SignIn
Kerala Kaumudi Online
Thursday, 06 August 2020 6.43 PM IST

" ശ​ശി​യേ​ട്ട​നെ​ ​വി​വാ​ഹം​ ​ക​ഴി​ക്ക​രു​തെ​ന്ന് അ​ച്ഛ​ൻ​ ​പ​റ​ഞ്ഞു " സീമ

seema-
seema


ഗു​​​രു​​​വി​​​ന്റെ​​​ ​​​സ്ഥാ​​​ന​​​ത്താ​​​ണ് ​​​എ​​​ന്നും​​​ ​​​ ശ​​​ശി​​​യേ​​​ട്ട​​​ൻ.​ ആ​​​ ​​​സ്ഥാ​​​നം​​​ ​​​എ​​​ന്നും​​​
എ​​​ന്റെ​​​ ​​​ മനസി​ലു​​​ണ്ട്.​​​ ​​​ ശ​​​ശി​​​യേ​​​ട്ട​​​നി​​​ല്ലാ​​​തെ​​​ ​​​ഞാ​​​നി​​​ല്ല-അഭി​നയരംഗത്ത്
നാലുപതി​റ്റാണ്ട് പി​ന്നി​ടുന്ന സീമ മനസു തുറക്കുന്നു........

ചെ​​​ന്നൈ​​​ ​​​ന​​​ഗ​​​ര​​​മാ​​​കു​​​ന്ന​​​തി​​​ന് ​​​മു​​​ൻ​​​പ​​​ത്തെ​​​ ​​​മ​​​ദി​​​രാ​​​ശി.​​​ ​പു​ര​സ​വാ​ക്ക​​​ത്തെ​​​ ​​​ഒ​​​രു​​​ ​​​കു​​​ഞ്ഞ് ​​​വീ​​​ട്ടി​​​ൽ​​​ ​​​ഒ​​​രു​​​ ​​​അ​​​മ്മ​​​യും​ ​​​മ​​​ക​​​ളും​​​ ​​​താ​​​മ​​​സം​​​ ​​​തു​​​ട​​​ങ്ങി.​​​ഏ​​​ഴു​​​ ​​​വ​​​യ​​​സു​​​വ​​​രെ​​​ ​​​കു​​​ട്ടി​​​ക്കൂ​​​റ​​​ ​​​പൗ​​​ഡ​റി​​​ന്റെ​​​ ​​​മ​​​ണം​​​ ​​​അ​​​വ​​​ളു​​​ടെ​​​ ​​​മു​​​ഖ​​​ത്ത് ​​​പ​​​റ്റി​​​ ​​​കി​​​ട​​​ന്നു.​​​അ​​​തു​​​വ​​​രെ​​​ ​​​രാ​​​ജ​​​കു​​​മാ​​​രി​​​യാ​​​യി​​​ ​​​ജീ​​​വി​​​ച്ച​​​ ​​​അ​​​വ​​​ളു​​​ടെ​​​ ​​​പേ​​​ര് ​​​ശാ​​​ന്തി.​​​അ​​​മ്മ​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​വ​​​ൾ​​​ക്ക് ​​​എ​​​ല്ലാം.​​​ ​​​ഒ​​​രു​​​ ​​​ദി​​​വ​​​സം​​​ ​​​രാ​​​വി​​​ലെ​​​ ​​​അ​​​മ്മ​​​യെ​​​യും​​​ ​​​ത​​​ന്നെ​​​യും​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​പോ​​​യ​​​ ​​​അ​​​ച്ഛ​​​നെ​​​ ​​​മ​​​ക​​​ൾ​​​ ​​​ശ​​​ത്രു​​​വാ​​​യി​​​ ​​​ക​​​ണ്ടു.​​​ ​​​അ​​​മ്മ​​​യു​​​ടെ​​​ ​​​ക​​​ഷ്ട​​​പ്പാ​​​ട് ​​​ക​​​ണ്ടു​​​ ​​​വ​​​ള​​​ർ​​​ന്ന​​​ ​​​മ​​​ക​​​ൾ​​​ ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​ച്ചു.​​​അ​​​തു​​​ ​​​നാ​​​ളെ​​​ ​​​ര​​​ണ്ടു​​​ ​​​നേ​​​രം​​​ ​​​ചോ​​​റ് ​​​ത​​​രു​​​മെ​​​ന്ന് ​​​അ​​​വ​​​ൾ​​​ക്ക് ​​​അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ര​​​ ​​​നൂ​​​റ്റാ​​​ണ്ട് ​​​പി​​​ന്നി​​​ട്ട് ​​​ഒാ​​​ടു​​​ക​​​യാ​​​ണ് ​​​ശാ​​​ന്തി​​​യു​​​ടെ​​​ ​​​ബാ​​​ല്യ​​​കാ​​​ല​​​ജീ​​​വി​​​തം​​​ .​​​ ​​​സീ​​​മ​​​ ​​​എ​​​ന്ന​​​ ​​​ന​​​ക്ഷ​​​ത്ര​​​മാ​​​യി​​​ ​​​ശാ​​​ന്തി​​​ ​​​മെ​​​ല്ലെ​ ​​​തി​​​ള​​​ങ്ങാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​ശേ​​​ഷം​​​ ​​​ക​​​ഥ​​​ ​​​സം​​​ഭ​​​വ​​​ബ​​​ഹു​​​ല​​​മെ​​​ന്ന് ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് ​​​അ​​​റി​​​യാം.​​​വെ​​​ള്ളി​​​ത്തി​​​ര​​​യ്ക്കി​​​പ്പു​​​റം​​​ ​​​ഇ​​​താ​​​ ​​​ഇ​​​വി​​​ടെ​​​ ​​​വ​​​രെ​​​ ​​​എ​​​ത്തി​​​യ​​​ ​​​ജീ​​​വി​​​ത​​​ ​​​ക​​​ഥ​​​ ​​​ സീമ പറഞ്ഞു തുടങ്ങി​.


