കൊച്ചി: ഐ.എൻ.എസ് ജലാശ്വയിൽ കൊച്ചിയിലെത്തിയവരിൽ മലയാളികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് തമിഴ്നാട്ടിൽ നിന്നുള്ളവരാണ് : 187 പേർ. തെലങ്കാനയിൽ നിന്ന് ഒമ്പതും, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എട്ടുപേരും സംഘത്തിലുണ്ടായിരുന്നു. ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്ന് 7 വീതവും ലക്ഷദ്വീപ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് 4 വീതവും ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ 3 പേർ വീതവും ജാർഖണ്ഡ്, ഒഡിഷ, പോണ്ടിച്ചേരി, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 2 പേർ വീതവും ഗോവ, അസാം എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവുമാണ് ഇന്നലെ തീരമണഞ്ഞത്.