SignIn
Kerala Kaumudi Online
Friday, 14 August 2020 11.19 AM IST

കാലം മാറി,കാഴ്ചപ്പാടും ഹണി​റോസ്

honey-rose-
honey rose

പ​ഴ​യ​ ​കാ​ല​ത്തെ​ ​സെ​റ്റും​ ​മു​ണ്ടും​ ​സാ​രി​യും​ ബ്ളൗസു​മൊ​ക്കെ​ ​ഇ​പ്പോ​ൾ​ ​എ​ത്ര​പേ​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​എ​ന്റെ​ ​അ​മ്മൂ​മ്മ​ ​ച​ട്ട​യും​ ​മു​ണ്ടു​മാ​ണ് ​ധ​രി​ച്ചി​രു​ന്ന​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​അ​മ്മൂ​മ്മ​മാ​രി​ൽ​ ​ച​ട്ട​യും​ ​മു​ണ്ടും​ ​ധ​രി​ക്കു​ന്ന​വ​ർ​ ​കു​റ​വാ​ണ്.​ ​അ​വ​ർ​ ​നൈ​റ്റി​യും​ ​അ​തി​ന്റെ​ ​അ​ടു​ത്ത​ടു​ത്ത​ ​വേ​ഷ​ത്തി​ലേ​ക്കും​ ​പോ​യി.​എ​ന്റെ​ ​അ​മ്മ​ ​പോ​ലും​ ​സ​ൽ​വാ​റും​ ​ചു​രി​ദാ​റു​മാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.ഹണിറോസ് സംസാരിക്കുന്നു........

മോ​ഡേ​ൺ​ ​വേ​ഷ​ങ്ങ​ളി​ലാ​ണ​ല്ലോ​ ​അ​ധി​ക​വും​ ​കാ​ണു​ന്ന​ത് ?


വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഞാ​ൻ​ ​ആ​രോ​ടും​ ​അ​ഭി​പ്രാ​യം​ ​ചോ​ദി​ക്കാ​റി​ല്ല.​എ​ന്റെ​ ​കം​ഫ​ർ​ട്ടാ​ണ് ​പ്ര​ധാ​നം​ .
ന​മു​ക്ക് ​ഓ​ടി​ച്ചാ​ടി​ ​ന​ട​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​വേ​ഷ​മാ​ക​ണം​ .​ ​സാ​രി​ ​ഉ​ടു​ത്താ​ൽ​ ​ഒ​രി​ക്ക​ലും​ ​അ​ങ്ങ​നെ​ ​ന​ട​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​പ്പോ​ൾ​ ​ന​മ്മു​ടെ​ ​ന​ട​ത്തം​ ​ഉ​ൾ​പ്പെ​ടെ​യെ​ല്ലാം​ ​കു​ഴപ്പ​മാ​കും.​ ​ചു​രി​ദാ​ർ​ ​ധ​രി​ച്ചാ​ൽ​ ​ഷാ​ൾ​ ​ശ​രി​യാ​യി​ടു​ക​ ​തു​ട​ങ്ങി​യ​ ​കു​റെ​ ​സം​ഗ​തി​യു​ണ്ട്.​ ​ജീ​ൻ​സും​ ​കു​റ​ച്ച് ​ലൂ​സാ​യ​ ​സ​ലാ​ല​ ​ടൈ​പ്പ് ​പാ​ന്റ്‌​സും​ ​ടോ​പ്പു​മാ​ണ് ​അ​ധി​ക​വും​ ​ഉ​പ​യോ​ഗി​ക്കു​ക.


