SignIn
Kerala Kaumudi Online
Friday, 10 July 2020 6.45 AM IST

ഐ​ശ്വ​ര്യ​ ലക്ഷ്മി​ സി​നിമ ഒ​രു പാഷൻ, മ​റ്റൊ​രു പ്രൊ​ഫ​ഷൻ കൈ​യി​ലു​ണ്ട് !

aishwarya-lekshmi

മ​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് ​ഐ​​​ശ്വ​​​ര്യ​​​ത്തി​​​ന്റെ​ ​സൈ​​​റ​ൺ​ ​മു​​​ഴ​​​ക്കി​​​യെ​​​ത്തി​യ​ ​നാ​​​യി​​​ക.​ ​ഞ​​​ണ്ടു​​​ക​​​ളു​​​ടെ​ ​നാ​​​ട്ടി​ൽ​ ​ഒ​​​രി​​​ട​​​വേ​​​ള,​​​ ​മാ​​​യാ​​​ന​​​ദി, വി​ജയ് സൂപ്പറും പൗർണമി​, വരത്തൻ, അർജന്റീന കാട്ടൂർ കടവ് എ​​​ന്നീ​ ​ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​ ​ ഐ​​​ശ്വ​​​ര്യ​ ​ല​​​ക്ഷ്‌​​​മി​ ​ ന​​​മ്മു​​​ടെ​ ​മ​​​ന​​​സി​ൽ​ ​ഇ​​​ടം​​​പി​​​ടി​​​ച്ചു​ ​ക​​​ഴി​​​ഞ്ഞു.​ ​പേ​​​രി​​​നൊ​​​പ്പ​​​മു​​​ള്ള​ ​ല​​​ക്ഷ്‌​​​മി​​​യു​​​ടെ​ ​അ​​​നു​​​ഗ്ര​​​ഹം​ ​മാ​​​ത്ര​​​മ​​​ല്ല​ ​സ​​​ര​​​സ്വ​​​തീ​ ​ക​​​ടാ​​​ക്ഷ​​​വും​ ​ആ​​​വോ​​​ള​​​മു​​​ണ്ട് ​ഈ​ ​സു​​​ന്ദ​​​രി​​​ക്ക്.​ ​അ​​​തു​​​കൊ​​​ണ്ടാ​​​ണ് ​മി​​​ടു​​​ക്കി​​​യാ​​​യി​ ​പ​​​ഠി​​​ച്ച് ​ഒ​​​രു​ ​ഡോ​​​ക്‌​​​ട​​​റാ​​​വാ​ൻ​ ​ഐ​​​ശ്വ​​​ര്യ​​​യ്‌​​​ക്ക് ​ക​​​ഴി​​​‍​​​ഞ്ഞ​​​ത്.​ ​സി​നി​മയി​ലെത്തി​യതി​നുശേഷം ജീവി​തമെങ്ങനെ പോകുന്നുവെന്ന് െഎശ്വര്യ പറയുന്നു.....


മാ​​​യാ​​​ന​​​ദി​​​യി​​​ലെ​ ​
കൈ​​​യ​​​ടി

മാ​​​യാ​​​ന​​​ദി​​​യി​​​ലെ​ ​അ​​​പ്പു​ ​ഇ​​​പ്പോ​​​ഴും​ ​എ​​​ന്റെ​ ​കൂ​​​ടെ​​​യു​​​ണ്ട്.​ ​അ​​​പ്പു​​​വി​​​നെ​ ​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​ൻ​ ​ബോ​​​ധ​​​പൂ​​​‌​ർ​​​വ​​​മാ​യ​ ​ശ്ര​​​മ​​​മൊ​​​ന്നും​ ​ന​​​ട​​​ത്തേ​​​ണ്ടി​ ​വ​​​ന്നി​​​ല്ല.​ ​കാ​​​ര​​​ണം​ ​ആ​​​ഷി​​​ക് ​അ​​​ബു​ ​സ​ർ​ ​ആ​​​ദ്യം​ ​പ​​​റ​​​ഞ്ഞ​​​പ്പോ​ൾ​ ​ത​​​ന്നെ​ ​ആ​ ​ക​​​ഥാ​​​പാ​​​ത്ര​​​ത്തോ​​​ട് ​ഒ​​​രു​ ​അ​​​ടു​​​പ്പം​ ​തോ​​​ന്നി.​ ​സം​​​വി​​​ധാ​​​യ​​​ക​​​ന്റെ​​​യും​ ​തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തി​​​ന്റെ​​​യും​ ​ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണ് ​അ​​​ഭി​​​നേ​​​താ​​​ക്ക​ൾ.​ ​ആ​​​ഷി​​​ക് ​സാ​​​റി​​​ന്റെ​​​യും​ ​ശ്യാം​​​പു​​​ഷ്‌​​​ക​​​ര​ൻ​ ​സാ​​​റി​​​ന്റെ​​​യും​ ​ആ​​​ശ​​​യ​​​ങ്ങ​ൾ​ ​പ​​​ക​ർ​​​ത്തു​ക​ ​മാ​​​ത്ര​​​മാ​​​ണ് ​ഞാ​ൻ​ ​ചെ​​​യ്‌​​​ത​​​ത്.​ ​ഭാ​​​ഗ്യ​​​ത്തി​​​ന് ​അ​​​വ​ർ​ ​പ​​​റ​​​ഞ്ഞു​ ​ത​​​ന്ന​ ​കാ​​​ര്യ​​​ങ്ങ​ൾ​ ​മ​​​ന​​​സി​​​ലാ​​​ക്കാ​ൻ​ ​എ​​​നി​​​ക്ക് ​ക​​​ഴി​​​ഞ്ഞു.​ ​ഒ​​​രു​​​പാ​​​ട് ​ആ​​​ത്മാ​ർ​​​ത്ഥ​ത​​​യു​​​ള്ള​ ​ഒ​​​രു​ ​ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു​ ​മാ​​​യാ​​​ന​​​ദി.​ ​പു​​​തി​യ​ ​കാ​​​ല​​​ത്തി​​​ന്റെ​ ​സി​​​നി​​​മ​​​യെ​​​ന്ന് ​വി​​​ശേ​​​ഷി​​​പ്പി​​​ക്കാം.

അ​​​പ്പു​ ​അ​​​ല്ല ഐ​​​ശ്വ​​​ര്യ​
​ല​​​‌​​​ക്ഷ്മി


അ​​​പ്പു​ ​ന​​​ല്ല​ ​സ്‌​​​മാ​ർ​​​ട്ടും​ ​ബോ​ൾ​​​ഡു​​​മാ​യ​ ​പെ​ൺ​​​കു​​​ട്ടി​​​യാ​​​ണ്.​ ​പ​​​ക്ഷേ,​​​ ​ഐ​​​ശ്വ​​​ര്യ​ ​ല​​​ക്ഷ്‌​​​മി​ ​അ​​​തി​​​ന​​​ടു​​​ത്തൊ​​​ന്നും​ ​എ​​​ത്തി​​​യി​​​ട്ടി​​​ല്ല.​ ​കു​​​റ​​​ച്ചു​ ​കൂ​​​ടി​ ​സ്മാ​ർ​​​ട്ടാ​​​വാ​ൻ​ ​ശ്ര​​​മി​​​ക്കേ​​​ണ്ട​ ​ആ​​​ളാ​​​ണ് ​ഐ​​​ശ്വ​​​ര്യ.​ ​ആ​​​ധു​​​നി​ക​ ​കാ​​​ല​​​ത്ത് ​ജീ​​​വി​​​ക്കു​​​ന്ന​ ​മി​​​ടു​​​ക്കി​​​യാ​യ​ ​പെ​ൺ​​​കു​​​ട്ടി​​​യാ​​​ണ് ​അ​​​പ്പു.​ ​ഏ​​​ത് ​പ്ര​​​തി​​​കൂ​ല​ ​സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​യും​ ​ത​​​ക​ർ​​​ത്ത് ​മു​​​ന്നോ​​​ട്ട് ​പോ​​​കും.​ ​അ​​​ഭി​​​ന​​​യ​​​മോ​​​ഹ​​​ത്തി​ൽ​ ​മാ​​​ത്ര​​​മാ​​​ണ് ​എ​​​നി​​​ക്കും​ ​അ​​​പ്പു​​​വി​​​നും​ ​സാ​​​മ്യ​​​മു​​​ള്ള​​​ത്.​ ​അ​​​പ്പു​ ​ഉ​​​റ​​​ക്ക​​​മൊ​​​ഴി​​​ച്ചി​​​രു​​​ന്ന് ​അ​​​മ​​​രീ​​​ഷ് ​പു​​​രി​​​യു​​​ടെ​ ​വീ​​​ഡി​​​യോ​​​യൊ​​​ക്കെ​ ​കാ​​​ണു​​​ന്നു​​​ണ്ട്.​ ​ഞാ​​​നും​ ​അ​​​തു​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു.​ ​സി​​​നി​​​മ​​​യോ​​​ടു​​​ള്ള​ ​ഇ​​​ഷ്‌​​​ട​​​ക്കൂ​​​ടു​​​ത​ൽ​ ​കാ​​​ര​​​ണം​ ​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി​ ​ചെ​​​യ്‌​​​തു​​​പോ​​​കു​​​ന്ന​​​താ​​​ണ് ​അ​​​തൊ​​​ക്കെ.

ഡോ​​​ക്‌​​​ട​ർ​ ​അ​​​ക​​​ത്തു​​​ണ്ട്


സി​​​നി​​​മ​​​യും​ ​മെ​​​ഡി​​​ക്ക​ൽ​ ​പ്രൊ​​​ഫ​​​ഷ​​​നും​ ​എ​​​ന്റെ​ ​ബാ​​​ക്ക് ​അ​​​പ്പ് ​പ്ളാ​​​നു​​​ക​​​ള​​​ല്ല.​ ​ര​​​ണ്ടും​ ​ഒ​​​ന്നി​​​ച്ച് ​കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ​ആ​​​ഗ്ര​​​ഹം.​ ​കാ​​​ര​​​ണം​ ​ന​​​ന്നാ​​​യി​ ​ക​​​ഷ്‌​​​ട​​​പ്പെ​​​ട്ട് ​പ​​​ഠി​​​ച്ചാ​​​ണ് ​ഡോ​​​ക്‌​​​ട​ർ​ ​ആ​​​യ​​​ത്.​ ​ഫെ​​​ല്ലോ​​​ഷി​​​പ്പ് ​നേ​​​ടി​ ​ഉ​​​പ​​​രി​​​പ​​​ഠ​​​നം​ ​ന​​​ട​​​ത്താ​​​നും​ ​ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്.​ ​എം.​ ​ബി.​​​ബി.​​​എ​​​സി​​​ന് ​പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ​ആ​​​ദ്യ​​​മാ​​​യി​ ​മോ​​​ഡ​​​ലിം​​​ഗ് ​ചെ​​​യ്യു​​​ന്ന​​​ത്.​ ​അ​​​വി​​​ടെ​ ​നി​​​ന്ന് ​നി​​​വി​ൻ​ ​പോ​​​ളി​ ​ചി​​​ത്രം​ ​‍​​​ഞ​​​ണ്ടു​​​ക​​​ളു​​​ടെ​ ​നാ​​​ട്ടി​ൽ​ ​ഒ​​​രി​​​ട​​​വേ​​​ള​​​യി​​​ലേ​​​ക്ക് ​അ​​​വ​​​സ​​​രം​ ​കി​​​ട്ടി.​ ​ആ​ ​സി​​​നി​​​മ​​​യി​ൽ​ ​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്പോ​​​ഴും​ ​തു​​​ട​ർ​​​ന്ന് ​അ​​​വ​​​സ​​​ര​​​ങ്ങ​ൾ​ ​ല​​​ഭി​​​ക്കു​​​മോ​ ​എ​​​ന്ന​ ​കാ​​​ര്യ​​​ത്തി​ൽ​ ​സം​​​ശ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​പ​​​ക്ഷേ,​​​ ​മാ​​​യാ​​​ന​​​ദി​ ​ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ​ ​എ​​​ന്നെ​ ​തേ​​​ടി​ ​വ​​​ള​​​രെ​ ​ന​​​ല്ല​ ​ഓ​​​ഫ​​​റു​​​ക​ൾ​ ​എ​​​ത്തി​​​ത്തു​​​ട​​​ങ്ങി.​ ​മോ​​​ഡ​​​ലിം​​​ഗി​​​നെ​​​ക്കാ​ൾ​ ​പ്ര​​​യാ​​​സ​​​മാ​​​ണ് ​സി​​​നി​​​മാ​ ​അ​​​ഭി​​​ന​​​യം.

