SignIn
Kerala Kaumudi Online
Tuesday, 27 October 2020 6.47 PM IST

കു​ഞ്ചാ​ക്കോ​ബോ​ബ​ൻ​ Dark Choclate Hero

kunchako-boban-
KUNCHAKO BOBAN

കു​ഞ്ചാ​ക്കോ​ബോ​ബ​ൻ​ ​എ​ന്ന​ ​ന​ട​ന് 2020​യു​ടെ​ ​തു​ട​ക്കം​ ​ ​ ​വ​ൻ​വി​ജ​യ​ത്തി​ന്റെ​ ​വ​ര​വേ​ൽ​പ്പാ​ണ് ​ന​ൽ​കി​യത്.​.​'​ ​അ​ഞ്ചാം​ ​പാ​തി​ര​ ​" ​എ​ന്ന​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​ചി​ത്രം​ ​പു​ത്ത​ൻ​ ​പ​തി​റ്റാ​ണ്ടി​ലെ​ ​ആ​ദ്യ​ ​സൂ​പ്പ​ർ​ഹി​റ്റായിരുന്നു..​ചി​ത്ര​ത്തി​ന്റെ​ ​നെ​ടും​തൂ​ണാ​യിരുന്നു ​ചാ​ക്കോ​ച്ച​ൻ​ ​അ​വ​ത​രി​പ്പി​ച്ച ​അ​ൻ​വ​ർ​ ​ഹു​സൈ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം.​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോഴാണ് ലോക്ക്ഡൗൺ സംഭവിച്ചത്.ചാ​ക്കോ​ച്ച​നുമായി സംസാരിച്ചപ്പോൾ.


കു​ഞ്ഞ് ​ഇ​സ​ഹാ​ക്ക് ​ജ​നി​ച്ച​ശേ​ഷം​ ​ജീ​വി​ത​ത്തി​ൽ​ ​സം​ഭ​വി​ച്ച​ ​മാ​റ്റം?


മോ​ൻ​ ​ജ​നി​ച്ച​ശേ​ഷം​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​സി​നി​മ​യാ​യിരുന്നു ​വൈ​റ​സ്.​ ​മോ​ൻ​ ​തി​യേ​റ്റ​റി​ൽ​ ​പോ​യി​ ​ക​ണ്ട​ ​ആ​ദ്യ​ ​സി​നി​മ​ ​അ​ഞ്ചാം​ ​പാ​തി​ര​ ​ആ​ണ് .​ ​മോ​ൻ​ ​ജ​നി​ച്ച​ശേ​ഷം​ ​ഒ​രു​പാ​ട് ​ഭാ​ഗ്യ​ങ്ങ​ൾ​ ​എ​ത്തു​ന്നെ​ന്ന് ​കേ​ൾ​ക്കു​മ്പോ​ൾ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷം.​ ​പ​തി​നാ​ലു​ ​വ​ർ​ഷ​ത്തെ​ ​കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് ​എ​നി​ക്കും​ ​പ്രി​യ​യ്ക്കും​ ​അ​വ​നെ​ ​കി​ട്ടു​ന്ന​ത്.​ ​അ​വ​ൻ​ ​വ​ന്ന​ശേ​ഷം​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രു​ടെയും​ ​ജീ​വി​ത​ത്തി​ൽ​ ​വ​ലി​യ​ ​മാ​റ്റം​ ​സം​ഭ​വി​ച്ചു.​ ​എ​ന്റെ​ ​വ്യ​ക്തി​ ​ജീ​വി​ത​ത്തി​ലും​ ​സി​നി​മാ​ ​ജീ​വി​ത​ത്തി​ലും​ ഏ​റ്റ​വും​ ​ന​ല്ല​ ​കാ​ര്യ​ങ്ങ​ളാ​ണ് ​സം​ഭ​വി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​അ​തു​ ​ഏ​റ്റ​വും​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ആ​സ്വ​ദി​ക്കു​ന്നു.​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷ​വും​ ​ആ​ശ്വാ​സ​വു​മു​ണ്ട്.

