്നു​ണ്ടോ..
അ​തേ.....
വ​ട്ട​മു​ഖ​ത്തെ​ ​ചു​വ​ന്ന​ ​ചു​ണ്ടു​ക​ൾ​ ​ഒ​ന്നു​ ​വി​ട​ർ​ന്നു. ചു​ണ്ടു​ക​ൾ​ക്കി​ട​യി​ൽ​ ​നി​ശ്വാ​സ​ത്തി​ന്റെ​ ​ചെ​റി​യ​ ​അ​ക​ൽ​ച്ച... ന​ല്ല​ ​ഇ​രു​ണ്ട​ ​നി​ര​യൊ​ത്ത​ ​പല്ലുക​ൾ.. ഉ​ള്ളി​ലെ​ ​നി​റ​ഞ്ഞ​ ​ബി​യ​റി​ന്റെ​ ​ല​ഹ​രി​യി​ൽ​ ,​ ​അ​വ​ൾ​ ​കൂ​ടു​ത​ൽ​ ​സു​ന്ദ​രി​യാ​യി​ ​തോ​ന്നി... ശ​രീര​ത്തി​ന്റെ​ ​പ്ര​ണ​യ​താ​ളം​ ​അ​ടു​ത്ത​ടു​ത്തു​ ​വ​രു​ന്ന​ ​ആ​ ​ഗ​ന്ധ​ത്തി​ൽ​ ​ത​ന്റെ​ ​ഹൃ​ദ​യ​മി​ടി​പ്പു​ ​കൂ​ടി. നി​ശ്വാ​സം​ ​ഘ​ന​മു​ള്ള​താ​യി. നാ​സി​ക​ ​തു​മ്പു​ക​ളി​ൽ​ ​പ്ര​ണ​യം​ ​തൊ​ട്ടെ​ടു​ക്കു​വാ​ൻ​ ​മ​ന​സു​ ​മ​ന്ത്രി​ച്ചു. ഇ​നി​യും​ ​ഒ​ന്നു​കൂ​ടി...ചു​ളി​വു​ക​ൾ​ ​അ​ര​ങ്ങു​ണ​ർ​ത്തി​യ​ ​ത​ന്റെ​ ​ചു​ണ്ടു​ക​ൾ​ ​ആ​ ​ക​വി​ൾ​ ​ത​ട​ങ്ങ​ളി​ലേ​ക്ക​ടു​ത്തു. ഗ​ന്ധം​ ​ഗ​ന്ധ​ത്തെ​യ​റി​ഞ്ഞു​ ​തു​ട​ങ്ങി... ഇ​ല​ഞ്ഞി​ ​മ​ണം​ ​ശ​രീ​ര​ത്തെ ത​റ്റു​ണ​ർ​ത്തി....​ ​അ​വ​ൾ​ ​ത​ന്നി​ലേ​ക്ക​ടു​ത്തു.....
ത​ന്റെ​ ​ക​ണ്ണു​ക​ൾ​ ​മെ​ല്ലെ​ ​യ​ട​ഞ്ഞു. അ​വ​ളു​ടെ​ ​ക​വി​ൾ​ ​ത​ട​ങ്ങ​ളി​ലെ​ ​ഇ​ല​ഞ്ഞി​മ​ണം​ ​ശ​രീ​ര​മാ​സ​ക​ലം​ ​പൂ​ത്തു​ണ​ർ​ത്തി.
നി​ശ്വാ​സ​ത്തി​ന്റെ​ ​ഗ​തി​വേ​ഗം​ ​കൂ​ടി,​ ​ക​ണ്ണു​ക​ളി​ൽ​ ​ഇ​രു​ൾ​ ​നി​റ​ഞ്ഞു.​ ​പീ​ലി​ക​ൾ​ക്ക് ​ഭാ​രം​ ​കൂ​ടി...പെ​ട്ടെ​ന്ന്...എ​ന്തോ​ ​ഒ​രു​ല​ച്ചി​ലിൽ...കൈ​ക​ൾ​ക്ക് ​ഒ​രു​ ​വി​റ​യ​ൽ....ചി​ന്ത​യു​ടെ​ ​ലോ​ക​ത്ത് ​ഏ​തോ​ ​ഒ​രു​ ​അ​പ​ക​ട​ത്തി​ന്റെ​ ​ഉ​ൾ​ക്കാ​ഴ്‌​ച​ ​തെ​ളി​ഞ്ഞു. മ​ന​സു​ ​പ​ത​റി....ത​ല​ച്ചോ​റി​ൽ​ ​ഒ​രു​ ​വെ​ള്ളി​ടി.....