ക​​​ഥാ​​​പാ​​​ത്ര​​​ങ്ങൾ
ഓ​ർ​​​മ്മി​​​ക്ക​​​പ്പെ​​​ട​​​ണം


എ​​​ല്ലാ​ ​ചെ​​​റി​യ​ ​കാ​​​ര്യ​​​ങ്ങ​ൾ​​​ക്കും​ ​ടെ​ൻ​​​ഷ​​​ന​​​ടി​​​ക്കു​​​ന്ന​ ​കൂ​​​ട്ട​​​ത്തി​​​ലാ​​​ണ് ​‌​​​ഞാ​ൻ.​ ​പെ​​​ട്ടെ​​​ന്ന് ​ക​​​ര​​​ച്ചി​ൽ​ ​വ​​​രു​​​ന്ന​ ​സ്വ​​​ഭാ​​​വ​​​മു​​​ണ്ട്.​ ​ക​​​ര​​​യാ​ൻ​ ​തോ​​​ന്നി​​​യാ​ൽ​ ​സ്ഥ​​​ല​​​വും​ ​സ​​​ന്ദ​ർ​​​ഭ​​​വു​​​മൊ​​​ന്നും​ ​നോ​​​ക്കാ​​​റി​​​ല്ല.​ ​അ​​​തോ​​​ടെ​ ​ആ​ ​സ​​​ങ്ക​​​ടം​ ​മാ​​​റു​​​ക​​​യും​ ​ചെ​​​യ്യും.​ ​പി​​​ന്നെ​ ​അ​​​തി​​​നെ​ ​കു​​​റി​​​ച്ചോ​ർ​​​ത്ത് ​ഇ​​​രി​​​ക്കി​​​ല്ല.​ ​ചെ​​​റി​​​യൊ​​​രു​ ​പ​​​നി​ ​വ​​​ന്നാ​ൽ​ ​പോ​​​ലും​ ​അ​​​മ്മ​ ​അ​​​ടു​​​ത്തു​​​വേ​​​ണം.​ ​ഭാ​​​ഗ്യം​ ​കൊ​​​ണ്ട് ​വി​​​ഷാ​​​ദം​ ​എ​​​ന്നൊ​​​രു​ ​അ​​​വ​​​സ്ഥ​ ​ഇ​​​തു​​​വ​​​രെ​ ​വ​​​ന്നി​​​ട്ടി​​​ല്ല.​ ​അ​​​തു​​​പോ​​​ലെ​ ​സി​​​നി​​​മ​​​യി​​​ലെ​ ​അ​​​വ​​​സ​​​ര​​​ങ്ങ​​​ളെ​ ​കു​​​റി​​​ച്ച് ​ഓ​ർ​​​ത്ത് ​ടെ​ൻ​​​ഷ​ൻ​ ​അ​​​ടി​​​ക്കാ​​​റി​​​ല്ല.​ ​വെ​​​റു​​​തേ​ ​സി​​​നി​മ​ ​ചെ​​​യ്യേ​​​ണ്ട​ ​ആ​​​വ​​​ശ്യ​​​വും​ ​എ​​​നി​​​ക്കി​​​ല്ല.​ ​സി​​​നി​മ​ ​ഒ​​​രു​ ​പാ​​​ഷ​​​നാ​​​ണ്.​ ​മ​​​റ്റൊ​​​രു​ ​ന​​​ല്ല​ ​പ്രൊ​​​ഫ​​​ഷ​ൻ​ ​കൈ​​​യി​​​ലു​​​ണ്ട്.​ ​അ​​​പ്പോ​ൾ​ ​പി​​​ന്നെ​ ​അ​​​യ്യോ​ ​എ​​​നി​​​ക്ക് ​ഇ​​​നി​ ​സി​​​നി​മ​ ​കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​ൽ​ ​എ​​​ന്തു​​​ചെ​​​യ്യും​ ​എ​​​ന്നാ​​​ലോ​​​ചി​​​ക്കേ​​​ണ്ട​ ​കാ​​​ര്യ​​​മി​​​ല്ല​​​ല്ലോ.​​​എ​​​നി​​​ക്ക് ​കി​​​ട്ടു​​​ന്ന​ ​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​ൾ​ ​എ​​​ന്നെ​​​ന്നും​ ​ഓ​ർ​​​മ്മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​വ​​​ണ​മെ​ന്ന് ​മാ​​​ത്ര​​​മേ​ ​ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ള്ളൂ.

