SignIn
Kerala Kaumudi Online
Sunday, 31 May 2020 3.46 AM IST

കൊവിഡ് ഇനിയും കൂടാൻ സാദ്ധ്യത, അതിതീവ്രമായി രോഗം പടരുന്ന സ്ഥലങ്ങളിൽ നിന്നാണ് പലരും വരുന്നത് ; അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി

kk-shylaja

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തു നിന്ന് വരുന്നവർക്കുള്ളിൽ രോഗം ഒതുങ്ങി നിൽക്കാൻ വേണ്ടിയാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. രോഗം ഇനിയും കൂടാൻ സാദ്ധ്യതയുണ്ട്. കാരണം അതിതീവ്രമായി രോഗം പടരുന്ന സ്ഥലങ്ങളിൽ നിന്നാണ് പലരും വരുന്നത്. ട്രെയിനിലും വിമാനത്തിലും ഒരു കൊവിഡ് രോഗിയുണ്ടായാൽ രോഗം അടുത്തിരിക്കുന്നവർക്കെല്ലാം വരാൻ സാദ്ധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആഭ്യന്തര വിമാന സർവ്വീസുകൾ തുടങ്ങുന്നത് കൊവിഡ് കേസുകളുടെ എണ്ണം കൂട്ടും. അവശരായ ആളുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയാൽ ആശുപത്രികളിൽ ഒരുക്കിയിട്ടുള്ള കിടക്കകൾ മതിയാകാതെ വരും. അതിർത്തികളിൽ കർശന പരിശോധനകൾ നടത്താനുളള ഒരുക്കങ്ങൾ ആരംഭിച്ചു. റെഡ് സോണിൽ നിന്ന് വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. ആളുകളെ പാർപ്പിക്കുന്നതിന് കൂടുതൽ ഹോട്ടലുകളും ഹോസ്റ്റലുകളും സർക്കാർ ഏറ്റെടുക്കും. ആളുകളുടെ എണ്ണം കൂടുമ്പോൾ സൗകര്യങ്ങളിൽ കുറവ് വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വീടുകളിൽ കർശനമായി 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. കൊവിഡ് പരിശോധന സംസ്ഥാനത്ത് പൊതുവെ വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലൊ രാജ്യത്തൊ ഉള്ള കൊവിഡ് പരിശോധനകളും ഇവിടെ നടക്കുന്ന കൊവിഡ് പരിശോധനയും തമ്മിൽ താരതമ്യം ചെയ്യരുത്.ഇതൊരു മത്സരമല്ല. മാഹി സ്വദേശിയുടെ മരണം സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതൊരു തർക്ക വിഷയമല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 19, KK SHYLAJA, COVVID KERALA, TRAIN, FLIGHT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.