SignIn
Kerala Kaumudi Online
Thursday, 16 July 2020 12.07 AM IST

ഏ​തു​ ​മ​ര​വും​ ​വെ​ട്ടി​ ​മാ​റ്റാ​ൻ​ ​കോ​ടാ​ലി​ ​ഉ​യ​ർ​ത്തും​ ​മു​മ്പ് ​ ഒ​ന്ന് ​വി​ളി​ക്കുക,​​ മരങ്ങളുടെ വൈദ്യൻ ഓടിയെത്തും

binu

മുണ്ടും​ ​അ​ര​ക്കൈ​യ​ൻ​ ​കൈ​ത്ത​റി​ ​ജു​ബ​യും​ ​തോ​ളി​ലൊ​രു​ ​തു​ണി​ ​സ​ഞ്ചി​യു​മാ​യി​ ​ന​ട​ക്കു​ന്ന​ ​കെ. ബി​നു​വി​നെ​ ​പ​ല​ർ​ക്കും​ ​അ​ത്ര​ ​ക​ണ്ട് ​പ​രി​ച​യ​മു​ണ്ടാ​കി​ല്ല.​ ​എ​ന്നാ​ൽ,​ ​ബി​നു​വി​നെ​ ​പ​രി​ചി​ത​മാ​ക്കു​ന്ന​ ​മ​റ്റൊ​ന്നു​ണ്ട്,​ ​കേ​ര​ള​ത്തി​ന്റെ​ ​'​വൃ​ക്ഷ​വൈ​ദ്യ​ൻ​" ​എ​ന്ന​ ​വി​ശേ​ഷ​ണം.​ ​ഏ​തു​ ​മ​ര​വും​ ​വെ​ട്ടി​ ​മാ​റ്റാ​ൻ​ ​കോ​ടാ​ലി​ ​ഉ​യ​ർ​ത്തും​ ​മു​മ്പ് ​പു​ള്ളി​ക്കാ​ര​നെ​ ​ഒ​ന്ന് ​വി​ളി​ക്കു​ക.​ ​കേ​ര​ള​ത്തി​ന്റെ​ ​ ഏ​തു​ ​ഭാ​ഗ​ത്താ​യാ​ലും​ ​ബി​നു​ ​ഓ​ടി​യെ​ത്തും.​ ​മ​ര​ത്തി​ന്റെ​ ​രോ​ഗം​ ​ക​ണ്ടെ​ത്തി,​ ​വേ​ണ്ട​ ​ചി​കി​ത്സ​ ​ന​ൽ​കി,​ ​പു​ന​ർ​ജീ​വി​പ്പി​ച്ചേ​ ​ക​ക്ഷി​ ​മ​ട​ങ്ങൂ.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ ത​ണ​ലേ​കു​ന്ന​തും​ ​ ഫ​ലം​ ​ന​ൽ​കു​ന്ന​തു​മാ​യ​ ​ഒ​രു​ ​മ​ര​വും​ ​വെ​ട്ടി​മാ​റ്റേ​ണ്ട​ത​ല്ലെ​ന്ന​ ​വി​ശ്വാ​സ​ക്കാ​ര​നാ​ണ് ​ബി​നു. വാ​ഴൂ​ർ​ ​ഉ​ള്ളാ​യം​ ​യു.​പി.​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ൻ.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​വ​നം​ ​-​ ​വ​ന്യ​ജീ​വി​ ​ബോ​ർ​ഡ് ​അംഗം.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വ​ന​മി​ത്ര,​ ​പ്ര​കൃ​തി​ ​മി​ത്ര​ ​അ​വാ​ർ​ഡ് ​ജേ​താ​വ്.​ ​ജി​ല്ലാ​ ​ട്രീ​ ​അ​തോ​റി​റ്റി​ ​അം​ഗം​ ​ഇ​ങ്ങ​നെ​ ​പ​ല​തു​മാ​ണ് ​ബി​നു.​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്ത് 25​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വം.​ ​മ​ര​ങ്ങ​ളു​ടെ​ ​കേ​ടു​മാ​റ്റി​യും​ ​സം​ര​ക്ഷ​ക​നാ​യും​ ​സ​ദാ​പ്ര​കൃ​തി​യോ​ട് ​അ​ലി​ഞ്ഞ് ​ജീ​വി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​പോ​ലും​ ​മ​റ​ന്നു.​ ​പ​ക്ഷേ,​ ​അ​മ്പ​തു​ക​ളി​ലെ​ത്തി​ ​തി​രി​ഞ്ഞു​ ​നോ​ക്കു​മ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​തി​ൽ​ ​തെ​ല്ലും​ ​പ​രാ​തി​യോ​ ​പ​രി​ഭ​വ​മോ​ ​ഇ​ല്ല.