അ​ത്ത​രം​ ​ഫോ​ട്ടോ​ക​ൾ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പോ​സ്റ്റ് ​ചെ​യ്യു​മ്പോ​ൾ​ ​ഇ​തു​വ​രെ​ ​മോ​ശം​ ​ക​മ​ന്റൊ​ന്നും​ ​വ​ന്നി​ട്ടി​ല്ല.​ ​കൂ​ടു​ത​ലും​ ​പോ​സി​റ്റീ​വ് ​ക​മ​ന്റാ​ണ്.​ ​ഫോ​ട്ടോ​ ​ഷൂ​ട്ടി​ന് ​ചി​ല​പ്പോ​ൾ​ ​വ​ള​രെ​ ​മോ​ഡേ​ണാ​യ​ ​കോ​സ്റ്റ്യും​ ​ഉ​പ​യോ​ഗി​ക്കേ​ണ്ടി​ ​വ​രും.​ ​

ന​മ്മു​ടെ​ ​സം​സ്‌​കാ​ര​ത്തി​ന് ​ചേ​രു​ന്ന​ത​ല്ല​ ​അ​ത്ത​രം​ ​വ​സ്ത്ര​ധാ​ര​ണം​ ​

എ​ന്ന​ ​വാ​ദ​ഗ​തി​യോ​ട് ​യോ​ജി​ക്കു​ന്നു​ണ്ടോ?


കാ​ലം​ ​മാ​റി.​ ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​ഫ്ര​ണ്ട്‌​സി​ന്റെ​യോ​ ​ബ​ന്ധു​ക്ക​ളു​ടെ​യോ​ ​വീ​ടു​ക​ളി​ൽ​ ​ചെ​ന്നാ​ൽ​ ​അ​വി​ട​ത്തെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ഷോ​ർ​ട്ട് ​സ്‌​ളീ​വ് ​ലെ​സ് ​ടോ​പ്പാ​ണ് ​ധ​രി​ച്ചി​ട്ടു​ണ്ടാ​കു​ക.​ ​അ​ത് ​ഒ​രു​ ​മോ​ശം​ ​വേ​ഷ​മാ​ണെ​ന്ന​ ​തോ​ന്ന​ൽ​ ​അ​വ​ർ​ക്കി​ല്ല.​ ​കാ​ണു​ന്ന​വ​ർ​ക്കു​മി​ല്ല.​ ​കാ​ഴ്ച​പ്പാ​ടി​ലാ​ണ് ​എ​ല്ലാം.​ ​ഒ​രു​ ​വ​സ്ത്രം​ ​ധ​രി​ച്ച് ​പു​റ​ത്തു​ ​പോ​കു​മ്പോ​ൾ​ ​കു​റെ​ ​ആ​ളു​ക​ൾ​ ​തു​റി​ച്ചു​നോ​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ന​മു​ക്ക് ​ത​ന്നെ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​എ​ന്തോ​ ,​മോ​ശം​ ​ചെ​യ്‌​തു ​എ​ന്ന​ ​തോ​ന്ന​ലു​ണ്ടാ​വും.​ ​വി​ദേ​ശ​ത്ത് ​പോ​കു​മ്പോ​ൾ​ ​കം​ഫ​ർ​ട്ട് ​തോ​ന്നു​ന്ന​ ​ഏ​ത് ​വ​സ്ത്ര​വും​ ​ധ​രി​ക്കാം.​ ​അ​വി​ടെ​ ​ആ​രും​ ​ശ്ര​ദ്ധി​ക്കി​ല്ല.​ ​ഒ​രു​ ​ശ​രീ​രം​ ​എ​ന്ന​ ​വി​ധ​ത്തി​ല​ല്ല​ ​അ​വ​ര​തി​നെ​ ​കാ​ണു​ന്ന​ത്.​ ​ഇ​വി​ടെ​യാ​ണ് ​വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ​ ​ന​മ്മ​ൾ​ ​ഉ​ത്ക​ണ്ഠ​ ​കാ​ട്ടു​ന്ന​തും​ ​തു​റി​ച്ചു​ ​നോ​ക്കു​ന്ന​തും​ .​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​ഭൂ​രി​ഭാ​ഗം​ ​ആ​ളു​ക​ളു​ടെ​യും​ ​മ​നോ​ഭാ​വ​ത്തി​ൽ​ ​വ​ലി​യ​ ​മാ​റ്റം​ ​സം​ഭ​വി​ച്ചു.​ ​ഡ്ര​സിം​ഗ് ​സ്‌​റ്റൈ​ൽ​ ​എ​ന്ന​തി​ന് ​കം​ഫ​ർ​ട്ട് ,​വ​ൾ​ഗാ​രി​റ്റി​ ​എ​ന്നി​ങ്ങ​നെ​ ​ര​ണ്ട് ​ത​ല​മു​ണ്ട്.​ ​വ​ൾ​ഗാ​രി​റ്റി​യി​ലേ​ക്ക് ​പോ​കാ​തെ​ ​വ​സ്ത്രം​ ​ധ​രി​ക്ക​ണം.​ ​കാ​ണു​ന്ന​ ​ആ​ളി​നും​ ​കു​ഴ​പ്പം​ ​തോ​ന്ന​രു​ത്.​അ​പ്പോ​ൾ​ ​പി​ന്നെ​ ​പ്ര​ശ്‌​ന​മി​ല്ല.​വ​സ്ത്രം​ ​ഏ​തു​മാ​കാം.​ ​മോ​ഡേ​ണു​മാ​കാം​ ​നാ​ട​നു​മാ​കാം.

