SignIn
Kerala Kaumudi Online
Thursday, 06 August 2020 7.18 PM IST

നമ്മുടെ രാജ്യം ലോക മാ‌ത‌ൃക

lockdown-

ഒ​രു​ ​രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന​ ​പ്ര​തി​സ​ന്ധി​ ​ആ​ ​രാ​ജ്യ​ത്തെ​ ​ഉ​ന്ന​ത​ ​നേ​തൃ​ത്വ​ത്തെ​ ​പ​ല​ത​ര​ത്തി​ലാ​ണ് ​പ​രീ​ക്ഷി​ക്കു​ന്ന​ത്.​കൊവി​ഡ് -19​ ​നെ​ ​ഒ​രു​ ​വെ​ല്ലു​വി​ളി​യാ​യും​ ​മു​ന്ന​റി​യി​പ്പാ​യും​ ​കാ​ലേ​ക്കൂ​ട്ടി​ ​തി​രി​ച്ച​റി​യാ​ൻ​ ​ന​മു​ക്ക് ​സാ​ധി​ച്ചു.​ ദു​ർ​ഘ​ട​ഘ​ട്ട​ങ്ങ​ളി​ൽ​ ​വ്യ​ക്തി​ക​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​സ്വ​ഭാ​വം​ ​വെ​ളി​പ്പെ​ടും​ ​എ​ന്നൊ​രു​ ​ചൊ​ല്ലു​ണ്ട്.​നേ​തൃ​ത്വ​ത്തി​ലും​ ​ഇ​തു​പോ​ലെ​ ​ത​ന്നെ​യാ​ണ്.​ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളാ​ണ് ​ഏ​റ്റ​വും​ ​മി​ക​ച്ച​തി​നെ​യും​ ​അ​ല്ലാ​ത്ത​തി​നെ​യും​ ​വേ​ർ​തി​രി​ക്കു​ന്ന​ത്.​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ത​ന്നെ,​കൊ​വി​ഡ് 19​ ​എ​ന്ന​ത് ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ങ്ങ​ൾ​ക്കും​ ​ഒ​രു​ ​അ​ഗ്നി​പ​രീ​ക്ഷ​യാ​യി​രു​ന്നു.​ ​ഈ​ ​പ​രീ​ക്ഷ​യി​ലാ​ക​ട്ടെ,​ന​മ്മു​ടെ​ ​രാ​ജ്യ​വും ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ഒ​രു​പോ​ലെ,​ ​ലോ​ക​ത്തി​നു​ ​ത​ന്നെ​ ​മാ​തൃ​ക​യാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ്.​ ഈ​ ​വൈ​റ​സി​നെ​തി​രെ​ ​ആ​ത്മാ​ർത്ഥമാ​യി​ ​പോ​രാ​ടു​ക​ ​മാ​ത്ര​മ​ല്ല​ ​ഭാ​ര​തീ​യ​ർ​ ​ചെ​യ്യു​ന്ന​ത്.​ ​

കൊവി​ഡി​ന് ​ശേ​ഷ​മു​ള്ള​ ​ഒ​രു​ ​ലോ​ക​ത്തെ​ ​മു​ന്നി​ൽ​ ​ക​ണ്ടു​കൊ​ണ്ട്,​അ​തി​നാ​യി​ ​ത​ങ്ങ​ളു​ടെ​ ​ക​ഴി​വി​ന്റെ​ ​പ​ര​മാ​വ​ധി​ ​ന​ൽ​കാ​നു​ള്ള​ ​ക​ഠി​ന​ ​പ​രി​ശ്ര​മ​ത്തി​ൽ​ ​മു​ഴു​കി​യി​രി​ക്കു​ക​യാ​ണ് ​അ​വ​ർ.​ സ്വ​യം​ ​പ​ര്യാ​പ്ത​മാ​യ​ ,​"​ആ​ത്മ​നി​ർ​ഭ​ർ​ ​ഭാ​ര​ത​ ​"​ത്തി​നാ​യു​ള്ള​ ​ആ​ഹ്വാ​ന​വും,​അ​തി​നു​ ​തു​ട​ർ​ച്ച​യാ​യി​ ​അ​ഞ്ചു​ദി​വ​സം​ ​കൊ​ണ്ട് ​സ്വീ​ക​രി​ച്ച​ ​വി​വി​ധ​ങ്ങ​ളാ​യ​ ​ന​ട​പ​ടി​ക​ളും,​ ​ഇ​ന്ത്യ​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ഒ​രു​ ​നാ​ഴി​ക​ക്ക​ല്ലാ​യി​ ​ഓ​ർ​മ്മി​ക്ക​പ്പെ​ടും​ ​എ​ന്ന് ​തീ​ർ​ച്ച.​ ​വെ​ല്ലു​വി​ളി​ക്ക് ​മു​ന്നി​ൽ​ ​അ​ടി​യ​റ​വ് ​പ​റ​യാ​തെ,​ആ​ഗോ​ള​ ​വി​ത​ര​ണ​ക്ര​മ​ത്തി​ന്റെ​ ​ഉ​ട​ച്ചു​വാ​ർ​ക്ക​ലി​ൽ​ ​വ​ലി​യ​ ​പ​ങ്കു​വ​ഹി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​രി​ക്കു​ക​ ​എ​ന്ന​ ​പ്ര​ചോ​ദ​ന​നാ​ത്മ​ക​ ​സ​ന്ദേ​ശം​ ,​ ​ഓ​രോ​ ​ഭാ​ര​തീ​യ​ന്റെ​യും​ ​ആ​ത്മാ​ഭി​മാ​ന​ത്തെ​യാ​ണ് ​വ​ർ​ധി​പ്പി​ച്ച​ത്.