''​മ​നു​ഷ്യ​ർ​ക്ക്,​ ​മൃ​ഗ​ങ്ങ​ൾ​ക്ക്,​ ​പ​ക്ഷി​ക​ൾ​ക്ക് ​ചി​കി​ത്സ​ ​ഉ​ള്ള​തു​പോ​ലെ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ലും​ ​മ​ര​ങ്ങ​ൾ​ക്ക് ​ചി​കി​ത്സ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​വ​യ​ലി​ൽ​ ​നി​ന്നെ​ടു​ത്ത​ ​ചെ​ളി​ ​മ​ണ്ണ്,​ ​ചി​ത​ൽ​പു​റ്റ് ​മ​ണ്ണ്,​ ​നാ​ട​ൻ​ ​പ​ശു​വി​ന്റെ​ ​പ​ച്ച​ ​ചാ​ണ​കം,​ ​പാ​ൽ,​ ​എ​ള്ള്,​ ​ ക​ദ​ളി​പ്പ​ഴം,​ ​താ​മ​ര​ ​സ​മൂ​ലം​ ​തു​ട​ങ്ങി​ ​പു​രാ​ണ​ങ്ങ​ളി​ലെ​ ​വൃ​ക്ഷ​ ​ആ​യു​ർ​വേ​ദ​ ​കൂ​ട്ടു​ക​ളി​ൽ​ ​പെ​ടു​ന്ന​ 12​-​ൽ​ ​പ​രം​ ​ചേ​രു​വ​ക​ൾ​ ​ചേ​ർ​ത്ത​ ​കൂ​ട്ട് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ചി​കി​ത്സ​ ​ന​ട​ത്തു​ന്ന​ത്.​ ​""​ ​അ​ങ്ങ​നെ​ ​ര​ക്ഷി​ച്ച​ ​മ​ര​ങ്ങ​ളെ​ല്ലാം​ ​ഇ​ന്ന് ​ബി​നു​വി​ന് ​ഏ​റെ​ ​പ്രി​യ​പ്പെ​ട്ട​വ​യാ​ണ്.

പ്ര​കൃ​തി​യി​ൽ​ ​അ​ലി​ഞ്ഞ​ ​ജീ​വി​തം
മ​ര​ങ്ങ​ൾ​ ​ബി​നു​വി​ന് ​ജീ​വ​നാ​ണ്,​ ​മ​ക്ക​ളെ​ ​പോ​ലെ​ ​അ​വ​യെ​ ​വ​ള​ർ​ത്ത​ണ​മെ​ന്നാ​ണ് ​അദ്ദേഹം ​പ​റ​യു​ന്ന​ത്.​ ​രോ​ഗം​ ​വ​ന്ന​ ​മ​ര​ങ്ങ​ൾ,​ ​കൊ​മ്പ് ​ചീ​യ​ൽ,​ ​വേ​രി​ന്റെ​ ​കേ​ട്,​ ​മി​ന്ന​ലേ​റ്റ​ ​മ​ര​ങ്ങ​ൾ,​ ​പൊ​ള്ള​ൽ​ ​പ​റ്റി​യ​ ​മ​ര​ങ്ങ​ൾ,​ ​പ്രാ​യം​ ​ചെ​ന്ന​ ​മ​ര​ങ്ങ​ൾ​ ​ഇ​വ​യ്‌​ക്കെ​ല്ലാം​ ​ബി​നു​വി​ന്റെ​ ​കൈ​യി​ൽ​ ​പ്ര​ത്യേ​കം​ ​പ്ര​ത്യേ​കം​ ​ചി​കി​ത്സ​ ​ഉ​ണ്ട്.​ ​കേ​ര​ള​ത്തി​ലും​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി​ 36​ ​മ​ര​ങ്ങ​ൾ​ക്ക് ​ചി​കി​ത്സ​ ​ന​ൽ​കി​യ​ ​ബി​നു​വി​നെ​ക്കു​റി​ച്ച് 30​ ​മി​നി​റ്റ് ​നീ​ളു​ന്ന​ ​'​ ​വൃ​ക്ഷ​വൈ​ദ്യ​ൻ​"​ ​എ​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​യും​ ​പു​റ​ത്തി​റ​ങ്ങി.​ ​നാ​ട്ടു​മാ​വു​ക​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​ബി​നു​ ​മൂ​ന്നു വ​ർ​ഷ​ക്കാ​ലം​ ​മാ​ങ്ങാ​ ​വ​ണ്ടി​ ​യാ​ത്ര​ ​ന​ട​ത്തി.​ ​നാ​ട്ടു​മാ​വു​ക​ളു​ടെ​ ​ചു​വ​ട്ടി​ൽ​ ​കു​ട്ട​ ​വ​ച്ച് ​അ​തി​ൽ​ ​പ​ക്ഷി​ക​ൾ,​ ​മ​റ്റ് ​ജീ​വി​ക​ൾ,​ ​മ​നു​ഷ്യ​ർ​ ​ഇ​വ​ ​ഭ​ക്ഷി​ച്ച​ ​ശേ​ഷ​മു​ള്ള​ ​ മാ​ങ്ങാ​ണ്ടി​ ​ ശേ​ഖ​രി​ച്ച് ​ സോ​ഷ്യ​ൽ​ ​ഫോ​റ​സ്ട്രി​ക്ക് ​കൈ​മാ​റു​ന്ന​തി​ന് ​ക്യാ​പ്ട​നാ​യി​ ​ബി​നു​ ​ന​ട​ത്തി​യ​ ​യാ​ത്ര​യാ​യിരുന്നു ഇത്.​ ​ഇ​വ​ ​ജൂ​ൺ​ 5​ ​ന് ​പ​രി​സി​ഥി​തി​ ​ദി​ന​ത്തി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​ണ് ​ബി​നു​വി​ന്റെ​ ​പ​ദ്ധ​തി.​ ​നാ​ട്ടു​മാ​വു​ക​ളു​ടെ​ ​ഒ​രു​ ​വി​പ്ല​വ​മാ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​തീ​ർ​ന്നി​ല്ല​ ​ബി​നു​വി​ന്റെ​ ​ വി​ശേ​ഷ​ങ്ങ​ൾ.​ ​പ​രി​സ്ഥി​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​മ​ര​മു​ഖ​ങ്ങ​ളി​ലെ​ ​പോ​രാ​ളി​ ​കൂ​ടി​യാ​ണ്.​ ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​ ​എ​വി​ടെ​ ​കോ​ടാ​ലി​ ​ഉ​യ​ർ​ന്നാ​ലും​ ​അ​റി​ഞ്ഞു​ ​കേ​ട്ട് ​ബി​നു​ ​പാ​ഞ്ഞെ​ത്തും.​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കാ​മ്പ​സ്,​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​പാ​ലാ​ ​ടെ​ക്‌​നി​ക്ക​ൽ​ ​സ്‌​കൂ​ൾ​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​മ​ര​ങ്ങ​ൾ​ ​ മു​റി​ക്കു​ന്ന​തി​നെ​തി​രാ​യി​ ​സ​മ​രം​ ​സം​ഘ​ടി​പ്പി​ച്ചു,​ ​മ​ര​ങ്ങ​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​എ​ല്ലാം​ ​സ്വ​ന്തം​ ​ചെ​ല​വി​ൽ. വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ൽ​ ​നി​ല​നി​ന്നി​രു​ന്ന​ ​വൃ​ക്ഷാ​യു​ർ​വേ​ദ​ ​ചി​കി​ത്സാ​രീ​തി​യാ​ണ് ​ബി​നു​ ​ഇ​പ്പോ​ൾ​ ​തി​രി​കെ​ ​കൊ​ണ്ടു​ ​വ​ന്നി​രി​ക്കു​ന്ന​ത്.
