SignIn
Kerala Kaumudi Online
Friday, 14 August 2020 5.56 PM IST

വീട്ടിലിരുന്ന് ജോലി ചെയ്യാത്തവരുടെ ശമ്പളം പിടിക്കൽ മരവിപ്പിച്ചേക്കും

pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലിചെയ്യാൻ അവസരം നൽകിയിട്ടും അനുസരിക്കാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള തീരുമാനം സംഘടനകളുടെ എതിർപ്പുകാരണം മരവിപ്പിച്ചേക്കും. പൊതുഭരണ സെക്രട്ടറിയുടെ ഫയലിൽ ഇപ്പോൾ നടപടി വേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതായാണ് സൂചന.

ലോക്ക് ഡൗൺ ആയതിനാൽ ഓഫീസർമാർ 50 ശതമാനവും മറ്ര് ജീവനക്കാർ 33 ശതമാനവും ഓഫീസിലെത്തിയാൽ മതിയെന്നാണ് നിലവിലെ ഉത്തരവ്. ബാക്കിയുള്ളവർ വീട്ടിലിരുന്ന് ഇ-ഓഫീസ് വഴി ജോലി ചെയ്യണം. എന്നാൽ, പലരും ഇ- ഓഫീസിൽ ലോഗിൻ ചെയ്തില്ല. ഈ ദിവസങ്ങളിലെ ശമ്പളം പിടിക്കാനാണ് പൊതുഭരണ സെക്രട്ടറി ധനകാര്യ സെക്രട്ടറിക്ക് കുറിപ്പ് നൽകിയത്.

പല ജീവനക്കാർക്കും കമ്പ്യൂട്ടറും ഇന്റർനെറ്ര് സൗകര്യവുമില്ലെന്ന് സംഘടനകൾ പറയുന്നു. ഡ്രൈവർമാർ,​ ലാസ്റ്ര് ഗ്രേഡ് ജീവനക്കാർ എന്നിവർക്കും ഇതിന് സാധിക്കില്ല. ‌ഡൽഹിയിലെ സെൻട്രൽ സെക്രട്ടേറിയറ്രിൽ ലാപ് ടോപ്പ് റോട്ടേഷൻ വ്യവസ്ഥയിൽ ഉപയോഗിക്കാനും ഡേറ്രാ ചെലവ് തിരിച്ചു നൽകാനും വ്യവസ്ഥ ചെയ്തിരുന്നു. ഇവിടെ അതൊന്നും ചെയ്തിരുന്നില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.