ദുബായ്: കൊവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് (25) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ജമീഷ് ഉമ്മൽ ഖുവൈനിൽ ചികിത്സയിലായിരുന്നു. രോഗം കടുത്തതോടെ മരിക്കുകയായിരുന്നു.കൊവിഡ് മൂലം ഗൾഫിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. ഇതോടെ കൊവിഡ് മൂലം ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 101 ആയി.