'​ ​'ആ​റ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ആ​ലു​വാ​യി​ൽ​ ​ഒ​രു​ ​മ​രം​ ​ക​ത്തി​യ​ത് ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടു.​ ​ഡോ.​ ​എ​സ് ​സീ​താ​രാ​മ​ൻ​ ​എ​ന്ന​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​നും​ ​ഞാ​നും​ ​ചേ​ർ​ന്ന് ​മ​രു​ന്ന് ​കൂ​ട്ട് ​തേ​ച്ചു.​ ​അ​ന്നു​ ​മു​ത​ൽ​ ​കൂ​ടു​ത​ൽ​ ​പ​ഠ​ന​ത്തി​നാ​യി​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​ഏ​റെ​ ​നാ​ള​ത്തെ​ ​പ​രി​ശ്ര​മ​ത്തി​ലൂ​ടെ​ ​മ​രു​ന്നി​ന്റെ​ ​അ​ള​വ് ​ക​ണ്ടെ​ത്തു​ന്ന​തി​ൽ​ ​വി​ജ​യി​ച്ചു.​""​ ​ഇ​ങ്ങ​നെ​യാ​ണ് ​ബി​നു​ ​വൃ​ക്ഷ​ചി​കി​ത്സാ​രം​ഗ​ത്തേ​ക്ക് ​ക​ട​ക്കു​ന്ന​ത്.​ ​ഇ​തു​ ​വ​രെ​ 30​ ​മ​ര​ങ്ങ​ളെ​ ​ചി​കി​ത്സി​ച്ചു.​ 29​ ​എ​ണ്ണ​വും​ ​ര​ക്ഷ​പ്പെ​ട്ടു.​ ​മ​നു​ഷ്യ​ന്റെ​ ​അ​വ​യ​വ​ങ്ങ​ൾ​ക്ക് ​ക്ഷ​ത​വും​ ​മ​റ്റും​ ​സം​ഭ​വി​ക്കു​മ്പോ​ൾ​ ​ആ​യു​ർ​വേ​ദ​ ​ചി​കി​ത്സ​യി​ൽ​ ​മു​റി​വെ​ണ്ണ​ ​തേ​ച്ച് ​വ​ച്ചു​ ​കെ​ട്ടി​ ​ചി​കി​ത്സി​ച്ചു​ ​ഭേ​ദ​മാ​ക്കു​ന്ന​ ​അ​തേ​ ​രീ​തി​യാ​ണ് ​മ​ര​ങ്ങ​ളി​ലും​ ​ന​ട​ത്തു​ന്ന​ത്.