വ​ൻ​ ​വി​ജ​യ​ത്തോ​ടെ​യാ​ണ​ല്ലോ​ ​ട്വ​ന്റി​ ​ട്വ​ന്റി​യു​ടെ​ ​തു​ട​ക്കം?

ഇ​ത്ര​യും​ ​വ​ലി​യ​ ​വി​ജ​യം​ ​ത​ന്ന​തി​ൽ​ ​ആ​ദ്യം​ ​പ്രേ​ക്ഷ​ക​രോ​ട് ​ന​ന്ദി​ ​പ​റ​യു​ന്നു.​ ​വ​ലി​യ​ ​സ​ന്തോ​ഷ​വും​ ​ആ​ശ്വാ​സ​വും​ ​ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ് ​
'​അ​ഞ്ചാം​പാ​തി​ര​"​യു​ടെ​ ​വി​ജ​യ​ത്തി​ലൂ​ടെ​ ​അ​ൻ​വ​ർ​ ​ഹു​സൈ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ത​ന്ന​ത്.​ ​ഇ​നി,​ ​വ​രാ​ൻ​ ​പോ​വു​ന്ന​ ​സി​നി​മ​ക​ൾ,​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​എ​ല്ലാം​'​ ​അ​ഞ്ചാം​ ​പാ​തി​ര​"യെ​യും​ ​അ​ൻ​വ​ർ​ ​ഹു​സൈ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യും​ ​വ​ച്ചാ​ണ് ​താ​ര​ത​മ്യം​ ​ചെ​യ്യു​ക.​അ​തി​നാ​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​കൂ​ടു​ന്നു.

വ​ള​രെ​ ​ബാ​ല​ൻ​സ്ഡ് ​ആ​ക്ടിം​ഗാ​ണ് ​'​അ​ഞ്ചാം​ ​പാ​തി​ര​'​യി​ൽ​ ​കാ​ഴ്ച​വ​ച്ച​ത്.​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ത​രു​ന്ന​ ​വെ​ല്ലു​വി​ളി​ ​അ​നാ​യാ​സേ​ന​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ക​ഴി​യു​ന്നു​ണ്ടോ?


അ​ൻ​വ​ർ​ ​ഹു​സൈ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​മാ​ന​റി​സ​വും​ ​ശ​രീ​ര​ ​ഭാ​ഷ​യു​മെ​ല്ലാം​ ​കു​റ​ച്ചു​ ​ആ​ധി​കാ​രി​ക​മാ​യി​ ​പ​ഠി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​ ​സൈ​ക്കോ​ള​ജി​സ്റ്റാ​ണ് ​അ​ൻ​വ​ർ​ ​ഹു​സൈ​ൻ.​ ​കൗ​ൺ​സ​ലിം​ഗ് ​ക്ളാ​സെ​ടു​ക്കു​ന്ന​ ​സീ​നി​ൽ​ ​പ​ക്വ​ത​യാ​ർ​ന്ന​ ​സ​മീ​പ​നം​ ​കൊ​ണ്ടു​വ​രാ​ൻ​ ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​ശ്ര​മം​ ​ന​ട​ത്തി.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അം​ഗീ​കാ​രം​ ​കി​ട്ടി​യ​ത് ​സി​നി​മ​ ​ക​ണ്ട​ ​എ​ന്റെ​ ​ഒ​രു​ ​ഡോ​ക്ട​ർ​ ​സു​ഹൃ​ത്തി​ൽ​നി​ന്നാ​ണ്.​ ​അ​ദ്ദേഹ​ത്തി​നൊ​പ്പം​ ​സി​നി​മ​ ​ക​ണ്ട​ ​ഒ​രു​ ​സൈ​ക്യാ​ട്രി​സ്റ്റ് ​പ​റ​ഞ്ഞ​ത്,​ ​ഒ​രു​ ​ സൈക്യാ​ട്രി​സ്റ്റി​​നെ​ ​സ്ക്രീ​നി​ൽ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞു​വെ​ന്നാ​യി​രു​ന്നു.​ ​ആ​ ​മേ​ഖ​ല​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ആ​ളി​ൽ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​പ്ര​ശം​സ​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​വ​ലി​യ​ ​അം​ഗീ​കാ​ര​മാ​യി​ ​കാ​ണു​ന്നു.​

യു​വ​നി​ര​യി​ലെ​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​എ​ന്ന​ ​സം​വി​ധാ​യ​ക​നൊ​പ്പം​ ​ആ​ദ്യ​മാ​ണ​ല്ലോ?


