SignIn
Kerala Kaumudi Online
Saturday, 30 May 2020 2.32 PM IST

ഈ 'ഭീകരജീവിക്ക് ' കുഞ്ഞായിരിക്കുമ്പോള്‍ പല്ലുകളുണ്ടെങ്കിലും വളരുമ്പോള്‍ അവ നഷ്ടപ്പെടാന്‍ തുടങ്ങും !, 11 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിൽ കണ്ടെത്തി

dinosur

കൂർത്ത പല്ലുകളും നീണ്ട താടിയെല്ലുകളുമുള്ള ഭീകരജീവിയാണ് ദിനോസർ എന്നുപറയുമ്പോൾ മനസിലെത്തുന്നത്. എന്നാൽ പല്ലുകളില്ലാത്ത ദിനോസറുകളുമുണ്ട്. എലാഫ്രോസര്‍ എന്ന ഇനത്തില്‍ പെട്ട ദിനോസറിന്റെ ഫോസിലുകൾ ഓസ്ട്രേലിയയില്‍ കണ്ടെത്തി.

സ്വിന്‍ബേണ്‍ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി പുറത്തിറക്കിയ പ്രസ്താവന പ്രകാരം 110 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 11 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ദിനോസര്‍ ഓസ്ട്രേലിയയില്‍ ചുറ്റി സഞ്ചരിച്ചിരിക്കണം.ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ കേപ് ഓട്ട്വേയ്ക്ക് സമീപം ജെസീക്ക പാര്‍ക്കര്‍ എന്ന സന്നദ്ധ പ്രവര്‍ത്തകനാണ് 2015 ല്‍ അപൂര്‍വ ഫോസില്‍ കണ്ടെത്തിയത്.

എന്നാല്‍ സ്വിന്‍ബേണ്‍ യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി പാലിയന്റോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ പോറോപാറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഞ്ച് സെന്റിമീറ്റര്‍ നീളമുള്ള കശേരു ഫോസില്‍ അല്ലെങ്കില്‍ നീളമുള്ള കഴുത്തിലെ അസ്ഥി എലഫ്രോസര്‍ എന്നറിയപ്പെടുന്ന ഒരു ദിനോസറിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 'ലൈറ്റ്-ഫുട്ടട് ലിസാര്‍ഡ്' എന്നും ഇതിന് ഒരു പേരുണ്ട്. ഫോസില്‍ ടൈറനോസോറസ് റെക്‌സും വെലോസിറാപ്റ്ററുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയപ്പെടുന്നു.


ഈ ഫോസില്‍ ഏകദേശം രണ്ട് മീറ്റര്‍ നീളമുള്ള, അതായത് 6.5 അടി നീളമുള്ള ഒരു മൃഗമാണെന്ന് അനുമാനിക്കാം. ചൈന, ടാന്‍സാനിയ, അര്‍ജന്റീന എന്നിവിടങ്ങളില്‍ മുമ്പ് കണ്ടെത്തിയ എലഫ്രോസറുകളുടെ നീളം ആറ് മീറ്റര്‍ വരെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഈ ഫോസിലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ പാലിയന്റോളജിസ്റ്റ് ഡോ. സ്റ്റീഫന്‍ പ്രോപാറ്റ്, ഓസ്‌ട്രേലിയന്‍ എലാഫ്രോസറസിന്റെ രൂപഘടനയെക്കുറിച്ചും വിവരങ്ങള്‍ നല്‍കി. നീളമുള്ള കഴുത്ത്, ചെറിയ കൈകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷത.


ദിനോസറുകളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എലഫ്രോസറിന്റെ ചില തലയോട്ടികള്‍ വെളിപ്പെടുത്തുന്നത് കുഞ്ഞായിരിക്കുമ്പോള്‍ ഇവയ്ക്ക് പല്ലുകളുണ്ടെങ്കിലും മുതിര്‍ന്നവരായി വളരുമ്പോള്‍ അവര്‍ക്ക് പല്ലുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങും എന്നതാണ്. പല്ലുകള്‍ക്ക് പകരം കൊമ്പുകള്‍ വരുന്നു. വിക്ടോറിയന്‍ എലാഫ്രോസറിനെ സംബന്ധിച്ചിടത്തോളം ഈ വസ്തുത ശരിയാണോ എന്ന് അവര്‍ക്ക് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, എപ്പോഴെങ്കിലും ഒരു തലയോട്ടി കണ്ടെത്തിയാല്‍ അവര്‍ക്ക് കൂടുതല്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.പ്രായപൂര്‍ത്തിയാകുമ്പോള്‍ ഈ ദിനോസറുകളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുന്നതാണ് പല്ലുകള്‍ കൊഴിഞ്ഞു പോകാന്‍ കാരണമെന്നും നിഗമനമുണ്ട്. ചെറുപ്പത്തില്‍ മാംസഭുക്കായി വളരുന്ന ഇവ വലുതാകുമ്പോള്‍ സസ്യഭുക്കായി മാറുന്നുവെന്നും പറയപ്പെടുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DINOSAUR, FOSSILS, ARGENTINA, MEGARAPTORS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.