SignIn
Kerala Kaumudi Online
Saturday, 04 July 2020 1.43 AM IST

ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും, ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും

nirmala-sitharaman

ന്യൂഡൽഹി​: നിരവധി മേഖലകൾക്ക് നയലഘൂകരണം ആവശ്യമെന്ന് ധനമന്ത്രി​ നി​ർമ്മല സീതാരാമൻ പറഞ്ഞു. വളർച്ചയ്ക്ക് ഇത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. സ്വാശ്രയ ഭാരതം സാമ്പത്തിക പാക്കേജി​ന്റെ നാലാംഭാഗം പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി. ഇന്ന് എട്ട് മേഖലകളിലാണ് പ്രഖ്യാപനം. ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ദ്ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരങ്ങള്‍.

സംസ്ഥാനങ്ങളിലെ നിക്ഷേപ സാദ്ധ്യതകള്‍ക്കനുസരിച്ചുള്ള പട്ടിക തയ്യാറാക്കും. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നിവയാണ് എട്ട് മേഖലകള്‍. കൽക്കരി-ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം. വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും ഇത്. ആദ്യ 50 ബ്ലോക്കുകളിൽ സ്വകാര്യവത്കരണം.

പ്രതിരോധം

പ്രതിരോധ വിമാനങ്ങൾ സമയബന്ധിതമായി വാങ്ങും. ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും. പ്രതിരോധ സാമഗ്രികളുടെ നിർമാണത്തിൽ സ്വയംപര്യാപ്തത. ആഭ്യന്തര വിപണിയിൽ നിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബഡ്ജറ്റ് വിഹിതമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം 71% ഉയർത്തി.

ധാതുക്കൾ

ധാതുക്കളുടെ ഉൽപാദനം ലളിതമാക്കും. അലൂമിനിയം വ്യവസായത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനായി ബോക്സൈറ്റ്, കൽക്കരി ബ്ലോക്കുകളുടെ സംയുക്ത ലേലം. 500 ബ്ലോക്കുകൾ ലേലം ഉടൻ. ഒരേ കമ്പനിക്കു തന്നെ ധാതു ഖനനത്തിലെ എല്ലാ പ്രവർത്തികളും ഏറ്റെടുക്കാം.

കൽക്കരി

കൽക്കരി ഖനനത്തിൽ സ്വകാര്യപങ്കാളിത്തം.സംരംഭകർക്ക് വ്യവസ്ഥകൾ ഉദാരമാക്കും.50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുറക്കും‌‌.ആർക്കും ലേലത്തിൽ പങ്കെടുക്കാം. യോഗ്യതാ മാനദണ്ഡങ്ങളില്ല. 50,000 കോടി ചെലവഴിച്ച് കൽക്കരി നീക്കത്തിനു സൗകര്യമൊരുക്കും.

വ്യോമയാനം

ഇന്ധന ഉപഭോഗത്തിലും സമയത്തിലും കുറവുണ്ടാകും. വിമാനങ്ങൾക്ക് വേഗത്തിൽ ലക്ഷ്യത്തിലെത്താനാവും. ആയിരം കോടി രൂപ ഇതിലൂടെ വ്യോമയാന രംഗത്ത് ചിലവ് കുറയ്ക്കാനാവും. ഇത് പരിസ്ഥിതി സൗഹൃദ നടപടി കൂടിയാവും. കൂടുതൽ വിമാനങ്ങൾ വരും. കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയ്ക്ക് നൽകും. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 2300 കോടിയുടെ നേട്ടമുണ്ടാകും. വിമാന എഞ്ചിൻ കമ്പനികൾ അറ്റകുറ്റപ്പണിക്കായി കേന്ദ്രം ഇന്ത്യയിൽ തുടങ്ങും.

ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും. 12 വിമാനത്താവളങ്ങളിൽ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും. കൂടുതൽ മേഖലകളിലേക്ക് സർവീസ്. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്കാരം

ഊർജ വിതരണം

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും. വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമാകും

നിക്ഷേപം

നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്കരിക്കും. ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാദ്ധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്മെന്റ് സെല്ലുകൾ രൂപീകരിക്കും.

ബഹിരാകാശം

സ്വകാര്യ കമ്പനികൾക്കും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളികളാകാം. എന്നാൽ ഐഎസ്ആർഒയ്ക്കായിരിക്കും നിയന്ത്രണം. ഉപഗ്രഹ വിക്ഷേപണങ്ങളിൽ അടക്കം സ്വകാര്യ കമ്പനികൾക്കു പങ്കാളികളാകാം. സ്വകാര്യ പങ്കാളിത്തത്തിനു നയവും നിയന്ത്രണ സംവിധാനവും വരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NIRMALA SITHARAMAN, ANNOUNCE, FOURTH TRANCHE, ECONOMIC PACKAGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.