SignIn
Kerala Kaumudi Online
Sunday, 09 August 2020 8.55 AM IST

ച​ങ്ങ​ല​ ​പൊ​ട്ടി​ക്കു​ന്ന​ ​സ​മ​സ്യ​കൾ

chief

ലോ​കം​ ​കൊ​വി​ഡ്-19​ ​കാ​ല​ത്തെ​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളോ​ട് ​സ​മ​ര​സ​പ്പെ​ടാ​ൻ​ ​മ​ത്സ​രി​ക്കു​ന്ന​ ​ദി​ന​ങ്ങ​ളാ​ണ്.​ ​പ​ല​ ​പു​തി​യ​ ​ശീ​ല​ങ്ങ​ളും​ ​കൊ​വി​ഡ് ​ന​മ്മെ​ ​പ​ഠി​പ്പി​ച്ചു​വെ​ന്ന്,​ ​കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​വി​വാ​ദ​മാ​യ​ ​കി​ഫ്ബി​യി​ലെ​ ​ക​രാ​ർ​നി​യ​മ​ന​ത്തെ​പ്പ​റ്റി​ ​പ്ര​തി​ക​രി​ക്കു​മ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വാ​ർ​ത്താ​ലേ​ഖ​ക​രെ​ ​ഓ​ർ​മ്മി​പ്പി​ച്ചു.​ ​കി​ഫ്ബി​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​പ​ന്ഥാ​വി​ലേ​ക്കു​ള്ള​ ​യ​ഥാ​ർ​ത്ഥ​ ​വ​ഴി​കാ​ട്ടി​യാ​യ​തി​നാ​ൽ​ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​പി​റ​കേ​ ​പോ​യി​ ​വീ​ര്യം​ ​ചോ​ർ​ത്ത​രു​തെ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു​വ​ച്ച​ത്.
പ​ക്ഷേ​ ​വി​വാ​ദം​ ​വി​വാ​ദ​മാ​യി​ ​തു​ട​രു​ന്നു.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​ ​നാ​ടും​ ​ജ​ന​ത​യും​ ​മു​ന്നോ​ട്ട് ​നീ​ങ്ങു​മ്പോ​ൾ​ ​കേ​ര​ള​രാ​ഷ്ട്രീ​യ​വും​ ​അ​തി​ന്റെ​ ​വ​ഴി​യേ​ ​നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു.​ ​പ​ക്ഷേ​ ​വ​ള​രെ​പ്പെ​ട്ടെ​ന്ന് ​കേ​ര​ള​ ​രാ​ഷ്ട്രീ​യം​ ​അ​തി​ന്റെ​ ​പ​തി​വ് ​വ​ഴി​ ​തി​രി​ച്ചു​പി​ടി​ച്ചു.​ ​അ​ഥ​വാ,​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​ഭാ​ഷ​യി​ൽ​ ​പ​റ​ഞ്ഞാ​ൽ​ ​'​ച​ങ്ങ​ല​ ​പൊ​ട്ടി​ച്ചു​'.​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​ ​സ​മ്മ​ർ​ദ്ദം​ ​അ​തി​ന് ​പി​ന്നി​ലു​ണ്ട്.​ ​നാ​ല​ഞ്ച് ​മാ​സ​ങ്ങ​ൾ​ ​പി​ന്നി​ടു​മ്പോ​ൾ​ ​കേ​ര​ളം​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​അ​ഭി​മു​ഖീ​ക​രി​ക്ക​ണം.​ ​അ​തി​നും​ ​ഒ​ര​ഞ്ച് ​മാ​സം​ ​പി​ന്നി​ടു​മ്പോ​ഴേ​ക്കും​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പാ​യി.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഡ്ര​സ് ​റി​ഹേ​ഴ്സ​ൽ​ ​ആ​ണ് ​ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പ് ​എ​ന്നാ​ണ് ​വ​യ്പ്.​ ​ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​മേ​ൽ​ക്കൈ​ ​ന​ൽ​കു​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലൂ​ന്നി​ ​വേ​ണം​ ​മു​ന്ന​ണി​ക​ൾ​ക്ക് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ​നീ​ങ്ങാ​ൻ.
കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​ഇ​ട​തു​പ​ക്ഷ​സ​ർ​ക്കാ​ർ​ ​പു​ല​ർ​ത്തി​യ​ ​ജാ​ഗ്ര​ത​യും​ ​കൈ​വ​രി​ച്ച​ ​നേ​ട്ട​വും​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​ബ്രാ​ൻ​ഡ് ​കൂ​ട്ടി​യെ​ന്ന​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​നേ​ട്ടം​ ​കു​റ​ച്ചു​ ​കാ​ണാ​നാ​വി​ല്ലെ​ങ്കി​ലും​ ​ലോ​ക​ശ്ര​ദ്ധ​ ​നേ​ടി​യെ​ടു​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​മി​ക​വി​നെ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​യ​ത് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളെ​യ​ട​ക്കം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള​ ​പ്ര​ച​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ ​കൊ​ണ്ട് ​കൂ​ടി​യാ​ണ്.​ ​കേ​ര​ള​മ​ല്ലാ​തെ​ ​മ​റ്റ് ​ചി​ല​ ​കൊ​ച്ചു​സം​സ്ഥാ​ന​ങ്ങ​ൾ​ക്കും​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​മി​ക​വ് ​നേ​ടാ​നാ​യി​ട്ടു​ണ്ട്.​ ​ഒ​ഡി​ഷ​യും​ ​ഛ​ത്തി​സ്ഗ​ഢും​ ​വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശു​മൊ​ക്കെ.​ ​പ​ക്ഷേ​ ​കേ​ര​ള​ത്തി​ന്റെ​ ​നേ​ട്ടം​ ​വ​ലു​താ​കു​ന്ന​ത്,​ ​തു​ട​ക്ക​ത്തി​ൽ​ ​കൊ​വി​ഡ് ​കേ​സു​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​മു​ന്നി​ൽ​ ​കേ​ര​ള​മാ​യി​രു​ന്നു​ ​എ​ന്ന​താ​ണ്.​ ​ഹൈ​റി​സ്ക് ​സം​സ്ഥാ​നം​ ​അ​തി​ൽ​ ​നി​ന്ന് ​വ​ള​രെ​ ​വേ​ഗം​ ​താ​ഴോ​ട്ടി​റ​ങ്ങി​വ​ന്ന​പ്പോ​ൾ,​ ​മ​ഹാ​രാ​ഷ്ട്ര​യും​ ​മ​റ്റും​ ​ഇ​പ്പോ​ഴും​ ​പ​ക​ച്ചു​നി​ൽ​ക്കു​ന്നു.​ ​അ​തി​നി​ടയാക്കി​യത് ​കേ​ര​ള​സ​ർ​ക്കാ​രി​ന്റെ​ ​സൂ​ക്ഷ്മ​ത​യോ​ടെ​യു​ള്ള​ ​ഇ​ട​പെ​ട​ലു​ക​ളും​ ​ജാ​ഗ്ര​ത​യും​ ​ഒ​പ്പം​ ​ന​മ്മു​ടെ​ ​പൊ​തു​ജ​നാ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ന്റെ​ ​മി​ക​വു​മാ​ണ്.​ ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്ത് ​മ​റ്റെ​ങ്ങു​മി​ല്ലാ​ത്ത​ ​ക​രു​ത​ൽ​ ​സ​മ​സ്ത​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും​ ​ചേ​ർ​ത്തു​നി​റു​ത്തു​മെ​ന്ന് ​പ്ര​ഖ്യാ​പി​ക്കു​ക​ ​വ​ഴി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നി​ൽ​ ​നി​ന്നു​ണ്ടാ​യി.


 ​ഡേ​റ്റാ​ ​ചോ​ര​ണം
ഡേ​റ്റാ​ ​ചോ​ര​ണം​ ​തൊ​ട്ട് ​കി​ഫ്ബി​ ​നി​യ​മ​ന​ധൂ​ർ​ത്ത് ​വ​രെ​യാ​ണ് ​കൊ​വി​ഡ്കാ​ല​ത്ത് ​കേ​ര​ള​ത്തി​ൽ​ ​പ്ര​തി​പ​ക്ഷം​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ ​രാ​ഷ്ട്രീ​യ​ ​വി​വാ​ദ​ങ്ങ​ൾ.​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​വ​രെ​ ​കേ​ര​ളം​ ​പ്ര​ശം​സി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​ക​മ്പ​നി​യാ​യ​ ​സ്പ്രി​ൻ​ക്ല​റി​ന് ​കേ​ര​ള​ത്തി​ലെ​ ​ആ​രോ​ഗ്യ​ ​ഡേ​റ്റ​ക​ൾ​ ​കൈ​മാ​റു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണ​മു​യ​ർ​ത്തി​ ​രാ​ഷ്ട്രീ​യ​ച​ർ​ച്ച​യു​ടെ​ ​വ​ഴി​ ​തി​രി​ച്ചു​വി​ട്ട​ത് ​പ്ര​തി​പ​ക്ഷ​മാ​ണ്.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യെ​ ​ഫ​ല​പ്ര​ദ​മാ​യി​ ​ചെ​റു​ത്തു​തോ​ല്പി​ക്കു​ന്ന​തി​ന്റെ​ ​നേ​ർ​ചി​ത്ര​ങ്ങ​ൾ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ഓ​രോ​ ​ദി​വ​സ​ത്തെ​യും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​ ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​മു​ന്നി​ൽ​ ​അ​നാ​വൃ​ത​മാ​യ​ ​നാ​ളു​ക​ളാ​യി​രു​ന്നു​ ​അ​ത്.
അ​തു​വ​രെ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​കേ​ര​ള​മാ​തൃ​ക​ ​മാ​ത്രം​ ​ച​ർ​ച്ച​ ​ചെ​യ്തു​വ​ന്ന​ ​കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ച​ർ​ച്ച​യു​ടെ​ ​ഗ​തി​ ​മാ​റി​യൊ​ഴു​കി​ത്തു​ട​ങ്ങി.​ ​ഡേ​റ്റാ​ചോ​ര​ണ​വും​ ​വ്യ​ക്തി​യു​ടെ​ ​സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​വും​ ​ഇ​ന്ത്യ​ൻ​ ​ഇ​ട​തു​പ​ക്ഷം​ ​എ​ന്നും​ ​എ​തി​ർ​ത്തു​പോ​ന്ന​ ​കാ​ര്യ​ങ്ങ​ൾ.​ ​ഇ​ട​തു​പ​ക്ഷ​സ​ർ​ക്കാ​ർ​ ​ത​ന്നെ​ ​സൗ​ക​ര്യ​പൂ​ർ​വം​ ​ആ​ ​എ​തി​ർ​പ്പ് ​വി​ഴു​ങ്ങി​യെ​ന്ന​ ​ച​ർ​ച്ച​ ​ഇ​ട​തു​രാ​ഷ്ട്രീ​യ​കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം​ ​വ​ലി​യ​ ​കോ​ലാ​ഹ​ല​മു​ണ്ടാ​ക്കി.​ ​അ​സാ​ധാ​ര​ണ​ ​കാ​ല​ത്തെ​ ​അ​സാ​ധാ​ര​ണ​ന​ട​പ​ടി​യെ​ന്ന് ​സി.​പി.​എ​മ്മി​ന് ​ന്യാ​യീ​ക​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​സ്പ്രി​ൻ​ക്ല​ർ​ ​ക​രാ​ർ​ ​ഇ​ട​പാ​ടി​ലേ​ക്കു​ള്ള​ ​വ​ഴി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ന്ന​യി​ച്ച​ ​സം​ശ​യ​ങ്ങ​ൾ​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​മൂ​ർ​ച്ച​യേ​റി​യ​ ​ആ​യു​ധ​ങ്ങ​ളാ​യി.​ ​എ​ന്നാ​ൽ,​ ​ത​ൽ​ക്കാ​ലം​ ​ക​രാ​റി​നെ​ ​കോ​ട​തി​ ​ത​ള്ളി​പ്പ​റ​യാ​തി​രു​ന്ന​ത്,​ ​അ​സാ​ധാ​ര​ണ​കാ​ല​ത്തെ​ ​അ​സാ​ധാ​ര​ണ​ ​ന​ട​പ​ടി​യെ​ന്ന​ ​സി.