കോട്ടയം: ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലയിലെ വിലയിൽ ബാറുകൾ വഴി മദ്യം വിൽക്കുമ്പോൾ പ്രതിസന്ധിയിലാകുക തൊഴിലാളികൾ. ബാറുകളിൽ ഭക്ഷണം വിളമ്പുന്നതും ഇരുന്ന് മദ്യം കഴിക്കുന്നതും അനുവദിച്ചിട്ടില്ല. മദ്യം പാഴ്സലായി നൽകാമെന്നു മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കേണ്ടി വരും.
ജില്ലയിൽ 53 ബാറുകൾക്കാണ് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നത്. കെ.ടി.ഡി.സിയുടെ എട്ടെണ്ണം അടക്കം 35 ബിയർ, വൈൻ പാർലറുകളും ജില്ലയിലുണ്ട്. ഇവിടങ്ങളിലായി മൂവായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഒരു ബാറിൽ 75 മുതൽ 150 വരെ ജീവനക്കാർ ജോലി ചെയ്തിരുന്നു. പുതിയ പരിഷ്കാരം വരുന്നതോടെ ജില്ലയിലെ ബാറുകളിലെ തൊഴിലാളികളുടെ എണ്ണം നാലോ അഞ്ചോ ആയി കുറയും. ബാറുകളിൽ മദ്യം വിളമ്പുന്നത് പൂർണമായും ഇല്ലാതാകും. ഇതോടെ സപ്ലൈയർമാരുടെ ജോലി നഷ്ടമാകും.
ജില്ലയിൽ
53
ബാറുകൾ
അവഗണന
ബാറുകളുടെ ലൈസൻസ് കാലാവധി മേയ് 31വരെ സർക്കാർ നീട്ടി. എന്നാൽ തൊഴിൽ നഷ്ടമാകുന്നതിന് എന്തു പരിഹാരം എന്ന കാര്യം മാത്രം സർക്കാർ വ്യക്തമാക്കുന്നില്ല. എക്സൈസ് വകുപ്പോ സർക്കാരോ ഈ തൊഴിലാളികളെ പരിഗണിക്കുന്നുമില്ല.