ഇലവുംതിട്ട: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിലായി. അടൂർ കണ്ണങ്കോട് കടുവുങ്കൽ ഹൗസിംഗ് പ്ലോട്ടിലെ ഗ്രേസ് വില്ലയിൽ സജി ജോണിന്റെ മകൻ ഷിനോ സജി ജോൺ (28) ആണ് അറസ്റ്റിലായത്. ക്രൊയേഷ്യയിൽ നഴ്‌സിംഗ് ജോലി വാങ്ങി നല്കാമെന്ന് വിശ്വസിപ്പിച്ച് ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. മാത്തൂർ സ്വദേശി രജനിയും മറ്റുമൂന്ന് യുവതികളുമാണ് പരാതിക്കാർ. ഇലവുംതിട്ട എസ്.എച്ച്.ഒ ടി.കെ.വിനോദ് കൃഷ്ണൻ, എസ്.ഐമാരായ ഗോപൻ.ജി, അശോക് കുമാർ, എ.എസ്.ഐ മാത്യു കെ.ജോർജ്, സി.പി.ഒമാരായ എസ്.ശ്രീജിത്ത്, അജിത്.എസ്.പി, ഷാലു.എസ്, രമ്യത്ത് രാജൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |