കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എം. ആനന്ദ് വികസിപ്പിച്ച ഗാർഹിക കമ്പോസ്റ്റിംഗ് മെഷീന്റെ സാങ്കേതികവിദ്യ ത്രീ ആർ ഗ്രീൻ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. ഇതുസംബന്ധിച്ച കരാറിൽ ഡോ. ആനന്ദും ത്രീ ആർ ഗ്രീൻ ഡയറക്ടർ ടി.എസ്. ജയ്രാജും ഒപ്പുവച്ചു.
യന്ത്രം വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് വിൽക്കാൻ കമ്പനിക്ക് അവകാശം നൽകുന്നതാണ് കരാർ. വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ, പ്രോ വി.സി. ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ.കെ. അജിത, എസ്.ഇ.എസ്. ഡയറക്ടർ ഡോ. ശിവാനന്ദൻ ആചാരി, ത്രീ ആർ ഗ്രീൻ ഡയറക്ടർ അരവിന്ദ് എന്നിവർ പങ്കെടുത്തു.
വീടുകളിൽ സ്ഥാപിക്കാവുന്ന സംവിധാനം ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കുമ്പോൾ പണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.