​പി.​എ​മ്മി​ന്റെ​യും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​ന്യാ​യീ​ക​ര​ണ​ത്തി​നു​ള്ള​ ​സാ​ധൂ​ക​ര​ണ​വു​മാ​യി.​ ​ഈ​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ന​മ്മ​ൾ​ ​സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം​ ​പോ​ലും​ ​വി​ല​ക്കു​ന്നി​ല്ലേ​യെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​വി​വാ​ദ​വേ​ള​ക​ളി​ൽ​ ​ചോ​ദി​ച്ച​ത്.
ഡേ​റ്റാ​ ​ചോ​ര​ണം​ ​കേ​ര​ള​ത്തി​ൽ​ ​സ്പ്രി​ൻ​ക്ല​റി​നെ​ ​ചൊ​ല്ലി​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​തി​പ​ക്ഷ​വും​ ​ബി.​ജെ.​പി​യും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ആ​രോ​ഗ്യ​സേ​തു​ ​ആ​പ്ലി​ക്കേ​ഷ​നെ​ ​ചൊ​ല്ലി​യു​യ​ർ​ന്ന​ ​സ​മാ​ന​ ​ആ​രോ​പ​ണ​ത്തോ​ട് ​പ​ക്ഷേ​ ​മു​ഖം​ ​തി​രി​ച്ചു​നി​ന്നു.​ ​സ്വ​ന്തം​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ബി.​ജെ.​പി​ക്ക് ​അ​ത് ​സാ​ദ്ധ്യ​മാ​വി​ല്ലാ​യി​രു​ന്നു.​ ​ആ​രോ​ഗ്യ​സേ​തു​ ​ആ​പ്പി​നെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​സം​ശ​യം​ ​അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​രാ​ഷ്ട്രീ​യ​നി​ല​പാ​ടി​നു​ള്ള​ ​സാ​ധൂ​ക​ര​ണ​മാ​ണെ​ങ്കി​ലും​ ​കേ​ര​ള​ത്തി​ലെ​ ​രാ​ഷ്ട്രീ​യ​വി​വാ​ദ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ​രി​മി​തി​ക​ളു​ടെ​ ​നി​സ്സ​ഹാ​യ​ത​യി​ലേ​ക്ക് ​അ​വ​ർ​ക്കും​ ​പി​ൻ​വ​ലി​യേ​ണ്ടി​വ​ന്നു.


സാ​ല​റി​ ​ക​ട്ട്
കൊ​വി​ഡ് ​കാ​ലം​ ​ലോ​ക​ത്തി​നും​ ​രാ​ജ്യ​ത്തി​നും​ ​സൃ​ഷ്ടി​ച്ച​ ​സാ​മ്പ​ത്തി​കാ​ഘാ​തം​ ​ഇ​നി​യും​ ​അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.​ ​കൊ​ച്ചു​ ​ഉ​പ​ഭോ​ക്തൃ​സം​സ്ഥാ​ന​മാ​യ​ ​കേ​ര​ള​വും​ ​ആ​ ​ആ​ഘാ​ത​ത്തി​ൽ​ ​നി​ന്ന് ​ഒ​ട്ടും​ ​മു​ക്ത​രാ​യി​രി​ക്കി​ല്ല.​ ​മ​ദ്യ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​വ​രു​മാ​നം​ ​പോ​ലും​ ​നി​ല​ച്ചു​പോ​യ​ ​സം​സ്ഥാ​ന​ത്തി​ന്,​ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ​ ​താ​ങ്ങാ​ക്കാ​നാ​വു​ന്ന​ത് ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​വി​ഹി​ത​മാ​യി​രു​ന്നു.​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​ഭ​രി​ക്കു​ന്ന​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​ത്തി​ൽ​ ​വി​വാ​ദ​മി​ല്ലാ​തെ​ ​കൈ​വ​ച്ച​പ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​അ​തും​ ​കൊ​ണ്ടു​പി​ടി​ച്ച​ ​വി​വാ​ദ​മാ​യി.
കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​സ​ർ​ക്കാ​രും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​കാ​ട്ടി​യ​ ​ജാ​ഗ്ര​ത​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​തു​ട​ക്ക​ത്തി​ലെ​ടു​ത്ത​ ​തീ​രു​മാ​ന​ത്തി​ൽ​ ​ധ​ന​കാ​ര്യ​വ​കു​പ്പി​നി​ല്ലാ​തെ​ ​പോ​യ​ത് ​വി​വാ​ദ​ത്തി​ന് ​ഇ​ന്ധ​ന​മാ​യി​ട്ടു​ണ്ട്.​ ​ആ​ദ്യ​ ​തീ​രു​മാ​നം​ ​ഹൈ​ക്കോ​ട​തി​ ​സ്റ്റേ​ ​ചെ​യ്ത​പ്പോ​ൾ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​നി​യ​മ​ത്തി​ന്റെ​ ​പി​ൻ​ബ​ല​ത്തോ​ടെ​ ​പ്ര​ത്യേ​ക​ ​ഓ​ർ​ഡി​ന​ൻ​സ് ​ഇ​റ​ക്കി​യാ​ണ് ​സ​ർ​ക്കാ​ർ​ ​അ​തി​നെ​ ​മ​റി​ക​ട​ന്ന​ത്.​ ​അ​വ​ധാ​ന​ത​യോ​ടെ​ ​ഉ​ത്ത​ര​വി​റ​ക്കാ​നു​ള്ള​ ​ജാ​ഗ്ര​ത​ ​പോ​ലും​ ​ധ​ന​വ​കു​പ്പി​നി​ല്ലാ​തെ​ ​പോ​യ​ത് ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​നേ​ട്ട​ത്തി​നി​ട​യി​ലെ​ ​ക​ല്ലു​ക​ടി​യാ​ണ്.​ ​കേ​ര​ളം​ ​ക​ടു​ത്ത​ ​ധ​ന​പ്ര​തി​സ​ന്ധി​യെ​ ​നേ​രി​ടു​മ്പോ​ഴാ​ണ് ​കൂ​നി​ന്മേ​ൽ​ ​കു​രു​ ​പോ​ലെ​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​വ​ന്നു​പ​തി​ച്ച​ത്.​ ​മാ​ർ​ച്ച് ​അ​വ​സാ​ന​ത്തോ​ടെ​ ​ലോ​ക്ക് ​ഡൗ​ണി​ലേ​ക്ക് ​രാ​ജ്യ​വും​ ​കേ​ര​ള​വും​ ​നീ​ങ്ങി​യ​പ്പോ​ഴു​ണ്ടാ​യ​ത​ല്ല​ ​പ്ര​തി​സ​ന്ധി.​ ​പ്ര​തി​പ​ക്ഷം​ ​ധ​വ​ള​പ​ത്ര​മി​റ​ക്കി​യാ​ണ് ​സ​ർ​ക്കാ​രി​നെ​ ​ആ​ക്ര​മി​ച്ച​ത്.​ ​സ്ഥി​തി​യി​താ​യി​രി​ക്കെ,​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​നേ​ർ​ത്ത​ ​ജാ​ഗ്ര​ത​ക്കു​റ​വ് ​പോ​ലും​ ​ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു.


