SignIn
Kerala Kaumudi Online
Sunday, 31 May 2020 1.46 AM IST

കരുതലിൻ കനിവേകിയവർക്ക് മനസുകൊണ്ട് പ്രണാമം, 325 പേർ ഒന്നുചേർന്ന് പാടിയ ഗാനം പുറത്തിറക്കി മഞ്ജുവാര്യർ

manju

പതിനാല് രാജ്യങ്ങളിൽ നിന്ന് 325-ലേറെ പേർ ഒന്നു ചേര്‍ന്ന് പാടിയ ഗാനമായ ദി വാരിയേഴ്സ്-ഹീറോസ് ഓഫ് ദി വേൾഡ് പുറത്തിറക്കി നടി മഞ്ജു വാര്യര്‍. കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ പ്രയത്നിക്കുന്ന സര്‍ക്കാര്‍ , ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവർത്തകര്‍, പൊലീസുകാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി ഏവര്‍ക്കുമുള്ള ആദരവായാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

മെഗാ വെര്‍ച്വൽ ട്രിബ്യൂട്ട് എന്ന പേരിൽ ഇറക്കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസ്, സുദീപ് കുമാര്‍, ജാസി ഗിഫ്റ്റ്, അഞ്ജു ജോസഫ്, ശ്രേയ ജയദീപ്, ആർജെ നിമ്മി, ശ്രേയ രാഘവ് എന്നിവരോടൊപ്പം മുന്നൂറിലേറെ ഗായകര്‍ 14 രാജ്യങ്ങളിൽ നിന്ന് അണിനിരന്നുകൊണ്ടാണ്.ലിങ്കു എബ്രഹാം മലയാളം വരികളും, കോര്‍ഡ് ഓഫ് ത്രീ ഇംഗ്ലീഷ് വരികളും ഒരുക്കിയിരിക്കുന്ന ഗാനത്തിന്‍റെ കൺസപ്റ്റ്, സംഗീതം, ഡിസൈൻ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ തോമസ് ചെങ്ങന്നൂരാണ്.


ഈ നേരവും നമ്മളും അതിജീവനത്തിന്‍റെ സാക്ഷികള്‍, കരുതലിൻ കനിവേകിയവര്‍ക്ക് മനസ്സുകൊണ്ട് പ്രണാമമേകാം, പുതിയ പുലരി കാണുവോളം ഒരു മനസ്സായി പൊരുതിടാം, ഉദിച്ചുയര്‍ന്ന് പകര്‍ന്നിടാം എന്നുള്ള പ്രതീക്ഷാ നിര്‍ഭരമായ വരികളാണ് ഗാനത്തിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANJU VARRIER, LOCK DOWN, MUSIC ALBUM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.