കൈ​ക​ൾ​ ​ശ​ക്തി​യാ​യി​ ​സ്റ്റി​യ​റിം​ഗി​ൽ​ ​അ​മ​ർ​ത്തി​പ്പി​ടി​ച്ച് ​യാ​ന്ത്രി​ക​മാ​യി​ ​കാ​ലു​യ​ർ​ത്തി​ ​ഒ​റ്റ​ച്ച​വി​ട്ട്... ഒ​രു​ ​വ​ലി​യ​ ​ശ​ബ്‌​ദം​ .... ട​യ​ർ​ ​മ​ണ്ണി​ലു​ര​ഞ്ഞ് ​പൊ​ടി​ഞ്ഞ​മ​രു​ന്ന​ ​ക​ല്ലു​ക​ളു​ടെ​ ​കു​റു​കു​റ​ ​ശ​ബ്‌​ദം.
നി​ര​ങ്ങി​യ​ക​ലു​ന്ന​ ​വാ​ഹ​ന​ത്തി​ന്റെ​ ​ട​യ​റു​ക​ൾ​ ​ക​ടു​ക​ട്ടി​യി​ൽ​ ​ഉ​ര​ഞ്ഞ് ​ക​രി​മ​ണം​ ​പ​ട​ർ​ത്തി.​ ​ഒ​രു​ ​വ​ലി​യ​ ​ഹു​ങ്കാ​ര​ ​ശ​ബ്‌​ദ​ത്തോ​ടെ​ ​ശ​ക്തി​യാ​യി​ ​ഉ​ല​ഞ്ഞ് ​ഭൂമി​യു​ടെ​ ​ഏ​തോ​ ​അ​ഗാ​ധ​ത​യി​ലെ​ന്ന​തു​ ​പോ​ലെ​ ​ആ​ ​കാ​ർ​ ​നി​ശ്ച​ല​മാ​യി...
ക​ണ്ണി​ൽ​ ​നി​റ​യെ​ ​ഇ​രു​ട്ട്..​ ​ക​ണ്ണു​ക​ൾ​ ​അ​മ​ർ​ത്തി​യ​ട​ച്ച് ​വി​ണ്ടും​ ​വീ​ണ്ടും​ ​ക​ണ്ണു​ക​ൾ​ ​തു​റ​ന്നു. ഇ​രു​ളി​ൽ​ ​ചു​റ്റും​ ​നോ​ക്കി.എ​വി​ടെ​ ​ത​ന്റെ​ ​മാ​ലാഖ?​ കാ​ഴ്‌​ച​യി​ൽ​ ​ഒ​ന്നു​ ​കൂ​ടി​ ​അ​വ​ൾ​ ​പ​തി​ഞ്ഞി​രു​ന്നെ​ങ്കി​ൽ.... എ​ങ്കി​ലും​ ​ഓ​ർ​ത്തു..... ഒ​ട്ടേ​റെ​ ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​സാ​ക്ഷി​യാ​വു​ന്ന​ ​ഈ​ ​വ​ഴി​യി​ലെ​ ​മാ​ലാ​ഖ​യു​ടെ​ ​സൗ​ന്ദ​ര്യ​ത്തി​ൽ​ ​എ​ത്ര​ ​ജീ​വി​ത​ങ്ങ​ളാ​വും​ ​പൊ​ലി​ഞ്ഞ​ത്.
അ​വ​ൻ​ ​ന​ന്ദി​യോ​ടെ​ ​ത​ന്റെ​ ​കാ​റി​ലേ​ക്കു​ ​നോ​ക്കി. നീ​യെ​ന്നെ​ ​ര​ക്ഷി​ച്ചു. ഡോ​ർ തു​റ​ന്ന് ​അ​ക​ത്തു​ ​ക​യ​റി​ ​ത​ന്റെ​ ​കാ​റി​ന്റെ​ ​സ്റ്റി​യ​റിം​ഗി​ൽ​ ​അ​മ​ർ​ത്തി​ ​അ​മ​ർ​ത്തി​ ​അ​യാൾ ചും​ബി​ച്ചു...
(ഫോൺ: 00971545861622)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: STORY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.