എ​ന്നെ​ ​ഏ​റെ​ ​അ​തി​ശ​യി​പ്പി​ച്ച​ ​സം​വി​ധാ​യ​ക​നാ​ണ് ​മി​ഥു​ൻ.​ ​നേ​ര​ത്തേ​ ​മി​ഥു​ൻ​ ​ചെ​യ്ത​ ​സി​നി​മ​കളി​ൽ നി​ന്ന് ​തീ​ർ​ത്തും​ ​വ്യ​ത്യ​സ്ത​മാ​യി​ ​ഒ​രു​ ​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​ക്രൈം​ ​ത്രി​ല്ല​ർ​ ​പ്ര​തീ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ത​നി​ക്ക് ​ഏ​റ്റ​വും​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ജോ​ണ​റാ​ണ് ​ക്രൈം​ ​ത്രി​ല്ല​റെ​ന്ന് ​ക​ഥ​ ​പ​റ​യാ​ൻ​ ​വ​ന്ന​പ്പോ​ൾ​ ​മി​ഥു​ൻ​ ​പ​റ​ഞ്ഞു.​ ​അ​പ്പോ​ഴും​ ​ഞാ​ൻ​ ​ഒ​രു​ ​വ​ലി​യ​ ​സം​ഭ​വം​ ​പ്ര​തീ​ക്ഷി​ച്ചി​ല്ല.​ ​കാ​ര​ണം,​ ​ത​മാ​ശ​യും​ ​ഫീ​ൽ​ഗു​ഡും​ ​ക​ല​ർ​ന്ന​ ​സി​നി​മ​യാ​ണ് ​മി​ഥു​ൻ​ ​ചെ​യ്ത​ത്.​ ​മു​ൻ​ധാ​ര​ണ​ക​ളെ​യെ​ല്ലാം​ ​കാ​റ്റി​ൽ​ ​പ​റ​ത്തി​ ​ക​ഥ​ ​പ​റ​ഞ്ഞു.​ ​കേ​ട്ട​പ്പോ​ൾ​ത്ത​ന്നെ​ ​ത്രി​ല്ല​ടി​ച്ചു.​ ​ന​മ്മ​ൾ​ ​ഇ​തു​ ​ചെ​യ്യു​മെ​ന്ന് ​പ​റ​ഞ്ഞു​ ​മി​ഥു​ന് ​കൈ​ ​കൊ​ടു​ത്തു.​ ​പൂ​ർ​ണ​ ​സ്വാ​ത​ന്ത്ര്യം​ ​മി​ഥു​ൻ​ ​ത​ന്നു.

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​എ​ന്ന​ ​ന​ട​ന് ​ഇ​ത് ​അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​മാ​ണോ?


