SignIn
Kerala Kaumudi Online
Sunday, 09 August 2020 8.30 AM IST

ബൈക്കിന്റെ ഭാഗങ്ങൾ പുഴയിൽ, അന്തർ ജില്ലാ ബൈക്ക് മോഷണ സംഘം പിടിയിൽ

photo

മാള: അന്തർജില്ല ബൈക്ക് മോഷണസംഘം മാള പൊലീസിന്റെ പിടിയിലായി. തൃശൂർ ജില്ലയിലെ നാലിടങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച് പണയം വയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിലാണ് കൊടുങ്ങല്ലൂർ വെമ്പല്ലൂർ സ്വദേശി തയ്യിൽ സൗരവ് (23), മേത്തല എൽത്തുരുത്ത് സ്വദേശി തലപ്പിള്ളി അമൽദേവ് (23), എറിയാട് ഉണ്ണിയമ്പാട്ട് ഹസീബ് (26), കോട്ടപ്പുറം സ്വദേശി എടപ്പിള്ളി മാലിക് (18) എന്നിവരെയാണ് മാള സി.ഐ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊയ്യ, പൂവ്വത്തുശ്ശേരി, അഷ്ടമിച്ചിറ, കൊമ്പിടി എന്നീ സ്ഥലങ്ങളിൽ നിന്നാണ് വിലകൂടിയ ബൈക്കുകൾ ഇവർ മോഷ്ടിച്ചത്. ഇവരിൽ നിന്ന് രണ്ട് ബൈക്കുകളും ഒരു ബൈക്കിന്റെ ഭാഗങ്ങളും കണ്ടെടുത്തു. പ്രതികൾ ഉപേക്ഷിച്ച നിലയിൽ കൊടുങ്ങല്ലൂർ പുല്ലൂറ്റ് പാലത്തിന് താഴെ നിന്നാണ് ബൈക്കിന്റെ അവശിഷ്ടം കണ്ടെടുത്തത്. ഏറെ നേരത്തെ തെരച്ചിലിലാണ് ബൈക്കിന്റെ ഭാഗങ്ങൾ പുഴയിൽ നിന്ന് കണ്ടെടുത്തത്. ഒട്ടേറെ മോഷണ കേസുകളിൽ വിവിധ സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകളുണ്ടെന്നറിയുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. എസ്.ഐ എ.വി ലാലു, എ.എസ്.ഐമാരായ സുധാകരൻ, ബിജു വാളൂരാൻ, വിശ്വംഭരൻ, ഗ്രേഡ് സി.പി.ഒമാരായ ആർ. മിഥുൻകൃഷ്ണ, പി.കെ ബിജു, ജോബി, എം.എക്സ് ഷിജു, വിനോദ്, സി.പി.ഒ സുജിത് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, THEFT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.