​ ​ന​മ്മു​ടെ​ ​രാ​ജ്യ​പു​രോ​ഗ​തി​യു​ടെ​ ​ചാ​ല​ക​ ​ശ​ക്തി​ക​ളാ​യ​ ​കു​ടി​യേ​റ്റ​ ​തൊ​ഴി​ലാ​ളി​ക​ൾ,​വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ,​പാ​വ​പ്പെ​ട്ട​വ​ർ​ ​എ​ന്നി​വ​ർ​ക്കാ​യി​ ​നി​ര​വ​ധി​ ​ആ​ശ്വാ​സ​ന​ട​പ​ടി​ക​ളാ​ണ് ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ഒ​രു​ ​രാ​ഷ്ട്രം​ ​ഒ​രു​ ​റേ​ഷ​ൻ​കാ​ർ​ഡ് ​പ​ദ്ധ​തി,​കു​ടി​യേ​റ്റ​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള​ ​സൗ​ജ​ന്യ​ഭ​ക്ഷ്യ​ധാ​ന്യ​ ​വി​ത​ര​ണം​ ,​ മു​ദ്ര​ ​പ​ദ്ധ​തി​ക്ക് ​കീ​ഴി​ൽ​ ​ചെ​റി​യ​ ​വാ​യ്പ​ക​ൾ​ ​എ​ടു​ത്ത​വ​ർ​ക്കു​ള്ള​ ​പ​ലി​ശ​ ​സ​ഹാ​യം, ​വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി​ ​അ​ടി​യ​ന്തി​ര​ ​പ്ര​വ​ർ​ത്ത​ന​ ​മൂ​ല​ധ​നം,​ദേ​ശീ​യ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യ്ക്കാ​യി​ ​കൂ​ടു​ത​ൽ​ ​വി​ഹി​തം,​ആ​രോ​ഗ്യ​-​സൗ​ഖ്യ​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​ശ​ക്തി​പ്പെ​ടു​ത്ത​ൽ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ന​ട​പ​ടി​ക​ളാ​ണ് ​പു​തി​യ​ ​സാ​മ്പ​ത്തി​ക​ ​പാ​ക്കേ​ജി​ന് ​കീ​ഴി​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.​രാ​ജ്യ​ത്തെ​ ​എം.​എ​സ്.​എം.​ഇ​ ​ക​ൾ​ക്ക് ​ഈ​ടി​ല്ലാ​തെ,​കു​റ​ഞ്ഞ​ ​പ​ലി​ശ​നി​ര​ക്കി​ൽ​ ​മൂ​ന്ന് ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വാ​യ്പാ​ ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ ​ഈ​ ​മേ​ഖ​ല​യ്ക്ക് ​വ​ലി​യ​തോ​തി​ൽ​ ​ഗു​ണം​ ​ചെ​യ്യും.​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​അ​ടു​ത്ത​കാ​ല​ത്താ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ ,​പ​ല​ ​കാ​ർ​ഷി​ക​വി​ദ​ഗ്ദ്ധ​രും​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​നി​മി​ഷ​ങ്ങ​ളോ​ടാ​ണ് ​ഉ​പ​മി​ക്കു​ന്ന​ത്.​ഉ​ത്പാ​ദ​ക​രും ​ഉ​പ​ഭോ​ക്താ​ക്ക​ളും​ ​ഒ​രു​പോ​ലെ​ ​ചൂ​ഷ​ണം​ ​ചെ​യ്യ​പ്പെ​ടു​ന്ന,​ഇ​ട​നി​ല​ക്കാ​ർ​ ​ലാ​ഭം​ ​കൊ​യ്യു​ന്ന​ ​ഒ​രു​ ​കാ​ർ​ഷി​ക​ ​വി​പ​ണ​ന​ ​സ​മ്പ്ര​ദാ​യ​മാ​ണ് ​നി​ല​വി​ൽ​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്തു​ള്ള​ത്.