'​​​'​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​അ​​​ഞ്ചു​​​ ​​​രൂ​​​പ​​​യു​​​ടെ​​​ ​​​വി​​​ല​​​ ​​​അ​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​കൈ​​​യി​​​ൽ​​​ ​​​പ​​​ണ​​​മി​​​ല്ലാ​​​ത്ത​​​തി​​​ന്റെ​​​ ​​​വി​​​ല​​​യും​​​ ​​​അ​​​റി​​​ഞ്ഞു.​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​മോ​​​ളാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ​​​ ​​​ശാ​​​ന്തി​​​ ​​​ഒ​​​രു​​​ ​​​പ​​​ക്ഷേ​​​ ​​​സീ​​​മ​​​യാ​​​വി​​​ല്ലാ​​​യി​​​രു​​​ന്നു.​​​അ​​​മ്മ​​​യെ​​​യും​​​ ​​​എ​​​ന്നെ​​​യും​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​അ​​​ച്ഛ​​​ൻ​​​ ​​​പോ​​​യ​​​തി​​​ന്റെ​​​ ​​​കാ​​​ര​​​ണം​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​അ​​​റി​​​യി​​​ല്ല.​​​ ​​​അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​നി​​​യ​​​മ​​​പ​​​രാ​​​യി​​​ ​​​വേ​​​ർ​​​പി​​​രി​​​ഞ്ഞു.​​​ ​​​ആ​​​ഴ്ച​​​യി​​​ലൊ​​​രു​​​ ​​​പ്രാ​​​വ​​​ശ്യം​​​ ​​​അ​​​ച്ഛ​​​നെ​​​ ​​​കാ​​​ണു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​പ​​​തി​​​നെ​​​ട്ടു​​​ ​​​വ​​​യ​​​സാ​​​യ​​​പ്പോ​​​ൾ​​​ ​​​അ​​​ച്ഛ​​​ൻ​​​ ​​​എ​​​ന്നെ​​​ ​​​കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​ ​​​പോ​​​കാ​​​ൻ​​​ ​​​വ​​​ന്നു.​​​അ​​​മ്മ​​​യെ​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​ഞാ​​​ൻ​​​ ​​​പോ​​​യി​​​ല്ല.​​​ഒ​​​രു​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ക്ക് ​​​വേ​​​ണ്ട​​​ ​​​ബാ​​​ല്യ​​​കാ​​​ല​​​ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ളൊ​​​ന്നും​​​ ​​​അ​​​ച്ഛ​​​ൻ​​​ ​​​നി​​​റ​​​വേ​​​റ്റി​​​യി​​​ല്ല.​​​ജീ​​​വി​​​ത​​​ത്തി​​​ലെ​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ഏ​​​ക​​​ ​​​സ​​​ഹാ​​​യ​​​ ​​​ഹ​​​സ്ത​​​മാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ച്ഛ​​​ൻ.​​​ ​​​ഒ​​​രു​​​ ​​​ദി​​​വ​​​സം​​​ ​​​അ​​​ച്ഛ​​​നെ​​​ ​​​കാ​​​ണാ​​​ൻ​​​ ​​​അ​​​മ്മ​​​യും​​​ ​​​ഞാ​​​നും​​​ ​​​പോ​​​യി.​'​ആ​​​രാ​​​ ​​​നി​​​ങ്ങ​​​ളെ​​​ന്നു​"​​​ ​​​അ​​​ച്ഛ​​​ൻ​​​ ​​​ചോ​​​ദി​​​ച്ചു.