SignIn
Kerala Kaumudi Online
Sunday, 09 August 2020 10.52 AM IST

92 സൈനികർക്ക് കൂടി കൊവിഡ്: രാജ്യത്ത് മരണം 2000 കടന്നു

covid

ന്യൂ‌ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,​277 പുതിയ കൊവിഡ് കേസുകളും 128 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 62,​939 ആയി ഉയർന്നു. മരണം 2109. ചികിത്സയിലുള്ളവരുടെ എണ്ണം 41472 ആയി. രോഗമുക്തി നിരക്ക് 30.76 ശതമാനമാണ്. 19,​357 പേരാണ് ഇതുവരെ രോഗമുക്തരായത്.

-18 സി.ഐ.എസ്.എഫുകാർക്ക് കൂടി കൊവിഡ്. കൊവിഡ് ബാധിച്ച സി.ഐ.എസ്.എഫുകാരുടെ എണ്ണം 64 ആയി.
-56 ഐ.ടി.ബി.പി ജവാൻമാർക്ക് കൂടി കൊവിഡ്. ഇവരെല്ലാം ഡൽഹിയിൽ ഡ്യൂട്ടിചെയ്തവരാണ്. ഐ.ടി.ബി.പിയിൽ ആകെ 156 ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

-18 ബി.എസ്.എഫ് ജവാൻമാർക്ക് കൂടി കൊവിഡ്. 16 പേർ ത്രിപുരയിലും രണ്ടുപേർ ‌ഡൽഹിയിലും.ബി.എസ്.എഫിൽ ആകെ 276 പേർക്ക് കൊവിഡ്.

-കർണാടകയിൽ 53 പുതിയ കൊവിഡ് കേസുകൾ.ഒരു മരണം
-385 കാശ്മീരി വിദ്യാർത്ഥികളെ മദ്ധ്യപ്രദേശിൽ നിന്ന് ജമ്മുകാശ്മീരിലെത്തിച്ചു

-തമിഴ്നാട്ടിൽ 669 പുതിയ കേസുകൾ. മൂന്ന് മരണം. ആകെ രോഗികൾ 7204. മരണം 47

-ഡൽഹിയിലെ ഷാലിമാർ ബാഗിലെ പൊലീസ് സ്റ്റേഷനിലെ അഡിഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൊവിഡ്. ഈ സ്റ്റേഷനിലെ ഏഴുപൊലീസുകാരെ നിരീക്ഷണത്തിലാക്കി.

-ഡൽഹിയിൽ 381 പുതിയ കേസുകൾ. അഞ്ചുമരണം.

രാജസ്ഥാനിൽ 45 പുതിയ രോഗികളും ഒരു മരണവും.

-മുംബയിലെ ധാരാവിയിൽ 26 പുതിയ കേസുകൾ. രണ്ടു മരണം.. ആകെ രോഗികൾ 859. 29 മരണം.

കർണാടകയിൽ 54 പുതിയ കേസുകൾ.

-ഒഡിഷയിൽ പത്ത് പുതിയ രോഗികൾ.ആകെ 362.
-ഹരിയാനയിൽ 20 പുതിയ രോഗികൾ

- 24 മണിക്കൂറിനിടെ പത്ത് സംസ്ഥാനങ്ങളിൽ പുതിയ കേസുകളില്ല.
-മഹാരാഷ്ട്രയിലെ ബൈക്കുള വനിതാ ജയിലിൽ 54കാരിക്ക് കൊവിഡ്.
-ജമ്മുകാശ്മീരിലെ ബാരമുള്ളയലെ ഇൻഡോർ സ്‌റ്റേഡിയം കൊവിഡ് കെയർ സെന്ററാക്കി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.