SignIn
Kerala Kaumudi Online
Sunday, 31 May 2020 3.55 AM IST

കൊവിഡിനെ പേടിച്ച് അടച്ചുപൂട്ടിയ സ്ട്രിപ്പ് ക്ളബ്ബുകൾ തുറന്നു , മാസ്കും സാനിറ്റൈസറും നിർബന്ധം, പണിയെടുക്കുന്നത് ശാരീരിക അകലം പാലിച്ചായിരിക്കണം

strip

കൊവിഡിനെ പേടിച്ച് അടച്ചുപൂട്ടിയ പടിഞ്ഞാറൻ അമേരിക്കയിലെ സ്ട്രിപ്പ് ക്ളബ്ബുകൾ വീണ്ടും തുറന്നു. വയോമിംഗ് എന്ന സ്ഥലത്തെ സ്ട്രിപ്പ് ക്ലബ്ബാണ് തുറന്നത്. എന്നാൽ സർക്കാർ മുന്നോട്ട്‌വച്ച നിർദ്ദേശങ്ങൾ അനുസരിച്ച് വേണം ഇവ പ്രവർത്തിക്കാൻ. ഇവിടെ പരിപാടി അവതരിപ്പിക്കുന്ന സ്ത്രീകൾ കർശനമായും മാസ്ക് ധരിച്ചിരിക്കണം. എന്നാൽ ഇവരുടെ വസ്ത്രധാരണത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നുമില്ല.

സാമൂഹിക അകലം പാലിച്ചുവേണം പണിയെടുക്കാൻ.വയോമിംഗ്-കൊളറാഡോ അതിർത്തിയിൽ ആദ്യം തുറന്ന സ്ട്രിപ്പ് ക്ലബ്ബ്കളിൽ ഒന്നാണ് ഡെൻ. ഇവിടെ ബാറും റെസ്റ്റോറന്റും കൂടി ചേർന്നാണ് പ്രവർത്തനം. ക്ളബ്ബുകളിലെ ജീവനക്കാർ ആഴ്ചകളോളം മറ്റു വരുമാനമില്ലാതെ നട്ടം തിരിയുകയായിരുന്നു.വയോമിംഗിലെ കൊവിഡ് നിരക്കും കോവിഡ് മരണ നിരക്കും വളരെ കുറവാണെന്നതാണ് സ്ട്രിപ് ക്ളബ്ബുകൾ തുറക്കുന്നതിന്റെ കാരണം.

ഇത്തരം ബിസിനസ്സുകാരെ കൊവിഡ് നിയന്ത്രണ കാലത്തെ ഉത്തേജക പാക്കേജിൽ ഉൾപ്പെടുത്താത്തത് കാരണം ലോക്ക്ഡൗൺ നാളുകളിൽ അവർ വളരെയധികം ബുദ്ധിമുട്ടിയിരുന്നെന്നും, മറ്റു പോംവഴിയൊന്നും മുന്നിൽ ഇല്ലായിരുന്നെന്നും ഡെന്നിന്റെ ഉടമസ്ഥ കിം ഷാവേസ് പറയുന്നു. പോൾ ഡാൻസിംഗ് ചെയ്യുന്നതിനാൽ സാനിറ്റൈസർ ഉപയോഗം നിർബന്ധമാണ്. ഒരേ സമയം എത്രപേർക്ക് പ്രവേശനം എന്നകാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും ഡെന്നിൽ ഇത് ഒരേസമയം 50 പേരായി നിജപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥ സീറ്റിംഗ് കപ്പാസിറ്റിയുടെ നേർപകുതി മാത്രമാണ് ഇപ്പോൾ പ്രവേശിക്കുന്നത്. എന്നാൽ നീളൻ ഹീലുകൾ ധരിച്ച് മാസ്ക് ഉപയോഗിക്കുന്നത് കാരണം പോൾ ഡാൻസ്

ചെയ്യുമ്പോൾ കാഴ്ച മറയുന്നെന്നും ബാലൻ സിംഗിനെ ബാധിക്കുന്നെന്നും ഇവിടുത്തെ നർത്തകർ പരാതി പറയുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, STRIP, COVID 19, MASK, SANITIZER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.