SignIn
Kerala Kaumudi Online
Thursday, 06 August 2020 7.15 PM IST

സ്വകാര്യവത്കരണം അത്ര ചീത്തക്കാര്യമല്ല

nirmala-sitaraman-

സ്വാശ്ര​യ​ ​ഭാ​ര​ത​ ​അ​ഭി​യാ​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ന്ദ്ര​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ല ​ ​സീ​താ​രാ​മ​ൻ​ ​ശ​നി​യാ​ഴ്ച​യും​ ​ഞാ​യ​റാ​ഴ്ച​യു​മാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​സു​പ്ര​ധാ​ന​ ​ന​ട​പ​ടി​ക​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ന​ട​പ്പാ​വു​ക​യാ​ണെ​ങ്കി​ൽ​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യ്ക്ക് ​അ​ന​ല്പ​മാ​യ​ ​ഊ​ർ​ജ​വും​ ​വ​ള​ർ​ച്ച​യും​ ​കൈ​വ​രു​മെ​ന്ന് ​തീ​ർ​ച്ച​യാ​ണ്.​ ​പൊ​തു​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ർ​ക്കാ​ർ​ ​ചെ​റു​വി​ര​ല​ന​ക്കി​യാ​ൽ​ ​പോ​ലും​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ളും​ ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളും​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി​ ​ചാ​ടി​വീ​ഴാ​റു​ണ്ട്.​ ​ദൂ​ര​വ്യാ​പ​ക​മാ​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കാ​നി​ട​യു​ള്ള​ ​പു​തി​യ​ ​സ്വാ​ശ്ര​യ​ത്വ​ ​പാ​ക്കേ​ജി​ലെ​ ​പ​ല​ ​ഇ​ന​ങ്ങ​ളും​ ​സ്വാ​ഭാ​വി​ക​മാ​യും​ ​അ​വ​രെ​ ​ക്ഷു​ഭി​ത​രാ​ക്കി​യ​തി​ൽ​ ​അദ​്ഭു​ത​മി​ല്ല.​ ​ക​ൽ​ക്ക​രി​ ​-​ ​ധാ​തു​മേ​ഖ​ല​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ന​യ​ങ്ങ​ൾ​ ​അ​ത്യു​ദാ​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ ​

അ​തു​പോ​ലെ​ ​പ്ര​തി​രോ​ധ,​ ​ബ​ഹി​രാ​കാ​ശ,​ ​വ്യോ​മ​യാ​ന​ ​മേ​ഖ​ല​ക​ൾ​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യ്ക്കാ​യി​ ​കൂ​ടു​ത​ൽ​ ​തു​റ​ന്നി​ടാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​ഏ​റെ​ ​വി​മ​ർ​ശ​ന​ ​വി​ധേ​യ​മാ​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​പാ​ര​മ്പ​ര്യ​ശൈ​ലി​യി​ലു​ള്ള​ ​ഇ​ത്ത​രം​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക​പ്പു​റം​ ​ഇ​പ്പോ​ഴ​ത്തെ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​വ്യ​ക്ത​ത​യും​ ​ല​ക്ഷ്യ​ബോ​ധ​വു​മു​ണ്ടെ​ന്നു​ള്ള​താ​ണ് ​വ​സ്തു​ത.​ ​പു​തി​യ​ ​പ​രി​ഷ്ക​ര​ണ​ ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​ ​പു​ഷ്ടി​പ്പെ​ടു​ക​യും​ ​വ​ർ​ദ്ധി​ച്ച​ ​തോ​തി​ൽ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​ക​യും​ ​ചെ​യ്താ​ൽ​ ​ന​ല്ല​ ​കാ​ര്യ​മാ​ണ്.​ ​മാ​ത്ര​മ​ല്ല​ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​ ​ചി​ല​ ​ന​യ​സ​മീ​പ​ന​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന​ ​ഘ​ട​നാ​പ​ര​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യ്ക്കാ​കെ​ ​പു​തി​യ​ ​ഉ​ണ​ർ​വു​ണ്ടാ​ക്കു​മെ​ന്ന​തും​ ​നേ​ട്ട​മാ​യി​ ​ക​രു​താം.