​​​അ​​​തു​​​ ​​​കേ​​​ട്ട് ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ഇ​​​റ​​​ങ്ങി.​​​അ​​​ന്ന്​​ ​​​ക​​​ര​​​യാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് ​​​അ​​​മ്മ.​​​ ​​​അ​​​മ്മ​​​യെ​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​കു​​​റേ​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ണ് ​​​അ​​​ച്ഛ​​​ൻ​​​ ​​​വേ​​​റെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ച്ച​​​ത്.​​​ ​​​എ​​​നി​​​ക്ക് ​​​മൂ​​​ന്ന് ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​യി.​​​അ​​​ച്ഛ​​​ൻ​​​ ​​​ചെ​​​യ്ത​​​ ​​​തെ​​​റ്റ് ​​​പൊ​​​റു​​​ക്കാ​​​മെ​​​ന്നും​​​ ​​​നി​​​ങ്ങ​​​ളു​​​ടെ​​​ ​​​ഭാ​​​ര്യ​​​യെ​​​ ​​​നോ​​​ക്കാ​​​മെ​​​ന്നും​​​ ​​​പി​​​ന്നീ​​​ട് ​​​ഞാ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​ച്ഛ​​​നോ​​​ടു​​​ള്ള​​​ ​​​വെ​​​റു​​​പ്പ് ​​​ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ഇ​​​ല്ലാ​​​താ​​​യി.​​​ ​​​അ​​​ച്ഛ​​​ന് ​​​പ​​​ക​​​ര​​​മാ​​​വി​​​ല്ല​​​ ​​​ഒ​​​ന്നും.​​​അ​​​തി​​​നാ​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​മ​​​ക്ക​​​ൾ​​​ക്ക് ​​​ന​​​ല്ല​​​ ​​​അ​​​ച്ഛ​​​നെ​​​ ​​​ത​​​ന്നെ​​​ ​​​കി​​​ട്ട​​​ണ​​​മെ​​​ന്ന് ​​​ആ​​​ഗ്ര​​​ഹി​​​ച്ചു.​​​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​അ​​​വ​​​ർ​​​ക്ക് ​​​ന​​​ല്ല​​​ ​​​അ​​​ച്ഛ​​​നാ​​​യി​"​​​ ​​​​​സീ​​​മ​ ​പ​റ​ഞ്ഞു​​​""​​.​​​ ​​​ ​അ​ടു​ത്തി​​​ടെ​യാ​ണ് ​അ​മ്മ​ ​സീ​മ​യെ​ ​വി​​​ട്ടു​പോ​യ​ത് .​​​ഞാ​​​ൻ​​​ ​​​ഒ​​​രു​​​ ​​​ചെ​​​റി​​​യ​​​ ​​​ച​​​ട്ട​​​മ്പി​​​യാ​​​യി​​​രു​​​ന്നു.​​​ ​​​പ​​​തി​​​നെ​​​ട്ട് ​​​വ​​​യ​​​സു​​​വ​​​രെ​​​ ​​​അ​​​മ്മ​​​യു​​​ടെ​​​ ​​​ത​​​ല്ല് ​​​കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​ആ​​​ണു​​​ങ്ങ​​​ളെ​​​ ​​​ബ​​​ഹു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​പേ​​​ടി​​​ക്ക​​​രു​​​തെ​​​ന്നും​​​ ​​​അ​​​മ്മ​​​ ​​​പ​​​ഠി​​​പ്പി​​​ച്ചു.​


​​ശ​​​ശി​​​യേ​​​ട്ട​​​നെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ക്ക​​​രു​​​തെ​​​ന്ന് ​​​അ​​​ച്ഛ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ആ​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ന് ​​​അ​​​ച്ഛ​​​ൻ​​​ ​​​വ​​​രി​​​ല്ലെ​​​ന്നും​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​ച്ഛ​​​ൻ​​​ ​​​വ​​​രേ​​​ണ്ടെ​​​ന്നും​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​നെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ക്കു​​​മെ​​​ന്നും​​​ ​​​ഞാ​​​ൻ.