SignIn
Kerala Kaumudi Online
Tuesday, 27 October 2020 6.10 PM IST

ഒടുവിൽ ചൈന സമ്മതിച്ചു, ഞങ്ങളുടെ ലാബിൽ മൂന്ന് തരം വൈറസുണ്ട്, അവ പുറത്ത് പോയിട്ടുണ്ടോ...? അതേക്കുറിച്ച് ചൈന പറയുന്നതിങ്ങനെ

wuhan

ബീജിംഗ്: വുഹാനിലെ വെറ്റ് മാർക്കറ്റിലാണ് കൊവിഡ് ആദ്യം കണ്ടെത്തിയതെന്നും എന്നാൽ, അത് ചൈനയിലെ വൈറോളജി ലാബിൽ ഉണ്ടാക്കിയതല്ലെന്നും ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു.ലാബിൽ വൈറസുണ്ട്. അത് മൂന്ന് തരം വൈറസാണ്. അത് ഇപ്പോൾ കാണുന്ന വൈറസിനോളം ശക്തിയുള്ളതല്ലെന്ന് വുഹാനിൻ ലാബ് ഡയറക്ടർ വാങ് യാൻയി പറയുന്നു.

ലോകത്ത് പടർന്ന് പിടിച്ച വൈറസല്ല ലാബിൽ ഉള്ളതെന്നും, അതിന്റെ ജനിതക ഘടന വ്യത്യസ്തമാണെന്നും ലാബ് ഡയറക്ടർ വ്യക്തമാക്കുന്നു. ചൈനയിലെ വുഹാനിലാണ് കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതുവരെ മൂന്നേമുക്കാൽ ലക്ഷത്തോളം പേർ ലോകത്താകെ രോഗം ബാധിച്ച് മരിച്ചു. വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് ചൈന പറയുന്നത്. വുഹാനിലെ ലാബിലുള്ള വൈറസ് വവ്വാലുകളിൽ ഉള്ളതാണെന്ന് വുഹാൻ ലാബ് ഡയറക്ടർ സമ്മതിക്കുന്നു. എന്നാൽ ലാബിൽ നിന്ന് വൈറസ് വ്യാപനം നടന്നെന്ന ട്രംപിന്റെ വാദം വ്യാജമാണെന്നും ഡയറക്ടർ പറയുന്നു.

ഒരിക്കലും ലാബിൽ നിന്ന് വൈറസ് പുറത്തെത്തില്ലെന്നാണ് ഡയറക്ടർ പറയുന്നത്. വുഹാനിലെ ലാബ് ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും വവ്വാലുകളിൽ നിന്നുള്ള വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും യാൻയി പറഞ്ഞു. നിലവിലുള്ള കൊവിഡിന്റെ വീര്യം ഈ വൈറസുകൾക്കില്ലെന്നും ലാബ് ഡയറക്ടർ പറഞ്ഞു. എന്നാൽ ചൈനക്കെതിരെ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങൾ കൊവിഡിന്റെ ഉറവിടത്തെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനെ മറയ്ക്കാനാണ് ചൈനയുടെ പുതിയ വെളിപ്പെടുത്തലെന്ന ആരോപണവും ശക്തമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, WUHAN, COVID, CORONA VIRUS, LAB
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.