​എ​ന്നാ​ൽ,​അ​വ​ശ്യ​ ​സാ​ധ​ന​ ​നി​യ​മ​ത്തി​ൽ​ ​വ​രു​ത്തി​യ​ ​ഭേ​ദ​ഗ​തി​ക​ൾ​ ,​ത​ങ്ങ​ളു​ടെ​ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ ​ത​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള​വ​ർ​ക്ക് ​വി​ൽ​ക്കാ​ൻ​ ​ക​ർ​ഷ​ക​ർ​ക്കു​ള്ള​ ​സ്വാ​ത​ന്ത്ര്യം,​ ഫാം​ ​ഗേ​റ്റ് ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി​ ​ഒ​രു​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പം,​ കാ​ർ​ഷി​ക​-​വ്യ​വ​സാ​യ​ ​രം​ഗ​ങ്ങ​ളെ​ ​സം​യോ​ജി​പ്പി​ക്ക​ൽ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​രാ​ജ്യ​ത്തെ​ ​കാ​ർ​ഷി​ക​മേ​ഖ​ല​യെ​ ​നി​ല​വി​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​അ​നു​കൂ​ല​മാ​ക്കി​ ​മാ​റ്റി​യി​രി​ക്കു​ന്നു.​ ​ഇ​തി​നു​ ​പു​റ​മെ,​ ​ക​ൽ​ക്ക​രി,​ഖ​ന​നം,​ ​പ്ര​തി​രോ​ധം,​ ​വ്യോ​മ​യാ​നം​ ,​ബ​ഹി​രാ​കാ​ശം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ ,​പ​ര​ക്കെ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളും,​ ​നൂ​ത​ന​ ​ന​ട​പ​ടി​ക​ൾ​ ​ആ​വി​ഷ്ക​രി​ക്കാ​നു​ള്ള​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​പ്ര​തി​പ​ത്തി​ ​വെ​ളി​വാ​ക്കു​ന്നു.​

​ഇ​ത്ര​യു​മൊ​ക്കെ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ട്ടും,​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ളെ​ ​വി​മ​ർ​ശി​ക്കു​ന്ന​ ​ഒ​രു​ ​വി​ഭാ​ഗം​ ​ആ​ളു​ക​ളു​ണ്ട്.​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​രാ​ഷ്ട്രീ​യ​പ്ര​തി​യോ​ഗി​ക​ൾ​ ​അ​ട​ക്കം​ ​ഇ​തി​ൽ​പ്പെ​ടു​ന്നു​ .​ രാ​ജ്യ​ത്തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​കൈ​വ​ശം, ​ഭ​ര​ണ​കൂ​ടം​ ​പ​ണ​മൊ​ന്നും​ ​ന​ല്കി​യി​ട്ടി​​ല്ല​ ​എ​ന്നാ​ണ് ​ഇ​വ​രു​ടെ​ ​ഒ​രു​ ​പ്ര​ധാ​ന​ ​വി​മ​ർ​ശ​നം.​ എ​ന്നാ​ൽ​ ​ഈ​ ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ ​പ​ഴ​യ​തൊ​ക്കെ​ ​മ​റ​ന്നു​പോ​യെ​ന്നു​ ​തോ​ന്നു​ന്നു.​ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി​ 1.7​ ​ ല​ക്ഷം​ ​കോ​ടി​യു​ടെ​ ​പ്ര​ധാ​ൻ​മ​ന്ത്രി​ ​ഗ​രീ​ബ് ​ക​ല്യാ​ൺ​ ​പാ​ക്കേ​ജ് ​ഭ​ര​ണ​കൂ​ടം​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​യു​പി​എ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​നി​ന്നും​ ​വ്യ​ത്യ​സ്ത​മാ​യി​ ​ഇ​ത് ​വെ​റു​മൊ​രു​ ​പ്ര​ഖ്യാ​പ​നം​ ​മാ​ത്ര​മാ​യി​ ​ഒ​തു​ങ്ങി​യി​ല്ല​ .​പ​ദ്ധ​തി​യു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ 39​ ​കോ​ടി​പ്പേ​ർ​ക്ക് ​ഇ​തി​നു​ ​കീ​ഴി​ലു​ള്ള​ 35,000​ ​കോ​ടി​യു​ടെ​ ​സാ​മ്പ​ത്തി​ക​സ​ഹാ​യം​ ​ല​ഭി​ച്ചു.