​​​അ​​​ച്ഛ​​​ന്റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​മി​​​ല്ലാ​​​തെ​​​യാ​​​യി​​​രു​​​ന്നു​​​ ​​​വി​​​വാ​​​ഹം.​​​ ​​​അ​​​ച്ഛ​​​ൻ​​​ ​​​ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ​​​പ്പോ​​​ൾ​​​ ​​​അ​​​മ്മ​​​യെ​​​ ​​​കൂ​​​ട്ടി​​​ ​​​അ​​​ച്ഛ​​​നെ​​​ ​​​കാ​​​ണാ​​​ൻ​​​ ​​​പോ​​​യി.​​​ ​​​മൂ​​​ന്നു​​​ ​​​ദി​​​വ​​​സം​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​അ​​​ച്ഛ​​​നെ​​​ ​​​വീ​​​ണ്ടും​​​ ​​​കാ​​​ണാ​​​ൻ​​​ ​​​അ​​​മ്മ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​അ​​​ച്ഛ​​​ൻ​​​ ​​​കോ​​​മ​​​ ​​​സ് ​​​റ്റേ​​​ജി​​​ലാ​​​ണ്.​​​ ​​​തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​അ​​​ച്ഛ​​​ന് ​​​അ​​​രി​​​കി​​​ലി​​​രു​​​ന്നു.​​​അ​​​ത്ര​​​യും​​​ ​​​വ​​​ർ​​​ഷം​​​ ​​​അ​​​ച്ഛ​​​നോ​​​ട് ​​​സം​​​സാ​​​രി​​​ക്കാ​​​ൻ​​​ ​​​ക​​​രു​​​തി​​​വ​​​ച്ച​​​തെ​​​ല്ലാം​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​തോ​​​ന്നി​​​യ​​​ ​​​നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ത്.​​​ ​​​അ​​​ച്ഛ​​​ൻ​​​ ​​​എ​​​ല്ലാം​​​ ​​​കേ​​​ട്ടി​​​ട്ടു​​​ണ്ടാ​​​വും.​​​ ​​​അ​​​ന്ന് ​​​ഉ​​​ച്ച​​​യ്ക്ക് ​​​അ​​​ച്ഛ​​​ൻ​​​ ​​​മ​​​രി​​​ച്ചു.​​​ ​​​ക​​​ഷ്ട​​​പ്പാ​​​ടി​​​നെ​​​ ​​​നേ​​​രി​​​ടാ​​​ൻ​​​ ​​​ദൈ​​​വം​​​ ​​​എ​​​നി​​​ക്ക് ​​​നേ​​​ര​​​ത്തെ​​​ ​​​ത​​​ന്നെ​​​ ​​​ശ​​​ക്തി​​​ ​​​ത​​​ന്നു.​​​നാ​​​ളെ​​​ ​​​എ​​​ന്താ​​​യി​​​ത്തീ​​​രു​​​മെ​​​ന്ന് ​​​ചി​​​ന്ത​​​ ​​​അ​​​ന്നും​​​ ​​​ഇ​​​ന്നു​​​മി​​​ല്ല.​​​​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ന​​​ന്ദി​​​യു​​​ണ്ട് ​​​ശ​​​ശി​​​യേ​​​ട്ട​​​നോ​​​ട്.​​​ ​​​എ​​​ന്നെ​​​ ​​​ഇ​​​ഷ്ട​​​മാ​​​ണെ​​​ന്നും​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ക്കി​​​ല്ലെ​​​ന്നും​​​ ​​​വ​​​ലി​​​യ​​​ ​​​ന​​​ടി​​​യാ​​​യി​​​ ​​​മാ​​​റ്റു​​​മെ​​​ന്നും​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ഒ​​​രു​​​പാ​​​ട് ​​​പെ​​​ണ്ണ് ​​​ക​​​ണ്ടി​​​ട്ടു​​​ണ്ട് ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ.​​​ലൊ​​​ക്കേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു​​​പോ​​​ലും​​​ ​​​പെ​​​ണ്ണ് ​​​കാ​​​ണാ​​​ൻ​​​ ​​​പോ​​​വു​​​ന്ന​​​ത് ​​​ക​​​ണ്ടി​​​ട്ടു​​​ണ്ട്.​​​ ​​​നി​​​ന്നെ​​​ ​​​ഞാ​​​ൻ​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ക്കു​​​മെ​​​ന്ന് ​​​ഒ​​​രു​​​ ​​​ദി​​​വ​​​സം​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ഞാ​​​ൻ​​​ ​​​എ​​​ന്ത് ​​​ചെ​​​യ്താ​​​ലും​​​ ​​​നീ​​​ ​​​ഒ​​​ന്നും​​​ ​​​ചോ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​ഒാ​​​ർ​​​മ്മ​​​പ്പെ​​​ടു​​​ത്തി.​​​അ​​​തു​​​ ​​​സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്ന് ​​​ഞാ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​അ​​​ടു​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ന് ​​​പ​​​നി​​​ ​​​പി​​​ടി​​​പ്പെ​​​ട്ടു.​​​ ​​​അ​​​പ്പോ​​​ൾ​​​ ​​​ഞാ​​​ൻ​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​നെ​​​ ​​​വി​​​ളി​​​ച്ചു​​​ ​​​സം​​​സാ​​​രി​​​ച്ചു.​​​ ​​​ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ഒ​​​രു​​​ ​​​ജ്യോ​​​ത്സ്യ​​​ന്റെ​​​ ​​​അ​​​ടു​​​ത്ത് ​​​അ​​​മ്മ​​​ ​​​എ​​​ന്റെ​​​ ​​​ജാ​​​ത​​​കം​​​ ​​​നോ​​​ക്കി.​​​ ​​​സെ​​​പ്തം​​​ബ​​​റി​​​ന​​​കം​​​ ​​​വി​​​വാ​​​ഹം​​​ ​​​ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​മൂ​​​ന്നു​​​ ​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞേ​​​ ​​​ഉ​​​ണ്ടാ​​​കു​​​വെ​​​ന്നും​​​ ​​​ജ്യോ​​​ത്സ്യ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​ടു​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​രാ​​​വി​​​ലെ​​​ ​​​ഞാ​​​ൻ​​​ ​​​നേ​​​രേ​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ന്റെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പോ​​​യി.​​​ ​​​എ​​​ന്നെ​​​ ​​​കെ​​​ട്ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​കെ​​​ട്ടാ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​ഒ​​​ന്നും​​​ ​​​പ​​​റ​​​ഞ്ഞി​​​ല്ല.​ ​


1980​​​ ​​​ആ​​​ഗ​​​സ്റ്റ് 28​​​നാ​​​യി​​​രു​​​ന്നു​​​ ​​​വി​​​വാ​​​ഹം.​​​ ​​​ക്ഷ​​​ണ​​​ക്ക​​​ത്തി​​​ല്ലാ​​​തെ​​​ ​​​വി​​​വാ​​​ഹം.​​​ ​​​പി​​​റ്റേ​​​ ​​​ദി​​​വ​​​സം​​​ ​​​ആ​​​ർ.​​​എ​​​സ്.​​​ ​​​പ്ര​​​ഭു​​​വി​​​ന്റെ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ഷൂ​​​ട്ടിം​​​ഗി​​​ന് ​​​ഞാ​​​ൻ​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ​​​പോ​​​യി.