മൂ​ന്നാം​ ​ഘ​ട്ട​മാ​ണി​ത്.​ ​'​അ​നി​യ​ത്തി​ ​പ്രാ​വ് "​ക​ഴി​ഞ്ഞു​ 2005​ൽ​ ​ഒ​രു​ ​ചെ​റി​യ​ ​ബ്രേ​ക്കെ​ടു​ത്തു.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​ബ്രേ​ക്കി​നു​ശേ​ഷം​ ​എ​ത്തി​യ​ ​'​ട്രാ​ഫി​ക് ​",​ ​'​ഗു​ലു​മാ​ൽ​"​ ,​ ​'​എ​ത്സ​മ്മ​ ​എ​ന്ന​ ​ആ​ൺ​കു​ട്ടി​"എ​ന്നീ​ ​സി​നി​മ​ക​ൾ​ ​അ​തു​ ​വ​രെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​റൊ​മാ​ന്റി​ക് ​ഹീ​റോ​ ​ഇ​മേ​ജ് ​മാ​റ്റാ​ൻ​ ​സ​ഹാ​യി​ച്ചു.​ഗു​ലു​മാ​ലി​ൽ​ ​ഹ്യു​മ​ർ​ ​ക​ഥാ​പാ​ത്രം,​ ​എ​ത്സ​മ്മ​യി​ൽ​ ​നാ​ട​ൻ,​ ​ട്രാ​ഫി​ക്കി​ൽ​ ​നെ​ഗ​റ്റീ​വ് ​ഷേ​ഡ്.​ ​അ​തി​നു​ ​മു​മ്പു ​വ​രെ​ ​കോ​ളേ​ജ്,​ ​മെ​ട്രൊ​ ​മോ​ഡേ​ൺ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ​വ​ന്ന​തും​ ​വി​ജ​യി​ച്ച​തും.​ ​മ​ല​യാ​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​സ്പൂ​ഫ് ​ഇ​ന​ത്തി​ൽ​ ​'​ചി​റ​കൊ​ടി​ഞ്ഞ​ ​കി​നാ​വു​ക​ൾ​",​ ​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണം​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​'​ഹൗ​ ​ഒാ​ൾ​ഡ് ​ആ​ർ​ ​യു",​ ​വ്യ​ത്യ​സ്ത​ത​ ​പു​ല​ർ​ത്തി​യ​ ​'​ടേ​ക്ക് ​ഒ​ഫ് ​",​ ​പ​ക്വ​ത​യു​ടെ​ ​പ്ര​ണ​യം​ ​കാ​ട്ടി​യ​ ​'​രാ​മ​ന്റെ​ ​ഏ​ദ​ൻ​തോ​ട്ടം,​ ​മ​ല​യാ​ള​ത്തി​ലെ​ ​സ​ർ​വൈ​വ​ൽ​ ​ത്രി​ല്ല​റാ​യ​ ​'വൈ​റ​സ്"​ ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​യി.​ ​എ​ന്നാ​ൽ​ ​ഇ​തി​ൽ​ ​നി​ന്നെ​ല്ലാം​ ​വ്യ​ത്യ​സ്ത​മാ​ണ് ​'​അ​ഞ്ചാം​ ​പാ​തി​ര​".​ ​സാ​ധാ​ര​ണ​ ​എ​ന്റെ​ ​സി​നി​മ​യി​ൽ​ ​കാ​ണു​ന്ന​ ​പ്ര​ണ​യ​രം​ഗ​മി​ല്ല.​ ​ഹ്യു​മ​റും​ ​പാ​ട്ടു​മി​ല്ല.​ ​ഡാ​ർ​ക് ​ചോ​ക് ​ളേ​റ്റ് ​ക​ഥ​യും​ ​ക​ഥാ​പാ​ത്ര​വും.​പ​ക്കാ,​ ​ക്രൈം​ ​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​ത്രി​ല്ല​റി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​ട്വ​ന്റി​ ​ട്വ​ന്റി​യു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​ആ​ദ്യ​ ​ബ്ളോ​ക്ക് ​ബ​സ്റ്റ​ർ​ ​സി​നി​മ​ ​ഒ​രു​ക്കി​യ​ ​ടീ​മി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ൽ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷ​മു​ണ്ട്.

'അ​നി​യ​ത്തി​ ​പ്രാ​വി​'​ലെ​ ​സു​ധി​യി​ൽ​നി​ന്ന് ​'​അ​ഞ്ചാം​ ​പാ​തി​ര​'​യി​ലെ​ ​അ​ൻ​വ​ർ​ ​ഹു​സൈ​നി​ലേ​ക്കു​ള്ള​ ​ദൂ​രം​ ​എ​ങ്ങ​നെ​ ​കാ​ണു​ന്നു?


