SignIn
Kerala Kaumudi Online
Sunday, 09 August 2020 12.03 AM IST

മൊബൈൽ ഫോൺ വില്ലനായേക്കാം: ജാഗ്രത പാലിക്കാൻ പൊലീസിന് നിർദ്ദേശം

തൃശൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം. മൊബൈൽ ഫോണുകൾ വഴി കൊവിഡ് പകരാൻ സാദ്ധ്യത കൂടുതലാണെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കാനാകില്ല.

വായയോടും മുഖത്തോടും ചേർത്ത് ഉപയോഗിക്കുന്നതിനാൽ മൊബൈൽ ഫോണിന് പുറത്ത് വൈറസ് തങ്ങിനിൽക്കാൻ സാദ്ധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൈകളുടെ ഉൾഭാഗം കൊണ്ട് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ ഓരോ പ്രാവശ്യവും കഴുകാൻ സാദ്ധ്യമല്ലാത്തതിനാൽ കൈകൾ നന്നായി കഴുകിയതുകൊണ്ടോ സാനിറ്റൈസർ ഉപയോഗിച്ചതുകൊണ്ടോ മാത്രം കാര്യമില്ല. അതിനാൽ കൈകൾ ശുചിയാക്കുന്നത് പോലെ മൊബൈൽ ഫോണുകളും ശുചിയാക്കണം.

പരമാവധി വയർലെസ് ഹെഡ്‌സെറ്റ് ഉപയോഗിച്ചോ ലൗഡ് സ്പീക്കർ ഉപയോഗിച്ചോ സംസാരിക്കാനും മൊബൈൽ ഫോൺ കൈമാറി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ പൊതുജനങ്ങളും ജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.