binu-2
binu 2

ജീ​വ​ൻ​ ​ന​ൽ​കി​യ​ ​മ​ര​ങ്ങൾ
പ​ത്തു​ ​പു​ത്ര​ൻ​മാ​ർ​ക്ക് ​തു​ല്യ​മാ​ണ് ​ഒ​രു​ ​മ​ര​മെ​ന്ന് ​പ​ഴ​മ​ക്കാ​ർ​ ​പ​റ​യു​ന്ന​തി​ൽ​ ​ത​ന്നെ​ ​മ​ര​ത്തോ​ടു​ള്ള​ ​ആ​ദ​ര​വു​ണ്ട്.​ ​പ​ക്ഷേ​ ​മ​നു​ഷ്യ​ൻ​ ​അ​ത് ​മ​റ​ന്നു.​ ​ആ​ദ്യം​ ​കോ​ടാ​ലി​ ​വയ്​ക്കു​ന്ന​ത് ​ മ​ര​ങ്ങ​ൾ​ക്ക് ​ നേ​രേ​യാ​ണെ​ന്ന​ത് ​ ബി​നു​വി​നെ​ ​ഏ​റെ​ ​വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്.​ ​പൊ​ൻ​കു​ന്നം​ ​പു​തി​യ​കാ​വ് ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ ​ത​ല​ ​ഉ​യ​ർ​ത്തി​ ​നി​ൽ​ക്കു​ന്ന​ ​പ്ലാ​വ് ​ബി​നു​വി​ന്റെ​ ​സ്നേ​ഹ​വും​ ​ക​രു​ത​ലും​ ​പ​രി​ലാ​ള​ന​ക​ളു​മേ​റ്റാ​ണ് ​ഇ​ന്നും​ ​പ​ട​ർ​ന്നു​ ​പ​ന്ത​ലി​ച്ചു​ ​നി​ൽ​ക്കു​ന്ന​ത്.​ ​ഇ​ടി​ ​മി​ന്ന​ലേ​റ്റ​ ​ഈ​ ​പ്ലാ​വ് ​വെ​ട്ടി​ ​മാ​റ്റാ​ൻ​ ​ദേ​വ​സ്വം​ ​അ​ധി​കൃ​ത​ർ​ ​തീ​രു​മാ​നി​ച്ചു.​ ​കേ​ട്ട​റി​ഞ്ഞെ​ത്തി​യ​ ​ബി​നു​ ​പ്ലാ​വി​ന്റെ​ ​ചി​കി​ത്സ​ ​ഏ​റ്റെ​ടു​ത്തു.​ ​ത​ല​ക്ക് ​വ​ട്ടെ​ന്നു​ ​പ​റ​ഞ്ഞു​ ​അ​ന്ന് ​പ​ല​രും​ ​പ​രി​ഹ​സി​ച്ചു.​ ​പ​ക്ഷേ​ ​അ​തൊ​ന്നും​ ​ബി​നു​വി​നെ​ ​തെ​ല്ലും​ ​നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല.​ ​ആ​റു​മാ​സം​ ​ചെ​റി​യ​ ​കു​ഞ്ഞി​നെ​ ​പ​രി​ലാ​ളി​ക്കു​ന്ന​തു​പോ​ലെ​ ​മു​ഴു​വ​ൻ​ ​ശ്ര​ദ്ധ​യും​ ​കൊ​ടു​ത്തു​ ​സ​ദാ​സ​മ​യ​വും​ ​നി​രീ​ക്ഷി​ച്ചു.​ ​ചി​കി​ത്സ​ക്കൊ​ടു​വി​ൽ​ ​എ​ല്ലാ​ ​അ​സ്വ​സ്ഥ​ത​ക​ളും​ ​മാ​റ്റി​ ​ആ​രോ​ഗ്യം​ ​ തി​രി​കെ​ ​പി​ടി​ക്കാ​ൻ​ ​ആ​ ​പ്ലാ​വി​ന് ​സാ​ധി​ച്ചു.​ ​മി​ന്ന​ലേ​റ്റ​ ​ക്ഷീ​ണം​ ​മാ​റി​ ​യൗ​വ​നം​ ​തി​രി​ച്ചു​ ​കി​ട്ടി​യ​ ​മ​രം​ ​ഇ​ന്നും​ ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​പ്പു​ണ്ട​വി​ടെ.