ലോ​ക​ത്ത് ​ഏ​റ്റ​വു​മ​ധി​കം​ ​ക​ൽ​ക്ക​രി​ ​നി​ക്ഷേ​പ​മു​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​അ​ഗ്രി​മ​സ്ഥാ​ന​മു​ണ്ടാ​യി​ട്ടും​ ​ഇ​ന്ത്യ​ ​ഈ​ ​രം​ഗ​ത്ത് ​ഏ​റെ​ ​പി​ന്നി​ലാ​യി​പ്പോ​യ​ത് ​എ​ല്ലാം​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ധീ​ന​ത​യി​ലാ​യ​തു​കൊ​ണ്ടു​ ​മാ​ത്ര​മാ​ണ്.​ ​നൂ​റു​ക​ണ​ക്കി​നു​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​ഉ​പ​യോ​ഗ​ത്തി​നു​ള്ള​ ​ക​ൽ​ക്ക​രി​ ​രാ​ജ്യ​ത്തു​ള്ള​പ്പോ​ഴാ​ണ് ​കൂ​ടി​യ​ ​വി​ല​യ്ക്ക് ​അ​ത് ​ഇ​പ്പോ​ഴും​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ക​ൽ​ക്ക​രി​ ​ഖ​ന​ന​ത്തി​നും​ ​വി​പ​ണ​ന​ത്തി​നും​ ​മാ​ത്ര​മാ​യി​ ​സ്ഥാ​പി​ക്ക​പ്പെ​ട്ട​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​ണ് ​കോ​ൾ​ ​ഇ​ന്ത്യാ​ ​ലി​മി​റ്റ​ഡ്.​ ​വെ​ള്ളാ​ന​ക​ളി​ലൊ​ന്നാ​യി​ ​മാ​റി​യ​ ​ആ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​കെ​ടു​കാ​ര്യ​സ്ഥ​ത​യും​ ​വ​ർ​ദ്ധി​ച്ച​ ​തോ​തി​ലു​ള്ള​ ​അ​ഴി​മ​തി​യും​ ​കാ​ര​ണ​മാ​ണ് ​'​ക​റു​ത്ത​ ​പൊ​ന്ന്"​ ​മ​ണ്ണി​​​ന​ടി​​​യി​​​ൽ​ ​സ​മൃ​ദ്ധ​മാ​യി​​​ ​കി​​​ട​ക്കു​മ്പോ​ഴും​ ​അ​ത് ​മാ​സാ​മാ​സം​ ​ഇ​റ​ക്കു​മ​തി​​​ ​ചെ​യ്യേ​ണ്ട​ ​സ്ഥി​​​തി​​​വി​​​ശേ​ഷം​ ​സൃ​ഷ്ടി​​​ച്ച​ത്.​ ​പ്ര​കൃ​തി​​​ ​ക​നി​​​ഞ്ഞു​ ​ന​ൽ​കി​​​യ​ ​ക​ൽ​ക്ക​രി​​​ ​നി​​​ക്ഷേ​പം​ ​രാ​ജ്യ​ത്തി​​​ന് ​വേ​ണ്ട​ ​രീ​തി​​​യി​​​ൽ​ ​ഉ​പ​യോ​ഗ​പ്പെ​ടാ​തെ​ ​പോ​കു​ന്ന​തി​​​ന്റെ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​അ​ന്വേ​ഷി​​​ച്ചാ​ൽ​ ​ചെ​ന്നെ​ത്തു​ന്ന​ത് ​ഇ​തു​മാ​യി​​​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​​​യ​ന്ത്ര​ണ​ങ്ങ​ളി​​​ലാ​ണ്.​ ​പു​തി​​​യ​ ​തീ​രു​മാ​ന​ ​പ്ര​കാ​രം​ ​ക​ൽ​ക്ക​രി​​​ ​മേ​ഖ​ല​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യ്ക്കാ​യി​​​ ​പൂ​ർണ​മാ​യും​ ​തു​റ​ന്നു​കൊ​ടു​ക്കും.