SignIn
Kerala Kaumudi Online
Wednesday, 12 August 2020 9.25 PM IST

നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ യുവാവ് അറസ്റ്റിൽ

18-shino-saji-john

ഇലവുംതിട്ട: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിലായി. അടൂർ കണ്ണങ്കോട് കടുവുങ്കൽ ഹൗസിംഗ് പ്ലോട്ടിലെ ഗ്രേസ് വില്ലയിൽ സജി ജോണിന്റെ മകൻ ഷിനോ സജി ജോൺ (28) ആണ് അറസ്റ്റിലായത്. ക്രൊയേഷ്യയിൽ നഴ്‌സിംഗ് ജോലി വാങ്ങി നല്കാമെന്ന് വിശ്വസിപ്പിച്ച് ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. മാത്തൂർ സ്വദേശി രജനിയും മറ്റുമൂന്ന് യുവതികളുമാണ് പരാതിക്കാർ. ഇലവുംതി​ട്ട എ​സ്​.എച്ച്.ഒ ടി.കെ.വിനോദ് കൃഷ്ണൻ, എസ്‌.ഐമാരായ ഗോപൻ.ജി, അശോക് കുമാർ, എ.എസ്.ഐ മാത്യു കെ.ജോർജ്, സി.പി.ഒമാരായ എസ്.ശ്രീജിത്ത്, അജിത്.എസ്.പി, ഷാലു.എസ്, രമ്യത്ത് രാജൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHEATING
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.