​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ക​​​ടു​​​ത്ത​​​ ​​​പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​മി​​​ല്ലാ​​​തെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ന​​​ട​​​ന്ന​​​പ്പോ​​​ൾ​​​ ​​​ഞാ​​​ൻ​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ചു​​​ ​​​എ​​​നി​​​ക്ക് ​​​ഒ​​​രു​​​ ​​​മ​​​ക​​​ൾ​​​ ​​​ജ​​​നി​​​ച്ചാ​​​ൽ​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ൽ​​​ ​​​അ​​​വ​​​ളു​​​ടെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ന​​​ട​​​ത്തു​​​മെ​​​ന്ന്.​​​ ​​​ഞാ​​​ൻ​​​ ​​​ന​​​ല്ല​​​ ​​​വാ​​​ശി​​​ക്കാ​​​രി​​​യാ​​​ണ് .​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ന്റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ൽ​​​ത്ത​​​ന്നെ​​​ ​​​അ​​​നു​​​വി​​​ന്റെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ന​​​ട​​​ന്നു.​​​ശ​​​ശി​​​യേ​​​ട്ട​​​ന് ​​​സി​​​നി​​​മ​​​യാ​​​ണ് ​​​ആ​​​ദ്യ​​​ ​​​ഭാ​​​ര്യ.​​​ ​​​ഞാ​​​ൻ​​​ ​​​ര​​​ണ്ടാം​​​ ​​​ഭാ​​​ര്യ​​​യാ​​​ണ്.​​​​​​​​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​എ​​​ന്ന​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​പ്ര​​​തി​​​ഭാ​​​സ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​തേ​​​പോ​​​ലെ​​​ ​​​ഒ​​​രു​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​ഇ​​​ന്ന് ​​​സി​​​നി​​​മ​​​യി​​​ലി​​​ല്ല.​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​എ​​​നി​​​ക്ക് ​​​ക​​​ഴി​​​വു​​​ണ്ടെ​​​ന്ന് ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് ​​​ശ​​​ശി​​​യേ​​​ട്ട​​​നാ​​​ണ്.​​​ ​​​ദൈ​​​വ​​​വും​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​നും​​​ ​​​ത​​​ന്ന​​​ ​​​ക​​​ഴി​​​വാ​​​ണ് ​​​പി​​​ന്നീ​​​ട് ​​​ഉ​​​ണ്ടാ​​​യ​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​കാ​​​ഴ്ച​​​വ​​​ച്ച​​​ത്.​​​ ​​​ഗു​​​രു​​​വി​​​ന്റെ​​​ ​​​സ്ഥാ​​​ന​​​ത്താ​​​ണ് ​​​എ​​​ന്നും​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ.​​​ ​​​ആ​​​ ​​​സ്ഥാ​​​നം​​​ ​​​എ​​​ന്നും​​​ ​​​എ​​​ന്റെ​​​ മനസി​ലുണ്ട്. ശ​​​ശി​​​യേ​​​ട്ട​​​നി​​​ല്ലാ​​​തെ​​​ ​​​ഞാ​​​നി​​​ല്ല.​​​ ​​​


