SignIn
Kerala Kaumudi Online
Saturday, 30 May 2020 3.22 PM IST

ആശങ്കയ്ക്കും കാത്തിരിപ്പിനുമൊടുവിൽ പൃഥ്വിയും സംഘവും കൊച്ചിയിൽ, പതിനാല് ദിവസത്തെ നിരീക്ഷണത്തിനായി സ്വയം കാറോടിച്ച് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് താരം എത്തി

prithviraj-kochi-airport

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും, സംവിധായകൻ‍ ബ്ലെസിയും ഉൾപ്പെടുന്ന 58 അംഗ ‘ആടുജീവിതം’ ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും. ആരോ​ഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.

‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദാനിൽപോയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗിന് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.


പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു. തുടർന്നാണ് നാട്ടിലെത്തിയത്. നേരത്തെ ജോർദാനിലെ വിമാനത്താവളത്തിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രം അമ്മനിലെ ഇന്ത്യൻ എംബസി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR PRITHVIRAJ SUKUMARAN, QUARANTINE, COVID 19, AADU JEEVITHAM, KOCHI NEDUMBASSERI AIRPORT, JORDHAN, MALAYALAM MOVIE, BLESSY, LOCK DOWN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.