​ ​രാ​ജ്യ​ത്തി​​​ന്റെ​ ​ക​ൽ​ക്ക​രി​​​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​നി​​​റ​വേ​റ്റാ​ൻ​ ​പാ​ക​ത്തി​​​ൽ​ ​ഖ​ന​ന​ ​-​ ​വി​ത​ര​ണ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്തം​ ​അ​നു​വ​ദി​ക്കു​ക​യാ​ണ്.​ ​ഈ​ ​രം​ഗ​ത്ത് ​പ​രി​ച​യ​മി​ല്ലാ​ത്ത​ ​ക​മ്പ​നി​ക​ൾ​ക്കും​ ​വ്യ​ക്തി​ക​ൾ​ക്കു​മൊ​ക്കെ​ ​ക​ൽ​ക്ക​രി​ ​ഖ​നി​ക​ൾ​ ​ലേ​ലം​ ​കൊ​ള്ളാം.​ ​ലേ​ലാ​വ​കാ​ശം​ ​പി​ന്നീ​ട് ​മ​റി​ച്ചു​വി​ൽ​ക്കാ​നും​ ​സാ​ധി​ക്കും.​ ​മ​ത്സ​രാ​ധി​ഷ്ഠി​ത​ ​ലേ​ല​വ്യ​വ​സ്ഥ​ ​വ​രു​ന്ന​തോ​ടെ​ ​ക​ൽ​ക്ക​രി​ ​ഖ​ന​ന​ത്തി​നാ​യി​ ​കൂ​ടു​ത​ൽ​ ​ക​മ്പ​നി​ക​ളും​ ​വ്യ​ക്തി​ക​ളും​ ​എ​ത്തും.​ ​വ​രു​മാ​നം​ ​സ​ർ​ക്കാ​രു​മാ​യി​ ​പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​യി​ലൂ​ടെ​യാ​കും​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യ്ക്ക് ​ഖ​ന​നാ​വ​കാ​ശം.​ ​ഖ​ന​ന​ ​-​ ​ക​ട​ത്തു​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​ൻ​പ​തി​നാ​യി​രം​ ​കോ​ടി​ ​രൂ​പ​ ​ക​ൽ​ക്ക​രി​ ​മേ​ഖ​ല​യി​ൽ​ ​നി​ക്ഷേ​പി​ക്കും.​ ​ക​ൽ​ക്ക​രി​യി​ൽ​ ​നി​ന്ന് ​മീ​ഥൈ​ൻ​ ​വാ​ത​കം​ ​ഉ​ത്‌​പാ​ദി​പ്പി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​ലേ​ലം​ ​ചെ​യ്യാ​നും​ ​ഉ​ദ്ദേ​ശ​മു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​കോ​ൾ​ ​ഇ​ന്ത്യ​യാ​ണ് ​ഇ​തി​ന്റെ​ ​കു​ത്ത​കാ​വ​കാ​ശി.​ ​അ​ഞ്ഞൂ​റ് ​ഖ​ന​ന​ ​മേ​ഖ​ല​ക​ളാ​ണ് ​ഉ​ട​ൻ​ ​ലേ​ല​ത്തി​നാ​യി​ ​വ​യ്ക്കു​ന്ന​ത്.​ ​അ​ലൂ​മി​നി​യം​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യു​ടെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​ബോ​ക്സൈ​റ്റ് ​ഖ​ന​ന​ ​മേ​ഖ​ല​യ്ക്കും​ ​ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്.