പെ​ൺ​കു​ട്ടി​ക​ൾ​ ​അ​ൾ​ട്രാ​ ​മോ​ഡേ​ൺ​ ​വ​സ്ത്രം​ ​ധ​രി​ക്കു​ന്ന​ത് ​

സ​മൂ​ഹ​ത്തെ​ ​മോ​ശ​മാ​യി​ ​സ്വാ​ധീ​നി​ക്കുമോ?


അ​ങ്ങ​നെ​ ​ക​രു​തു​ന്നി​ല്ല​ .​ ​കാ​ലം​ ​മാ​റി,​ ​ഇ​നി​യും​ ​മാ​റി​ക്കൊ​ണ്ടേ​യി​രി​ക്കും.​ ​ന​മ്മു​ടെ​ ​അ​മ്മ​മാ​ർ​ ​പോ​ലും​ ​മാ​റി​യ​ല്ലോ.​പ​ഴ​യ​ ​കാ​ല​ത്തെ​ ​സെ​റ്റും​ ​മു​ണ്ടും​ ​സാ​രി​യും​ ബ്ളൗസു​മൊ​ക്കെ​ ​ഇ​പ്പോ​ൾ​ ​എ​ത്ര​പേ​ർ​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​എ​ന്റെ​ ​അ​മ്മൂ​മ്മ​ ​ച​ട്ട​യും​ ​മു​ണ്ടു​മാ​ണ് ​ധ​രി​ച്ചി​രു​ന്ന​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​അ​മ്മൂ​മ്മ​മാ​രി​ൽ​ ​ച​ട്ട​യും​ ​മു​ണ്ടും​ ​ധ​രി​ക്കു​ന്ന​വ​ർ​ ​കു​റ​വാ​ണ്.​ ​അ​വ​ർ​ ​നൈ​റ്റി​യും​ ​അ​തി​ന്റെ​ ​അ​ടു​ത്ത​ടു​ത്ത​ ​വേ​ഷ​ത്തി​ലേ​ക്കും​ ​പോ​യി.​എ​ന്റെ​ ​അ​മ്മ​ ​പോ​ലും​ ​സ​ൽ​വാ​റും​ ​ചു​രി​ദാ​റു​മാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​അ​താ​ണ് ​സൗ​ക​ര്യം.​അ​ല്ലാ​തെ​ ​സ്‌​റ്റൈ​ലി​ഷാ​വ​ണം,​ ​മോ​ഡേ​ണാ​വ​ണ​മെ​ന്ന​ ​ഉ​ദ്ദേ​ശ​ത്തി​ല​ല്ല​ ​അ​വ​ർ​ ​പു​തി​യ​ ​വ​സ്ത്ര​ധാ​ര​ണ​ ​രീ​തി​യി​ലേ​ക്ക് ​മാ​റി​യ​ത്.