SignIn
Kerala Kaumudi Online
Friday, 14 August 2020 10.39 AM IST

കളിത്തോക്ക് കൊണ്ടൊരു സാമൂഹിക അകലം, വൈറൽ ചിത്രം

p
p

മിഷിഗൺ: മഹാമാരിയെ ചെറുക്കാൻ സാമൂഹികഅകലം പാലിച്ചുള്ള ഒരു ജീവിതക്രമം ശീലിക്കുകയാണ് ലോകജനത. അതിനിടെയാണ് കളിത്തോക്ക് ഉപയോഗിച്ച് വിശ്വാസികൾക്കിടയിൽ പുണ്യതീർത്ഥം തളിച്ച് സാമൂഹിക അകലം പാലിക്കാൻ മാതൃക കാട്ടിയ ഒരു ക്രിസ്ത്യൻ പുരോഹിതന്റെ ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഫാദർ ടിം പെൽകാണ്​ ഈ പുരോഹിതൻ.

മിഷിഗണിലെ ഒരു ദേവാലയത്തിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം നടക്കുന്നത്. ഇതിന്റെ ചിത്രം അന്ന് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നെങ്കിലും വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ചിത്രം രണ്ടുദിവസം മുമ്പ്​ ട്വിറ്ററിൽ റീപോസ്​റ്റ്​ ചെയ്​തതോടെ വൈറലായി​. രണ്ട്​ ദിവസത്തിനകം ചിത്രത്തിന്​ 5.6 ലക്ഷം ലൈക്ക്​ ലഭിച്ചപ്പോൾ ലക്ഷം ആളുകൾ റീട്വീറ്റ്​ ചെയ്​തു. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ട്വിറ്റർ ഉപയോക്​താക്കൾ അത്​ മീമാക്കി മാറ്റുകയും ചെയ്​തു.

ഡോക്​ടർമാരോട്​ കൂടിയാലോചിച്ച ശേഷം കഴിഞ്ഞ ഈസ്​റ്റർ സമയത്താണ്​ ഈ ഉപായം ​പ്രാവർത്തികമാക്കാൻ തുടങ്ങിയതെന്ന്​ 70കാരനായ ഫാദർ പെൽക്​ പ്രാദേശിക മാദ്ധ്യമത്തോട്​ പറഞ്ഞു. ‘പാരിഷിലെ കുട്ടികൾക്ക്​ വേണ്ട കാര്യങ്ങൾ ചെയ്യാനായിരുന്നു ആദ്യം കരുതിയത്​. മു​മ്പെങ്ങുമില്ലാത്ത ഒരു ഇസ്​റ്ററായിരു​ന്നല്ലോ ഈ വർഷം. സാമൂഹിക അകലം പാലിച്ചുകൊണ്ട്​ എന്ത്​ ചെയ്യാമെന്ന ചിന്തയിൽ നിന്നാണ്​ ഈ ബുദ്ധി ​തോന്നിയതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, FAKE GUN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.