SignIn
Kerala Kaumudi Online
Friday, 10 July 2020 4.23 PM IST

എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി; രോഗത്തെക്കുറിച്ച് പഠിക്കാന്‍ റിസര്‍ച്ച് കമ്മീഷനെ നിയോഗിക്കണമെന്ന് ചെന്നിത്തല

cm

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഇനിയും നല്ല ഫലമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി എം.പിമാരും എം.എല്‍.എമാരുമായുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ഇതിനെ നേരിടാന്‍ കടുത്ത ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗത്തെക്കുറിച്ച് പഠിക്കാന്‍ റിസര്‍ച്ച് കമ്മീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിൽ ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി വി. മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രവുമായുള്ള ആശയവിനിമയത്തിന് മുരളീധരന്റെ സാന്നിധ്യം സഹായകരമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI VIJAYAN, RAMESH CHENNITHALA, COVID, CORONA, LOCK DOWN, COVID SPRREAD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.