​ ​സാ​രി​ ​ധ​രി​ക്കു​മ്പോ​ഴേ​ ​അ​തി​ന്റെ​ ​ബു​ദ്ധി​മു​ട്ട് ​അ​റി​യൂ.​ ​ഇ​ട്ടി​മാ​ണി​ ​മെ​യ്ഡ് ​ഇ​ൻ​ ​ചൈ​ന​യി​ൽ​ ​സാ​രി​യു​ടു​ത്ത് ​വ​രു​ന്ന​ ​സീ​ക്വ​ൻ​സു​ണ്ട്.​ ​നി​ൽ​ക്കാ​നും​ ​ന​ട​ക്കാ​നും​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​സാ​രി​യു​ടു​ത്ത് ​ക​ഴി​ഞ്ഞാ​ൽ​ ​ചി​ല​പ്പോ​ൾ​ ​ത​ട്ടി​വീ​ഴാ​ൻ​ ​തു​ട​ങ്ങും.​ ​സാ​രി​യു​ടു​ത്താ​ൽ​ ​സ്ത്രീ​ക​ളെ​ ​കാ​ണാ​ൻ​ ​ന​ല്ല​ ​ഭം​ഗി​യാ​ണ് .​ ​വ​ലി​യ​ ​ജോ​ലി​യൊ​ന്നും​ ​ചെ​യ്യാ​തെ​ ​കെ​ട്ടി​യൊ​രു​ങ്ങി​ ​നി​ൽ​ക്കാ​നാ​ണെ​ങ്കി​ൽ​ ​കു​ഴ​പ്പ​മി​ല്ല​ .​ ​ഓ​ടി​ച്ചാ​ടി​ ​ന​ട​ക്കാ​നും​ ​എ​ല്ലാ​ ​ജോ​ലി​യും​ ​ചെ​യ്യാ​നും​ ​സാ​രി​ ​അ​സൗ​ക​ര്യ​മാ​ണ്.​ ​കാ​ല​ത്തി​ന​നു​സ​രി​ച്ച് ​മാ​റ്റ​ങ്ങ​ൾ​ ​വ​രും.​ ​ഇ​പ്പോ​ഴ​ത്തെ​ ​കാ​ല​ത്ത് ​മു​ണ്ടും​ ​ഷ​ർ​ട്ടും​ ​ധ​രി​ച്ച് ​ന​ട​ക്കു​ന്ന​ ​എ​ത്ര​ ​ആ​ൺ​കു​ട്ടി​ക​ളു​ണ്ട്.​അ​വ​ർ​ ​പാ​ന്റ്‌​സി​ലേ​ക്കും​ ​ജീ​ൻ​സി​ലേ​ക്കും​ ​ബ​ർ​മു​ഡ​യി​ലേ​ക്കും​ ​മാ​റി.​ ​ആ​ ​മാ​റ്റം​ ​ഉ​ൾ​ക്കൊ​ള്ളു​ക​ ​ത​ന്നെ​ ​വേ​ണം.​ ​ജീ​വി​തം​ ​കു​റെ​ക്കൂ​ടി​ ​എ​ളു​പ്പ​മാ​ക്കാ​നു​ള്ള​ ​വ​ഴി​യാ​ണ് ​മാ​റ്റ​ങ്ങ​ൾ.

ഏ​താ​ണ് ​ഏ​റ്റ​വും​ ​കം​ഫ​ർ​ട്ട​ബി​ളാ​യ​ ​വ​സ്ത്രം?