​ത​ങ്ങ​ളു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​ര​ണ്ടാ​യി​രം​ ​രൂ​പ​ ​ല​ഭി​ച്ച​ ​രാ​ജ്യ​ത്തെ​ ​എ​ട്ടു​ ​കോ​ടി​ ​ക​ർ​ഷ​ക​രും,​ആ​ദ്യ​ ​ര​ണ്ടു​ ​ഗ​ഡു​ക്ക​ളി​ലെ​ ​ധ​ന​സ​ഹാ​യം​ ​ല​ഭി​ച്ച​ ​ജ​ൻ​ധ​ൻ​ ​അ​ക്കൗ​ണ്ട് ​ഉ​ട​മ​ക​ളാ​യ​ 20​ ​കോ​ടി​യി​ലേ​റെ​ ​വ​നി​ത​ക​ളും​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​പ്ര​ധാ​ൻ​മ​ന്ത്രി​ ​ഗ​രീ​ബ് ​ക​ല്യാ​ൺ​ ​അ​ന്ന​ ​യോ​ജ​ന​യ്ക്ക് ​കീ​ഴി​ൽ,​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​നി​യ​മ​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ ​രാ​ജ്യ​ത്തെ​ 80​ ​കോ​ടി​യി​ലേ​റെ​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​ണ് ​ഭ​ക്ഷ്യ​ധാ​ന്യ​ ​സ​ഹാ​യം​ ​ല​ഭി​ച്ച​ത്. ​ആ​ളൊ​ന്നി​ന് 5​ ​കി​ലോ​ ​ഭ​ക്ഷ്യ​ധാ​ന്യ​വും​ ​ഒ​രു​ ​കു​ടും​ബ​ത്തി​ന് ​ഒ​രു​ ​കി​ലോ​ഗ്രാം​ ​പ​യ​റു​വ​ർ​ഗ​ങ്ങ​ളു​മാ​ണ് ​ന​ൽ​കി​യ​ത്.​ഈ​ ​ന​ട​പ​ടി​ക​ളൊ​ക്കെ​ത്ത​ന്നെ​ ​യാ​തൊ​രു​വി​ധ​ ​ന​ഷ്ട​വും​ ​കൂ​ടാ​തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​കൈ​ക​ളി​ൽ​ ​നേ​രി​ട്ട് ​എ​ത്തു​ന്ന​വ​യാ​ണ്.​ശ​രി​യാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ,​ശ​രി​യാ​യ​ ​ദി​ശ​യി​ൽ​ ​എ​ടു​ക്കു​ന്ന​തി​ലും​ ​കാ​ര്യ​മു​ണ്ട്.​ ​യു​.പി.​എ​ ​ഭ​ര​ണ​കാ​ല​ത്തു​ ​കാ​ർ​ഷി​ക​ ​വാ​യ്പ​ക​ൾ​ ​എ​ഴു​തി​ത്ത​ള്ളി​യ​ത് ​എ​ല്ലാ​വ​രും​ ​ഓ​ർ​ക്കു​ന്നു​ണ്ടാ​വും.​ ​ന​ട​പ​ടി​യു​ടെ​ ​ഗു​ണം​ ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ച്ചി​ല്ലെ​ന്ന് ​മാ​ത്ര​മ​ല്ല,​രാ​ജ്യ​ത്തി​നെ​ ​സ​മ്പ​ത്ത് ​വ്യ​വ​സ്ഥ​യെ​ ​ആ​കെ​മാ​നം​ ​ത​ക​ർ​ക്കു​ന്ന​തി​ലേ​ക്കും​ ​ആ​ ​നീ​ക്കം​ ​വ​ഴി​തെ​ളി​ച്ചു​കേ​ന്ദ്രം​ ​അ​ടു​ത്തി​ടെ​ ​കൈ​ക്കൊ​ണ്ട​ ​ന​ട​പ​ടി​ക​ളി​ൽ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ഒ​ന്നാ​ണ് ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​വാ​യ്പാ​പ​രി​ധി​ ​ഉ​യ​ർ​ത്താ​ൻ​ ​അ​നു​വാ​ദം​ ​ന​ൽ​കി​യ​ത്.​ യ​ഥാ​ർ​ത്ഥ​ത്തി​ൽ,​ഫെ​ഡ​റ​ൽ​ ​ത​ത്വ​ങ്ങ​ളു​ടെ​ ​ആ​ത്മാ​വി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്.

(​കേ​ന്ദ്ര​ ​വാ​ർ​ത്താ​വി​ത​ര​ണ​പ്ര​ക്ഷേ​പ​ണ​ ​ ​മ​ന്ത്രി​യാ​ണ് ​ലേ​ഖ​ക​ൻ​ )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCLDOWN, COVID
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.