സു​ധി​യി​ൽ​നി​ന്ന് ​അ​ൻ​വ​ർ​ ​ഹു​സൈ​നി​ലേ​ക്ക് ​പ്ര​ക​ട​മാ​യ​ ​ഒ​രു​പാ​ട് ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്.​ ​ചോ​ക് ​ളേ​റ്റ് ​ഹീ​റോ​ ​ഇ​മേ​ജ് ​മാ​റി​ ​ഡാ​ർ​ക്ക് ​ചോ​ക് ​ളേ​റ്റ് ​ഹീ​റോ​ ​എ​ന്ന​ ​രീ​തി​യി​ലേ​ക്ക് ​എ​ത്തി​യ​പ്പോ​ൾ​ ​അ​തു​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗം​കൂ​ടി​യാ​കു​ന്നു​വെ​ന്ന​തി​ൽ​ ​സ​ന്തോ​ഷി​ക്കു​ന്നു.​ ​'​അ​നി​യ​ത്തി​പ്രാ​വ് ​"ആ​ ​സ​മ​യ​ത്തെ​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​ണ്.​ ​'​ട്രാ​ഫി​ക്'​ ​മ​ല​യാ​ള​ ​സി​നി​മ​യെ​ ​മ​റ്റൊ​രു​ ​ദി​ശ​യി​ലേ​ക്ക് ​മാ​റ്റി​ ​കൊ​ണ്ടു​പോ​യ​ ​ചി​ത്ര​മാ​ണ്.​ ​'​അ​ഞ്ചാം​ ​പാ​തി​ര"​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​ക്രൈം​ ​ത്രി​ല്ല​ർ​ ​ശ്രേ​ണി​യി​ൽ​ ​എ​ത്തി​ച്ചു.

ന്യു​ജെ​ൻ​ ​കാ​ല​ത്തും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന് ​ത​ന്റേ​താ​യ​ ​സ്ഥാ​നം​ ​ഉ​റ​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട​ല്ലോ?


ഒാ​രോ​ ​സ​മ​യ​ത്തും​ ​സി​നി​മ​യി​ൽ​ ​ഉ​ണ്ടാ​വു​ന്ന​ ​മാ​റ്റ​ങ്ങ​ൾ​ക്ക് ​അ​നു​സ​രി​ച്ചു​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​അ​തു​ ​കൊ​ണ്ടാ​വാം​ ​ഇ​പ്പോ​ഴും​ ​സി​നി​മ​യി​ൽ​ ​വ​ലി​യ​ ​കു​ഴ​പ്പ​മി​ല്ലാ​തെ​ ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത്.​ന്യു​ജെ​ൻ​ ​താ​ര​ങ്ങ​ൾ​ ​നി​ല​നി​ൽ​ക്കു​മ്പോ​ഴും​ ​ആ​ദ്യം​ ​പ​റ​യു​ന്ന​ ​പേ​രു​ക​ൾ​ ​മ​മ്മു​ക്ക​യെ​ന്നും​ ​ലാ​ലേ​ട്ട​നെ​ന്നു​മാ​ണ്.​ ​ഏ​തു​ ​ജ​ന​റേ​ഷ​നി​ലെ​ ​താ​ര​ങ്ങ​ൾ​ ​വ​ന്നാ​ലും​ ​ആ​ളു​ക​ൾ​ ​ഇ​വ​രു​ടെ​ ​പേ​രു​ക​ൾ​ ​പ​റ​ഞ്ഞ​ശേ​ഷ​മേ​ ​മ​റ്റു​ള്ള​വ​രെ​പ്പ​റ്റി​ ​ആ​ലോ​ചി​ക്കൂ​ .​പ്രേ​ക്ഷ​ക​രു​ടെ​ ​മ​ന​സി​ൽ​ ​വ​ലി​യ​ ​സ്ഥാ​ന​മാ​ണ് ​അ​വ​ർ​ ​ര​ണ്ടു​പേ​ർ​ക്കും.​ ​ആ​ക്കൂ​ട്ട​ത്തി​ൽ​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തി​നാ​ൽ​ ​എ​നി​ക്കും​ ​ഒ​രു​ ​സ്ഥാ​നം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ന​ല്ല​ ​സി​നി​മ​യി​ലൂ​ടെ​ ​ന​ല്ല​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​അ​തു​ ​നി​ല​നി​റു​ത്താ​ൻ​ ​ശ്ര​മി​ക്കും.​

സി​നി​മ​യി​ലെ​ ​ജ​യ​പ​രാ​ജ​യ​ങ്ങ​ളെ​ ​എ​ങ്ങ​നെ​യാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​ത്?


എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ജ​യ​പ​രാ​ജ​യ​ങ്ങ​ളു​ണ്ട്.​ ​അ​തു​ ​ഏ​റ്റ​വും​ ​സ​മ​ചി​ത്ത​ത​യോ​ടെ​ ​കൈ​കാ​ര്യം​ ​ചെ​യ്ത് ​മു​മ്പോട്ട് ​പോ​വു​ന്നു​ ​എ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​കാ​ര്യം.​ ​പ​രാ​ജ​യം​ ​സം​ഭ​വി​ക്കു​മ്പോ​ൾ​ ​വി​ഷ​മം​ ​തോ​ന്നും.​ ​പ​രാ​ജ​യം​ ​വ​രു​മ്പോ​ൾ​ ​ഒ​രു​പാ​ട് ​നി​രാ​ശ​നാ​കു​ക​യോ​ ​ജ​യം​ ​വ​രു​മ്പോ​ൾ​ ​അ​തി​ൽ​ ​മ​തി​മ​റ​ന്നു​ ​പോ​വു​ക​യോ​ ​ചെ​യ്യാ​റി​ല്ല.​

അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ൽ​ ​കു​ടും​ബ​ത്തി​ന്റെ​ ​പി​ന്തു​ണ​ ​ല​ഭി​ക്കു​ന്നു​ണ്ടോ?


വീ​ട്ടു​കാ​രു​ടെ,​​​ ​ബ​ന്ധു​ക്ക​ളു​ടെ,​​​ ​ന​ല്ല​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ,​​​ ​പ്രേ​ക്ഷ​ക​രു​ടെ,​​​ ​എ​ന്നി​ലെ​ ​ന​ട​ൻ​ ​ന​ന്നാ​വ​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ആ​രാ​ധ​ക​രു​ടെ​ ​എ​ല്ലാ​വ​രു​ടെ​യും​ ​പി​ന്തു​ണ​ ​എ​പ്പോ​ഴും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​അ​തി​നു​ ​ഒ​രു​പാ​ട് ​ന​ന്ദി​യു​ണ്ട്.​ ​വ​രാ​ൻ​ ​പോ​വു​ന്ന​ ​സി​നി​മ​യി​ലും​ ​ആ​ ​ന​ന്ദി​ ​ഏ​റ്റ​വും​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​സാ​ധി​ക്ക​ണം,​ ​സാ​ധി​ക്ക​ട്ടെ.​ ​അ​തി​നു​വേ​ണ്ടി​യാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്.

ഉ​ദ​യ​യു​ടെ​ ​ബാ​ന​റി​ൽ​ ​അ​ടു​ത്ത​ ​സി​നി​മ​ ​എ​പ്പോ​ൾ​ ​ഉ​ണ്ടാ​വും​?​


ന​ല്ല​ ​ക​ഥ​യും​ ​മ​റ്റു​ ​കാ​ര്യ​ങ്ങ​ളും​ ​ഒ​ത്തു​വ​ന്നാ​ൽ​ ​വൈ​കാ​തെ​ ​പ്ര​തീ​ക്ഷി​ക്കാം.

സം​വി​ധാ​നം​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​എ​ന്നു​ ​പ്ര​തീ​ക്ഷി​ക്കാ​മോ​?​


ഒ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ക്കേ​ണ്ട.​ ​എ​ന്റെ​ ​ചി​ന്ത​യി​ലോ​ ​സ്വ​പ്ന​ത്തി​ലോ​ ​ഇ​ല്ലാ​ത്ത​ ​കാ​ര്യ​മാ​ണ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KUNCHAKO BOBAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.