ഏ​തു​ ​വ​സ്ത്രം​ ​ധ​രി​ച്ചാ​ലും​ ​ഭം​ഗി​ ​തോ​ന്ന​ണം.​ ​അ​പ്പോ​ൾ​ ​ആ​ത്മ​വി​ശ്വാ​സം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​എ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​സു​ന്ദ​രി​യാ​കൂ.​ ​ആ​ത്മ​വി​ശ്വാ​സ​മി​ല്ലെ​ങ്കി​ൽ​ ​ഏ​ത് ​വ​സ്ത്രം​ ​ധ​രി​ച്ചാ​ലും​ ​സൗ​ന്ദ​ര്യം​ ​കാ​ണി​ല്ല.​ ​എ​നി​ക്ക് ​ജീ​ൻ​സും​ ​ടോ​പ്പു​മാ​ണ് ​കം​ഫ​ർ​ട്ട​ബി​ൾ.​ ​പി​ന്നെ​ ​പ​ലാ​സോ​ ​പാ​ന്റ്‌​സ്.​ ​സ​ൽ​വാ​ർ​ ​ഇ​ഷ്ട​മാ​ണെ​ങ്കി​ലും​ ​അ​ധി​കം​ ​ഉ​പ​യോ​ഗി​ക്കാ​റി​ല്ല.

മാ​റു​ന്ന​ ​ഫാ​ഷ​ൻ​ ​ട്രെ​ൻ​ഡു​ക​ൾ​ ​ശ്ര​ദ്ധി​ക്കാ​റു​ണ്ടോ?


തീ​ർ​ച്ച​യാ​യും.​പ​രി​പാ​ടി​ക​ൾ​ക്കും​ ​ചാ​ന​ൽ​ ​അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും​ ​പോ​കു​മ്പോ​ൾ​ ​ധ​രി​ച്ചി​രു​ന്ന​ ​വേ​ഷം​ ​ന​ല്ല​താ​യി​രു​ന്നെ​ന്നും​ ​എ​വി​ടെ​നി​ന്ന് ​വാ​ങ്ങി​യ​താ​ണെ​ന്നും​ ​ഒ​രു​പാ​ട് ​അ​ന്വേ​ഷ​ണം​ ​വ​രാ​റു​ണ്ട്.​ ​സ്‌​റ്റൈ​ലി​ഷ് ​ഗൗ​ണു​ക​ൾ​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​ഇ​ഷ്ട​മാ​ണ്.​ ​സ്‌​റ്റൈ​ലി​ഷാ​യ​തും​ ​എ​ന്നാ​ൽ​ ​എ​നി​ക്ക് ​ചേ​രു​ന്ന​തു​മാ​യ​ ​പാ​റ്റേ​ണു​ക​ൾ​ ​ഞാ​ൻ​ ​ത​ന്നെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​ക്കു​ക.​ ​ട്രെ​ൻ​ഡു​ക​ൾ​ ​നോ​ക്കി​ ​അ​ല്പം​ ​വ്യ​ത്യ​സ്ത​മാ​യ​ ​ഡി​സൈ​നു​ക​ൾ​ ​ഷി​ജു​ച്ചേ​ട്ട​ൻ​ ​(​പേ​ഴ്‌​സ​ണ​ൽ​ ​കോ​സ്റ്റ്യും​ ​ഡി​സൈ​ന​ർ​)​ ​ത​ന്നെ​ ​ചെ​യ്തു​ ​ത​രും.​ ​ആ​ദ്യം​ ​പൂ​ർ​ണി​മ​ ​ചേ​ച്ചി​യു​ടെ​ ​പ്രാ​ണ​യി​ൽ​ ​നി​ന്നും​ ​പി​ന്നീ​ട് ​ലേ​ബ​ൽ​ ​എ​മ്മി​ൽ​ ​നി​ന്നു​മാ​ണ് ​സെ​ല​ക്ട് ​ചെ​യ്തി​രു​ന്ന​ത്.​ ​പി​ന്നീ​ടാ​ണ് ​ഷി​ജു​ച്ചേ​ട്ട​ൻ​ ​ഡി​സൈ​ൻ​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​പ​രി​പാ​ടി​ക​ൾ​ക്കു​ ​പോ​കു​മ്പോ​ൾ​ ​ഒ​രു​ ​തീം​ ​മ​ന​സി​ൽ​ ​വ​രും​ .​അ​തി​ൽ​ ​ട്രെ​ൻ​ഡി​യാ​യി​ ​എ​ന്തൊ​ക്കെ​ ​കൂ​ട്ടി​ച്ചേ​ർ​ക്കാ​മെ​ന്ന് ​ആ​ലോ​ചി​ക്കും.​ ​അ​തി​ന് ​വേ​ണ്ടി​ ​കു​റേ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കാ​റു​ണ്ട്.

