ന്യൂഡൽഹി: ഇന്നലെ ഉച്ചയോടെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഡൽഹി ഉത്തർ പ്രദേശ് അതിർത്തിയാണ് പ്രഭവകേന്ദ്രം. ആർക്കും പരിക്കേൽക്കുകയോ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ല. ''ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർഥിക്കുന്നുവെന്നും ''മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഒരു മാസത്തിനിടെ ഡൽഹിയിൽ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്.