 ​പ്ര​വാ​സി​ക​ളു​ടെ​
​മ​ട​ക്ക​വും​
കോ​ൺ​ഗ്ര​സ് ​
വാ​ഗ്ദാ​ന​വും
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​മ​ട​ങ്ങു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​യാ​ത്രാ​ക്കൂ​ലി​ ​ആ​ര് ​വ​ഹി​ക്കു​മെ​ന്ന​ ​ചോ​ദ്യ​മാ​ണി​പ്പോ​ൾ​ ​രാ​ജ്യ​മാ​കെ​ ​ച​ർ​ച്ചാ​വി​ഷ​യം.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​വും​ ​അ​തി​ജീ​വ​ന​വു​മാ​ണ് ​പു​തി​യ​ ​കാ​ല​ത്ത് ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ദി​ശാ​സൂ​ചി​ക​ ​എ​ന്ന​ ​തി​രി​ച്ച​റി​വ് ​ഈ​ ​ച​ർ​ച്ച​യ്ക്ക് ​വീ​ര്യ​മേ​റ്റു​ന്നു.
അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ട്രെ​യി​ൻ​ ​യാ​ത്രാ​ക്കൂ​ലി​ ​സ​ർ​ക്കാ​ർ​സം​വി​ധാ​ന​ത്തി​ന് ​ഏ​റ്റെ​ടു​ക്കു​ക​ ​എ​ളു​പ്പ​മാ​വി​ല്ലെ​ന്ന​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രോ​ ​സം​സ്ഥാ​ന​സ​ർ​ക്കാ​രു​ക​ളോ​ ​അ​തി​ന് ​മു​ൻ​കൈ​യെ​ടു​ക്കാ​തി​രു​ന്ന​പ്പോ​ൾ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​പ്ര​ദേ​ശ് ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ക​ൾ​ ​ആ​ ​ചെ​ല​വ് ​വ​ഹി​ക്കു​മെ​ന്ന​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യ​ഗാ​ന്ധി​യു​ടെ​ ​ആ​ഹ്വാ​നം​ ​ഇ​രു​ത​ല​മൂ​ർ​ച്ച​യു​ള്ള​താ​കു​ന്ന​ത്,​ ​അ​തി​ലു​റ​ങ്ങി​ക്കി​ട​ക്കു​ന്ന​ ​രാ​ഷ്ട്രീ​യാ​വ​സ​ര​ങ്ങ​ൾ​ ​കൊ​ണ്ടു​കൂ​ടി​യാ​ണ്.​ ​കോ​ൺ​ഗ്ര​സ് ​പ്ര​ഖ്യാ​പ​ന​ത്തെ​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പ​രി​ഹ​സി​ച്ച് ​ത​ള്ളി​യ​തും​ ​അ​തു​കൊ​ണ്ടാ​യി​രി​ക്ക​ണം.
കേ​ര​ള​ത്തി​ലേ​ക്കും​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ധാ​രാ​ളം​ ​പേ​ർ​ ​വ​രാ​ൻ​ ​കാ​ത്തു​കി​ട​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​നി​ര​വ​ധി​ ​അ​ന്യ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​നാ​ടു​ക​ളി​ലേ​ക്ക് ​മ​ട​ങ്ങി.​ ​വ​രാ​നി​രി​ക്കു​ന്ന​ത് ​ഏ​റ്റ​വും​ ​വീ​ര്യ​മേ​റി​യ​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണ് ​കേ​ര​ള​ത്തി​ലെ​ ​രാ​ഷ്ട്രീ​യ​മു​ന്ന​ണി​ക​ൾ​ക്ക്.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഈ​ ​സം​ഭാ​വ​ന​യ്ക്ക് ​അ​തി​നാ​ൽ​ ​വ​ലി​യ​ ​വി​ല​യു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID PRESS CONFERENCE, SPRINKLER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.