എ​ല്ലാ​ ​വേ​ഷ​വും​ ​ചേ​രു​ന്ന​ ​താ​ര​ങ്ങ​ളി​ല്ലേ?


ഒ​രു​പാ​ടു​പേ​രു​ണ്ട്.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ശോ​ഭ​ന​ച്ചേ​ച്ചി.​ ​ചേ​ച്ചി​ ​ക്‌​ളാ​സി​ക്ക​ൽ​ ​ഡാ​ൻ​സ​ർ​ ​കൂ​ടി​യാ​ണ്.​ ​സ്വ​ാഭാ​വി​ക​മാ​യും​ ​ന​ർ​ത്ത​ക​ർ​ക്ക് ​ഒ​രു​ ​നാ​ട​ൻ​ ​ലു​ക്കു​ണ്ട്.​ ​പ​ക്ഷേ​ ​ശോ​ഭ​ന​ച്ചേ​ച്ചി​ ​അ​ങ്ങ​നെ​യ​ല്ല.​ ​ഏ​ത് ​വേ​ഷ​വും​ ​ചേ​രും.​ ​സാ​രി​യാ​യാ​ലും​ ​സ​ൽ​വാ​റാ​യാ​ലും​ ​ജീ​ൻ​സും​ ​ടോ​പ്പു​മാ​യാ​ലും​ ​അ​നു​യോ​ജ്യ​മാ​ണ്.​ശോ​ഭ​ന​ച്ചേ​ച്ചി​ ​വെ​സ്റ്റേ​ൺ​ ​ഡാ​ൻ​സ് ​ചെ​യ്താ​ലും​ ​ആ​ ​വ്യ​ത്യാ​സം​ ​ഫീ​ൽ​ ​ചെ​യ്യും.​ ​മം​മ്ത​യാ​ണ് ​നാ​ട​നും​ ​മോ​ഡേ​ണും​ ​ന​ന്നാ​യി​ ​ചേ​രു​ന്ന​ ​മ​റ്റൊ​രു​ ​നാ​യി​ക.​ ​മെ​ലി​ഞ്ഞ​ ​ശ​രീ​ര​ ​പ്ര​കൃ​തി​യു​ള്ള​വ​ർ​ക്കാ​ണ് ​എ​ല്ലാ​ ​വേ​ഷ​ങ്ങ​ളും​ ​ചേ​രു​ന്ന​ത്.​ ​അ​തു​കൊ​ണ്ടാ​ണ​ല്ലോ​ ​ന​മ്മ​ൾ​ ​ക​ഷ്ട​പ്പെ​ട്ട് ​വ​ണ്ണം​ ​കു​റ​യ്ക്കു​ന്ന​ത്.​ ​ത​ടി​ച്ച​ ​ശ​രീ​ര​പ്ര​കൃ​തം​ ​ഉ​ള്ള​വ​ർ​ക്ക് ​എ​ല്ലാ​ ​വേ​ഷ​വും​ ​ചേ​രി​ല്ല​ ​എ​ന്ന​ല്ല​ .​ ​പ​ക്ഷേ​ ​ജീ​ൻ​സും​ ​ടോ​പ്പും​ ​ധ​രി​ക്കു​മ്പോ​ൾ​ ​ബു​ദ്ധി​മു​ട്ടു​തോ​ന്നും.​ ​ന​മ്മു​ടെ​ ​മ​നോ​ഭാ​വം​ ​ത​ന്നെ​ ​അ​ങ്ങ​നെ​യാ​ണ്.​ ​മെ​ലി​ഞ്ഞ​ ​ശ​രീ​ര​ ​പ്ര​കൃ​തി​യു​ള്ള​വ​രാ​ണ് ​ന​മ്മു​ടെ​ ​ഐ​ഡ​ൽ​ ​ബ്യൂ​ട്ടി.​ ​മ​മ്മു​ക്ക​യും​ ​ലാ​ലേ​ട്ട​നു​മൊ​ക്കെ​ ​എ​ക്കാ​ല​ത്തും​ ​എ​ല്ലാ​ത്ത​രം​ ​കോ​സ്റ്റ്യും​സും​ ​ചേ​രു​ന്ന​ ​നാ​യ​ക​ന്മാ​രാ​ണ് .​പു​തി​യ​ ​നാ​യ​ക​ന്മാ​രി​ൽ​ ​ഫ​ഹ​ദും​ ​ടൊ​വി​നോ​യു​മാ​ണ് ​ആ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