ഭ​​​ക്ഷ​​​ണ​​​മാ​​​ണ് ​
സ​​​ന്തോ​​​ഷം


ഭ​​​ക്ഷ​​​ണം​ ​ക​​​ഴി​​​ക്കു​​​ന്ന​​​താ​​​ണ് ​ജീ​​​വി​​​ത​​​ത്തി​ൽ​ ​ഏ​​​റ്റ​​​വും​ ​സ​​​ന്തോ​​​ഷ​​​മു​​​ള്ള​ ​കാ​​​ര്യ​​​ങ്ങ​​​ളി​​​ലൊ​​​ന്ന്.​ ​അ​​​തി​ൽ​ ​ത​​​ന്നെ​ ​ഡെ​​​സേ​ർ​​​ട്ടു​​​ക​​​ളോ​​​ടാ​​​ണ് ​കൂ​​​ടു​​​ത​ൽ​ ​പ്രി​​​യം.​ ​ചോ​​​റ് ​കു​​​റ​​​ച്ച് ​ക​​​ഴി​​​ച്ചാ​ൽ​ ​അ​​​ത്ര​​​യും​ ​ഐ​​​സ്‌​​​ക്രീ​​​മും​ ​കേ​​​ക്കു​​​മൊ​​​ക്കെ​ ​ക​​​ഴി​​​ക്കാ​​​മ​​​ല്ലോ​​​യെ​​​ന്ന് ​പ്ളാ​ൻ​ ​ചെ​​​യ്യു​​​ന്ന​ ​കൂ​​​ട്ട​​​ത്തി​​​ലാ​​​ണ് ​ഞാ​ൻ.​ ​എ​​​ന്നും​ ​വ​ർ​​​ക്കൗ​​​ട്ട് ​ചെ​​​യ്യു​​​ന്ന​ ​ന​​​ല്ല​ ​സ്വ​​​ഭാ​​​വ​​​മൊ​​​ന്നു​​​മി​​​ല്ല.​ ​ത​​​ടി​ ​വ​​​ച്ചു​​​യെ​​​ന്ന് ​ആ​​​രെ​​​ങ്കി​​​ലു​​​മൊ​​​ക്കെ​ ​പ​​​റ​​​ഞ്ഞാ​ൽ​ ​മാ​​​ത്രം​ ​വ​ർ​​​ക്കൗ​​​ട്ട് ​ചെ​​​യ്യും.​ ​ഡാ​ൻ​​​സ് ​ചെ​​​യ്യാ​ൻ​ ​അ​​​റി​​​യി​​​ല്ല.​ ​യോ​ഗ​ ​അ​​​റി​​​യാം​ ​ പ​​​ക്ഷേ,​​​ ​ചെ​​​യ്യി​​​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AISWARYA LEKSHMI
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.