SignIn
Kerala Kaumudi Online
Tuesday, 11 August 2020 12.39 PM IST

ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചെന്ന് കീഴ്ശാന്തിയോട് ദേവസ്വം വിശദീകരണം തേടി

ഗുരുവായൂർ: ക്ഷേത്രത്തിൽ ലോക്ക് ഡൗൺ നിയമം ലംഘിച്ചതായി ആരോപിക്കപ്പെടുന്ന കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയോട് വിശദീകരണം ആവശ്യപ്പെടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇദ്ദേഹത്തിന് കുറ്റപത്രം നൽകിയ നടപടി ഭരണസമിതി ശരിവെച്ചു. ആനത്താവളത്തിൽ മദ്യ സത്കാരം നടത്തിയെന്ന ആരോപണത്തിൽ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ശശിധരൻ, അസിസ്റ്റന്റ് മാനേജർ ഹരിദാസ്, ഡ്രൈവർ സുഭാഷ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ചീഫ് ഫിനാൻസ് അക്കൗണ്ട്സ് ഓഫിസർ മനോജ് കുമാറിനെ നിയോഗിച്ചു. ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. മദ്യപിച്ച് ദേവസ്വം ഔദ്യോഗിക വാഹനം ഓടിച്ച ഡ്രൈവർ സുഭാഷിനെ കഴിഞ്ഞ ഏപ്രിൽ 29 ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനത്തിൽ ഉണ്ടായിരുന്നതായി ആരോപണം ഉണ്ടായിരുന്നു. ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ. അജിത്ത്, കെ.വി ഷാജി, എ.വി പ്രശാന്ത്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.വി ശിശിർ എന്നിവർ സംസാരിച്ചു...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, KEEZHSANTHI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.