ധാ​തു​നി​ക്ഷേ​പ​ങ്ങ​ളു​ടെ​ ​കാ​ര്യം​ ​വ​രു​മ്പോ​ൾ​ ​കേ​ര​ള​ ​തീ​ര​ത്തെ​ ​അ​മൂ​ല്യ​മാ​യ​ ​ക​രി​മ​ണ​ലി​നെ​ക്കു​റി​ച്ച് ​ഓ​ർ​ക്കാ​തി​രി​ക്കാ​നാ​വി​ല്ല.​ ​ശ​രി​യാ​യ​ ​ന​യ​മോ​ ​ന​ട​പ​ടി​യോ​ ​ഇ​ല്ലാ​ത്ത​തു​ ​കാ​ര​ണം​ ​അ​മൂ​ല്യ​മാ​യ​ ​ഈ​ ​പ്ര​കൃ​തി​ ​സ​മ്പ​ത്തി​ന്റെ​ ​ചെ​റി​യൊ​രു​ ​ഭാ​ഗ​മേ​ ​സം​സ്ഥാ​ന​ത്തി​ന് ​ഉ​പ​കാ​ര​പ്പെ​ടു​ന്നു​ള്ളൂ.​ ​ത​ല​ച്ചു​മ​ടാ​യി​പ്പോ​ലും​ ​സ്വ​കാ​ര്യ​ ​വ്യ​വ​സാ​യി​ക​ൾ​ ​ക​രി​മ​ണ​ൽ​ ​നി​ർ​ബാ​ധം​ ​ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ​ക​ണ്ടു​നി​ൽ​ക്കാ​നേ​ ​ക​ഴി​യു​ന്നു​ള്ളൂ.​ ​ധാ​തു​ന​യ​ത്തി​ലെ​ ​പു​തി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​ഇ​വി​ടെ​യും​ ​ഏ​റെ​പ്പേ​ർ​ക്കു​ ​പ​ര​സ്യ​മാ​യി​ത്ത​ന്നെ​ ​മു​ന്നോ​ട്ടു​വ​രാ​നു​ള്ള​ ​അ​വ​സ​ര​മു​ണ്ടാ​കും.
പ്ര​തി​രോ​ധ​ ​-​ ​ബ​ഹി​രാ​കാ​ശ​ ​മേ​ഖ​ല​ക​ളി​ൽ​ ​വി​ഭാ​വ​ന​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​തീ​രു​മാ​നം​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ക്കാ​കും​ ​രം​ഗ​മൊ​രു​ക്കു​ക.​ ​പ്ര​തി​രോ​ധ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​ഉ​ത്‌​പാ​ദ​ന​ത്തി​ൽ​ ​സ്വാ​ശ്ര​യ​ത്വം​ ​കൈ​വ​രി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​ക​രു​ത്തു​ ​പ​ക​രു​ന്ന​താ​ണ് ​പു​തി​യ​ ​തീ​രു​മാ​ന​ങ്ങ​ൾ.​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​വി​ദേ​ശ​ ​നി​ക്ഷേ​പം​ 47​-​ൽ​ ​നി​ന്ന് 74​ ​ശ​ത​മാ​ന​മാ​ക്കാ​ൻ​ ​പോ​വു​ക​യാ​ണ്.​ ​പ്ര​തി​രോ​ധ​ ​ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ​ ​വ​ൻ​തോ​തി​ലു​ള്ള​ ​ഇ​റ​ക്കു​മ​തി​ക്കു​ ​പി​ന്നി​ൽ​ ​ന​ട​മാ​ടു​ന്ന​ ​അ​തി​രു​ക​ളി​ല്ലാ​ത്ത​ ​കോ​ഴ​യും​ ​അ​ഴി​മ​തി​ ​സാ​ദ്ധ്യ​ത​യു​മാ​ണ് ​ഈ​ ​രം​ഗ​ത്ത് ​ഇ​ന്നും​ ​പ​രാ​ശ്ര​യ​ത്വം​ ​തു​ട​രാ​ൻ​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​പ്ര​തി​രോ​ധ​ ​ഉ​ത്‌​പാ​ദ​ന​ ​ഫാ​ക്ട​റി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ൾ​ ​ഇ​റ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​പു​തു​മ​യു​ള്ള​താ​ണ്.


