SignIn
Kerala Kaumudi Online
Friday, 10 July 2020 4.19 PM IST

'ലാല്‍ ഇച്ചാക്കയെന്ന് വിളിക്കുമ്പോള്‍ പ്രത്യേക സുഖമാണ്,​ സിനിമയില്‍ ഒരുകാലത്ത് രണ്ടുപേര്‍ക്കും ഒരു പേരായിരുന്നു,​ ഇനിയുള്ള കാലവും നമുക്ക് ഈ യാത്ര തുടരാം'

mammooty

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി. മോഹന്‍ലാലുമായുള്ള ഇതുവരെയുള്ള ബന്ധത്തെക്കുറിച്ച്‌ പറയുന്ന വീഡിയോയിലൂടെയാണ് മെഗാസ്റ്റാർ ആശംസകള്‍ നേര്‍ന്നത്. എന്റെ ലാലിന് എന്ന അടിക്കുറിപ്പിലാണ് വീഡിയോ. തന്റെ സഹോദരന്മാരെപ്പോലെ ലാലും തന്നെ ഇച്ചക്ക എന്നാണ് വിളിക്കുന്നതെന്നും അതു ലാല്‍ വിളിക്കുമ്പോള്‍ പ്രത്യേക സുഖം തോന്നാറുണ്ട് എന്നുമാണ് മമ്മൂട്ടി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വീഡിയോ.

മമ്മൂട്ടിയുടെ വാക്കുകള്‍;

''ലാലിന്റെ ജന്മദിനമാണ്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം 39 വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ദാ ഇന്നു വരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് ലാല്‍ എന്നെ സംബോധന ചെയ്യുന്നത്, ഇച്ചാക്ക. പലരും വിളിക്കുമ്പോഴും എനിക്ക് അത്ര സന്തോഷം തോന്നാറില്ല. ലാല്‍ വിളിക്കുമ്പോള്‍ പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളില്‍ ഒരാളെന്ന തോന്നല്‍.

സിനിമയില്‍ ഒരുകാലത്ത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു പേരായിരുന്നു. ഒരു പേര് എന്നു പറഞ്ഞാല്‍ രണ്ടുപേരുടേയും ചേര്‍ത്ത് ഒരു പേര്. നമ്മുടെ കൂടെ അഭിനയിച്ച ഒരുപാട് പേരുണ്ട്. അന്നൊക്കെ സിനിമയെ ഭയങ്കര ഗൗരവത്തോടെ കാണുന്നവരായിരുന്നില്ല. കോളേജ് വിദ്യാര്‍ത്ഥികളെപ്പോലെ പാടിയും രസിച്ചും തമാശപറഞ്ഞും കളിച്ചുമൊക്കെ നടക്കുമായിരുന്നു. പക്ഷേ തൊഴിലിനോട് വളരെ ഗൗരവത്തോടെയുള്ള സമീപനമാണ് ഉണ്ടായിട്ടുള്ളത്.

പഠിക്കുന്ന വിദ്യാര്‍ത്ഥികളെപ്പോലെ അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയുള്ള പരീക്ഷയില്‍ സാമാന്യം നല്ല മാര്‍ക്ക് ലഭിച്ചു. അതുകൊണ്ടാണ് ആളുകള്‍ വാഴ്ത്തുന്ന നടന്മാരായി നമ്മള്‍ മാറിയത്. അതിനു ശേഷമുള്ള യാത്ര വളരെ നീണ്ടതായിരുന്നു. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞുപോകുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. എന്റെ മോളുടെ വിവാഹം, മോന്റെ വിവാഹം. ഇതൊക്കെ ലാല്‍ സ്വന്തം വീട്ടിലേതുപോലെ നിന്ന് നടത്തിത്തന്നത് എനിക്ക് ഓര്‍മ്മയുണ്ട്.

സിനിമയിലെ സഹ അഭിനേതാക്കള്‍ എന്നതിനപ്പുറം ഞങ്ങളുടെ ബന്ധം വളര്‍ന്നിരുന്നു. അത് ഈ യാത്രയിലെ മറക്കാനാവാത്ത കാര്യമാണ്. ഇനിയുള്ള കാലവും നമുക്ക് ഈ യാത്ര തുടരാം. നമ്മള്‍ യാത്ര ചെയ്യുകയാണ്. പുഴ ഒഴുകുന്നതുപോലെ. കാറ്റുവീശുന്നതുപോലെ. നമ്മുടെ ജീവിതപാഠങ്ങള്‍ നമുക്ക് പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് മനസിലാക്കാനുള്ള പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍''.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL@60, MOHANLAL, MOHANLAL BIRTHDAY, ACTOR MAMMOOTY, BIRTHDAY WISHES, MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.