വാ​ഴൂ​ർ​ ​എ​സ്.​ആ​ർ.​വി​ ​കോ​ളേ​ജി​ലെ​ ​നൂ​റ്റാ​ണ്ടു​ക​ൾ​ ​പ​ഴ​ക്ക​മു​ള്ള​ ​ര​ണ്ട് ​വൃ​ക്ഷ​ങ്ങ​ൾ​ക്കും​ ​ആ​യു​ർ​വേ​ദ​ ​ചി​കി​ത്സ​യി​ലൂ​ടെ​ ​ബി​നു​വാ​ണ് ​ പു​ന​ർ​ ​ജ​ന്മം​ ​ന​ൽ​കി​യ​ത്.​ ​ചി​റ​ക്ക​ട​വ് ​ഗ​വ​. എ​ൽ.​പി​ ​സ്‌​കൂ​ളി​ലെ​ ​ഇ​രു​ന്നൂ​റ് ​ വ​ർ​ഷ​ത്തോ​ളം​ ​പ​ഴ​ക്ക​മു​ള്ള,​ ​ഒ​രി​ക്ക​ലും​ ​തി​രി​ച്ചു​ ​പി​ടി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ക​രു​തി​യ​ ​ആ​ഞ്ഞി​ലി​മ​ര​ത്തെ​യും​ ​ര​ക്ഷ​പ്പെ​ടു​ത്തി.​ ​തൊ​ടു​പു​ഴ​ ​ധ​ന്വ​ന്ത​രി​ ​വൈ​ദ്യ​ശാ​ല​ ​കു​ടും​ബ​ ​വീ​ടി​നു​ ​മു​ന്നി​ൽ​ ​നി​ന്നി​രു​ന്ന​ 125​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​നെ​ല്ലി​മ​ര​ത്തി​നും​ ​ആ​യു​ർ​വേ​ദ​ ​ചി​കി​ത്സ​യി​ലൂ​ടെ​ ​സു​ഖം​ ​ന​ൽ​കി.​ ​കോ​ട്ട​ക്ക​ൽ​ ​ആ​ര്യ​വൈ​ദ്യ​ ​ശാ​ല​ ​കു​ടും​ബ​ത്തി​ന്റെ​ ​വീ​ട്ടു​ ​മു​റ്റ​ത്തെ​ ​വേ​പ്പി​നും​ ​ബി​നു​വി​ന്റെ​ ​ചി​കി​ത്സ​ ​പു​തു​ജീ​വ​നേ​കി.

പ്രാ​ർ​ത്ഥി​ച്ചും​ ​അ​ന്ന​മൂ​ട്ടി​യും​ ​ചി​കി​ത്സ
ഔ​ഷ​ധ​ക്കൂ​ട്ടു​ക​ൾ​ ​വെ​ള്ളം​ ​ചേ​ർ​ക്കാ​തെ​ ​കു​ഴ​ച്ചെ​ടു​ത്ത് ​മ​ര​ത്തി​ന്റെ​ ​കേ​ടു​ ​വ​ന്ന​ ​ഭാ​ഗ​ത്ത് ​തേ​ച്ചു​ ​പി​ടി​പ്പി​ക്കു​ന്ന​താ​ണ് ​ബി​നു​വി​ന്റെ​ ​ചി​കി​ത്സാ​രീ​തി.​ ​ആ​ ​ഭാ​ഗം​ ​പി​ന്നീ​ട് ​തു​ണി​ ​കൊ​ണ്ട് ​കെ​ട്ടി​വെ​ക്കും.​ ​കെ​ട്ടി​വെ​ച്ച​ ​ഭാ​ഗം​ ​എ​ന്നും​ ​ന​ന​ക്കും.​ ​വൃ​ക്ഷ​ത്തി​ലെ​ ​ഉ​റു​മ്പു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യ​ുള്ള​ ​ചെ​റു​ ​ജീ​വി​ക​ൾ​ക്ക് ​ആ​ഹാ​രം​ ​ന​ൽ​കി​യ​ ​ശേ​ഷ​മാ​ണ് ​ചി​കി​ത്സ.​ ​എ​ത്ര​ ​വ​ലി​യ​ ​പ്ര​ശ്‌​ന​മാ​ണെ​ങ്കി​ലും​ ​ആ​റുമാ​സം​ ​കൊ​ണ്ട് ​വൃ​ക്ഷ​ങ്ങ​ൾ​ക്ക് ​ആ​രോ​ഗ്യം​ ​തി​രി​കെ​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​ബി​നു​ ​പ​റ​യു​ന്ന​ത്.