ഉ​പ​ഗ്ര​ഹ​ ​വി​ക്ഷേ​പ​ണം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ബ​ഹി​രാ​കാ​ശ​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യ്ക്ക് ​പ​ങ്കാ​ളി​ത്തം​ ​ന​ൽ​കാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​പു​തി​യ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​താ​ണ്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വ​ക​യാ​യി​ ​പ​ള്ളി​പ്പു​റ​ത്തു​ ​തു​ട​ങ്ങു​ന്ന​ ​പു​തി​യ​ ​സ്പേ​സ് ​പാ​ർ​ക്കി​ന്റെ​ ​വ​ള​ർ​ച്ച​യ്ക്കും​ ​വി​ക​സ​ന​ത്തി​നു​മു​ള്ള​ ​വ​ലി​യ​ ​അ​വ​സ​ര​മാ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കാ​ൻ​ ​പോ​കു​ന്ന​ത്.​ ​റോ​ക്ക​റ്റ് ​-​ ​ഉ​പ​ഗ്ര​ഹ​ ​വി​ക്ഷേ​പ​ണ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വി​ദേ​ശ​ ​ക​മ്പ​നി​ക​ളെ​ ​ഇ​ങ്ങോ​ട്ട് ​ആ​ക​ർ​ഷി​ക്കാ​നും​ ​ഇ​തി​ലൂ​ടെ​ ​ക​ഴി​യും.


സ​മ്പ​ദ് ​വ്യ​വ​സ്ഥ​യു​ടെ​ ​വ​ള​ർ​ച്ച​യും​ ​അ​തി​ലൂ​ടെ​ ​വ​ൻ​തോ​തി​ലു​ള്ള​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​ണ് ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പു​തി​യ​ ​ന​യം​ ​മാ​റ്റ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​മെ​ന്ന് ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ലാ​ ​സീ​താ​രാ​മ​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​വ​രു​ടെ​ ​പ്ര​തീ​ക്ഷ​ ​പൂ​വ​ണി​യ​ണ​മെ​ങ്കി​ൽ​ ​ദ്രു​ത​ഗ​തി​യി​ലു​ള്ള​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളും​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​മ​ഹാ​മാ​രി​യി​ൽ​ ​അ​മ്പേ​ ​ന​ടു​വൊ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​ ​ഉ​ട​ന​ടി​ ​പി​ടി​ച്ചെ​ഴു​ന്നേ​ല്പി​ച്ച് ​ഊ​ർ​ജ​സ്വ​ല​മാ​ക്കാ​ൻ​ ​മാ​ന്ത്രി​ക​ ​വ​ടി​യൊ​ന്നു​മി​ല്ല.​ ​മ​ഹാ​മാ​രി​ക്കു​ ​ശേ​ഷ​മു​ള്ള​ ​രാ​ജ്യ​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​യും​ ​മോ​ഹ​ങ്ങ​ളു​മാ​ണ് ​കേ​ന്ദ്ര​ത്തി​ന്റെ​ ​സ്വാ​ശ്ര​യ​ത്വ​ ​പാ​ക്കേ​ജി​ൽ​ ​വി​ഭാ​വ​നം​ ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​കാ​ര്യ​ങ്ങ​ൾ​ ​എ​ങ്ങ​നെ​ ​രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്നു​ ​എ​ന്ന​തി​നെ​ ​ആ​ശ്ര​യി​ച്ചാ​കും​ ​അ​തി​ന്റെ​ ​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.