SignIn
Kerala Kaumudi Online
Friday, 10 July 2020 4.23 PM IST

കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയുന്ന മാസ്ക് ഉടൻ എത്തും എന്ന പ്രതീക്ഷയിൽ ഗവേഷകർ

corona-mask

കൊറോണയിൽ നിന്ന് രക്ഷനേടാൻ പരമാവധി ശ്രമിക്കുകയാണ് ലോകം മുഴുവനും. ഇന്ന് ലോകരാജ്യങ്ങളുടെ മുഴുവൻ ജനങ്ങളുടെയും ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലാണ് കെവിഡ് 19 രോഗികളുടെ വർദ്ധനവ്. ഇതിനെതിരെ ഒരു വാക്സിന് കണ്ടെത്തുന്നത് വരെ രോഗം പകരാതെ ശ്രദ്ധിക്കുകമാത്രമാണ് ഏക മാർഗ്ഗം. അതിന് നമ്മളെ സഹായിക്കുന്ന ഒന്നാണ് മാസ്ക്. മാസ്ക് ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് രോഗത്തെ തടുത്ത് നിർത്താൻ സാധിക്കുന്നു.

എങ്കിലും വൈറസിനെ പൂർണമായും തടയാൻ മാസ്കുകൾക്ക് സാധിക്കില്ല. വൈറസ് മൂക്കിലോ വായിലോ നേരിട്ട് പ്രവേശിക്കാതെയിരിക്കാൻ മാത്രമേ മാസ്ക് സഹായിക്കുന്നുള്ളു. എന്നാൽ വൈറസ് പറ്റിപിടിച്ചിരിക്കുന്ന മാസ്ക് നിങ്ങൾ തൊട്ട ശേഷം ആ കൈകൾ കൊണ്ട് ശരീരഭാഗങ്ങളിൽ തൊടുന്നത് വഴി വൈറസ് നിങ്ങളിലേക്ക് പ്രവേശിക്കുന്നു. ഉപയോ​ഗ ശേഷം മാസ്ക് വൃത്തിയാക്കിയില്ലെങ്കിലും വെെറസ് പടരാം. വെെറസിനെ നശിപ്പിക്കാൻ കഴിയുന്ന ഫേയ്സ് മാസ്കുകൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ​ഗവേഷകർ. 'Indiana Center for Regenerative Medicine and Engineering' ലാണ് ഇത്തരത്തിലൊരു ശ്രമം നടക്കുന്നത്. അണുബാധ തടയാൻ ഉപകരിക്കുന്ന electroceutical bandages കളിൽ ഉപയോഗിക്കുന്ന ടെക്നിക് തന്നെയാണ് ഇതിലും.

മാസ്കിന്റെ പ്രതലത്തിലൂടെ ഇലക്ട്രിക് കറന്റ്‌ കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്.

ഈ പരീക്ഷണം വിജയിക്കും എന്ന് തന്നെയാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ഇത് വിജയിച്ചാൽ കൊറോണ ഉൾപ്പെടെ പല വൈറസുകളെയും തടയാൻ സാധിക്കും എന്നും ഗവേഷകർ വിശ്വസിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID, CORONA, MASK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.