ചെ​റു​പ്പം​ ​മു​ത​ലേ​ ​പ​ച്ച​പ്പി​നെ​ ​പ്ര​ണ​യി​ക്കു​ന്ന​ ​ആ​ളാ​യി​രു​ന്നു​ ​ബി​നു.​ ​എ​ന്നാ​ൽ,​ ​കാ​സ​ർ​ഗോ​ഡ് ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​ദു​രി​ത​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​അ​വി​ചാ​രി​ത​മാ​യി​ ​എ​ത്തി​യ​താ​ണ് ​ബി​നു​വി​നെ​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ക​നാ​ക്കി​ ​മാ​റ്റു​ന്ന​ത്.​ ​അ​വി​ട​ത്തെ​ ​ക​ണ്ണു​ ​ന​ന​യി​പ്പി​ക്കു​ന്ന​ ​കാ​ഴ്‌​ച​ക​ൾ​ ​ബി​നു​വി​ന്റെ​യും​ ​ഉ​ള്ളു​ല​ച്ചു.​ ​അ​വി​ട​ന്ന​ങ്ങോ​ട്ട് ​പ്ര​കൃ​തി​യാ​ണ് ​എ​ല്ലാ​മെ​ന്ന് ​മ​ന​സി​ലു​റ​പ്പി​ച്ച് ​ജീ​വി​ച്ചു.​ ​വ​രു​ത​ല​മു​റ​യോ​ട് ​ബി​നു​വി​ന് ​പ​റ​യാ​നു​ള്ള​തും​ ​അ​താ​ണ്.​ ​ആ​യു​ർ​വേ​ദ​ത്തോ​ടും​ ​പ​രി​സ്ഥി​തി​യോ​ടു​മു​ള്ള​ ​സ്നേ​ഹ​മാ​ണ് ​ബി​നു​വി​നെ​ ​വൃ​ക്ഷ​വൈ​ദ്യ​ൻ​ ​ആ​ക്കി​യ​ത്.​ ​ഞാ​വ​ൽ​ ​മ​ര​ങ്ങ​ളെ​ ​നി​ര​നി​ര​യാ​യി​ ​ന​ട്ട് ​വാ​ഴൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ന​ട​പ്പി​ലാ​ക്കി​യ​ ​ഞാ​വ​ൽ​വ​ഴി​യും​ ​ബി​നു​വി​ന്റെ​ ​നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം​ ​ചേ​ർ​ത്തു​ ​വ​യ്ക്കേ​ണ്ട​താ​ണ്.​ ​മ​ര​ങ്ങ​ളോ​ട് ​ക​ഥ​ ​പ​റ​ഞ്ഞും​ ​പാ​ട്ട് ​പാ​ടി​യും​ ​അ​വ​രെ​ ​ചി​കി​ത്സി​ച്ചും​ ​ന​ട​ക്കു​ന്ന​ ​ബി​നു​വി​ന് ​പു​തി​യൊ​രു​ ​ആ​ഗ്ര​ഹം​ ​കൂ​ടി​യു​ണ്ട്,​ ​ഈ​ ​അ​നു​ഭ​വ​ങ്ങ​ളെ​ല്ലാം​ ​ചേ​ർ​ത്ത് ​വ​ച്ചൊ​രു​ ​പു​സ്‌​ത​ക​മെ​ഴു​ത​ണം.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​അ​തും​ ​ന​ട​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​ബി​നു​വി​നു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ENVIORNMENTAL STORY, TREE DOCTOR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.