അ​​​വ​​​ളു​​​ടെ​​​ ​​​രാ​​​വു​​​ക​​​ളി​​​ലെ​​​ ​​​രാ​​​ജി​​​ ​​​എ​​​ന്ന​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ ​​​നാ​​​ല്പ​​​തു​​​വ​​​യ​​​സ് ​​​ക​​​ട​​​ന്ന് ​​​യാ​​​ത്ര​​​ ​​​തു​​​ട​​​രു​​​ക​​​യാ​​​ണ്.​​​ ​​​ആ​​​ളു​​​ക​​​ൾ​​​ ​​​അ​​​വ​​​ളെ​​​പ്പ​​​റ്റി​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​സം​​​സാ​​​രി​​​ക്കു​​​ന്നു.​​​ ​​​'​​​'​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​തീ​​​രെ​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ചി​​​ല്ല.​​​ ​​​നൃ​​​ത്തം​​​ ​​​മാ​​​ത്രം​​​ ​​​സ്വ​​​പ്നം​​​ ​​​ക​​​ണ്ടു.​​​അ​​​വ​​​ളു​​​ടെ​​​ ​​​രാ​​​വു​​​ക​​​ൾ​​​ ​​​വ​​​ലി​​​യ​​​ ​​​വി​​​ജ​​​യം​​​ ​​​നേ​​​ടു​​​മെ​​​ന്ന് ​​​പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ല്ല.​​​ ​​​ശാ​​​ന്തി​​​യെ​​​ ​​​നാ​​​യി​​​ക​​​യാ​​​ക്കാ​​​ൻ​​​ ​​​ശ​​​ശി​​​ക്ക് ​​​വ​​​ട്ടു​​​ണ്ടോ​​​ ​​​എ​​​ന്നു​​​ ​​​ചോ​​​ദി​​​ക്കു​​​ന്ന​​​ത് ​​​ആ​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ലൊ​​​ക്കേ​​​ഷ​​​നി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​കേ​​​ട്ടു.​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​കാ​​​ര്യ​​​ത്തെ​​​പ്പ​​​റ്റി​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ന് ​​​വ്യ​​​ക്ത​​​മാ​​​യ​​​ ​​​കാ​​​ഴ്ച​​​പ്പാ​​​ടു​​​ണ്ട്.​​​അ​​​താ​​​ണ് ​​​സം​​​ഭ​​​വി​​​ച്ച​​​ത്.​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​രാ​​​ഗേ​​​ന്ദു​​​ ​​​കി​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ഗാ​​​നം​​​ ​​​മ​​​ന​​​സി​​​ൽ​​​ ​​​ഒാ​​​ടി​​​ ​​​എ​​​ത്തും.​​​എ​​​ന്റെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ഇ​​​ഷ്ട​​​ ​​​ഗാ​​​ന​​​മാ​​​ണി​​​ത്.​​​ഇ​​​തേ​​​പോ​​​ലെ​​​ ​​​ഹൃ​​​ദ​​​യ​​​ത്തി​​​ൽ​​​ ​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ ​​​മ​​​റ്റൊ​​​രു​​​ ​​​ഗാ​​​ന​​​മി​​​ല്ല.​​​എ​​​ത്ര​​​ ​​​മ​​​നോ​​​ഹ​​​ര​​​മാ​​​യി​​​ ​​​നീ​​​ ​​​നൃ​​​ത്തം​​​ ​​​ചെ​​​യ്യു​​​ന്നെ​​​ന്നും​​​ ​​​നി​​​ന്നെ​​​ ​​​കി​​​ട്ടി​​​യ​​​ത് ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ഭാ​​​ഗ്യ​​​മാ​​​ണെ​​​ന്നും​​​ ​​​ആ​​​ ​​​ഗാ​​​നം​​​ ​​​ചി​​​ത്രീ​​​ക​​​രി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ശ​​​ശി​​​യേ​​​ട്ട​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​"

.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SEEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.