ജീ​വി​ത​ത്തി​ൽ​ ​ഏ​റ്റ​വും​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തു​ന്ന​ത് ​

അ​ച്ഛ​നാ​ണോ​ ​അ​മ്മ​യാ​ണോ?


അ​ച്ഛ​നും​ ​അ​മ്മ​യ്ക്കും​ ​ഒ​റ്റ​ ​മോ​ളാ​ണ്.​ ​ര​ണ്ടു​പേ​രും​ ​എ​പ്പോ​ഴും​ ​എ​ന്റെ​യൊ​പ്പ​മു​ണ്ടാ​കും.​ ​ര​ണ്ടു​പേ​രോ​ടും​ ​ഒ​രേ​ ​പോ​ലെ​ ​അ​ടു​പ്പ​മാ​ണ്.​സി​നി​മ​യു​ടെ​യും​ ​ഡ്ര​സി​ന്റെ​യും​ ​കാ​ര്യ​ത്തി​ൽ​ ​അ​മ്മ​യോ​ടാ​ണ് ​ഉ​പ​ദേ​ശം​ ​തേ​ടു​ന്ന​ത്.​ ​അ​ച്ഛ​ന് ​യാ​ത്ര​ക​ൾ​ ​വ​ലി​യ​ ​ഇ​ഷ്ട​മാ​ണ്.​ ​എ​വി​ടെ​യും​ ​എ​ന്റെ​യൊ​പ്പം​ ​വ​രു​ന്ന​ത് ​അ​ച്ഛ​നാ​ണ്.​ ​മൂ​ല​മ​റ്റ​മാ​ണ് ​നാ​ട്.​അ​വി​ടെ​ ​ആ​യു​ർ​വേ​ദി​ക് ​ബാ​ത്ത് ​സ്‌​ക്ര​ബ് ​എ​ന്ന​ ​സ്ഥാ​പ​ന​മു​ണ്ട്.​അ​തി​ന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​മ്മ​യാ​ണ് ​നോ​ക്കു​ന്ന​ത്.

ഈ​ ​കു​ടും​ബം​ ​എ​ന്നാ​ണ് ​വ​ലു​താ​കു​ക?


ആ​ലോ​ച​ന​യൊ​ന്നും​ ​തു​ട​ങ്ങി​യി​ട്ടി​ല്ല.​ ​ഒ​രാ​ളെ​ ​ക​ണ്ടു​പി​ടി​ക്ക​ണം.​ ​വ​ര​ട്ടെ​ ​സ​മ​യ​മു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS HONEY ROSE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.