SignIn
Kerala Kaumudi Online
Saturday, 08 August 2020 9.43 PM IST

നിരീക്ഷണത്തിൽ 2199 പേർ

തൃശൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2199 പേർ. ഇന്നലെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ ആശുുപത്രി വിട്ടു. 55 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 1483 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1404 സാമ്പിളുകളുടെ ഫലം വന്നു.

79 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിൾ പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി 291 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 340 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. 81 പേർക്ക് കൗൺസലിംഗ് നൽകി. ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1463 പേരെയും മത്സ്യച്ചന്തയിൽ 878 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 106 പേരെയും സ്‌ക്രീൻ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏങ്ങണ്ടിയൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനം നടത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, SURVEILLANCE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.