കൊച്ചി : കൃഷിവകുപ്പിന്റെ ലക്ഷംതൊഴിൽദാന പദ്ധതിയിലെ അംഗങ്ങൾക്ക് മുടങ്ങിയ പെൻഷൻതുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആലപ്പുഴ മുഹമ്മയിലെ ഒരുലക്ഷം യുവകർഷകസമിതി ഹൈക്കോടതിയിൽ ഹർജി നൽകി. പെൻഷൻ കുടിശിക വിതരണം ചെയ്യാൻ നിർദേശിക്കണമെന്നും അംഗങ്ങൾക്ക് 2000 രൂപ വീതം ഇടക്കാല ധനസഹായം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.