SignIn
Kerala Kaumudi Online
Saturday, 08 August 2020 10.59 PM IST

ദോഹയിൽ നിന്നുള്ള വിമാനം ഇന്ന് കരിപ്പൂരിലെത്തും

flight
വിമാനം

മലപ്പുറം: ദോഹയിൽ നിന്നുള്ള പ്രത്യേക എയർ ഇന്ത്യ വിമാനം ഇന്ന് രാത്രി 10.20ന് കരിപ്പൂരിലെത്തും. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങൾ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവർ വാഹനത്തിന്റെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാകളക്ടർ ജാഫർ മലിക് അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും tthps://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യണം. ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾക്കാണ് അനുമതി. ഡ്രൈവർ മാസ്​കും കൈയുറകളും നിർബന്ധമായും ധരിക്കണം. ഡ്രൈവർ ഉൾപ്പെടെ മൂന്നിൽ കൂടുതൽ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തിൽ അനുവദിക്കില്ല. വാഹനത്തിന്റെ മുൻസീറ്റിൽ ഡ്രൈവർക്കു പുറമെ മറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.