SignIn
Kerala Kaumudi Online
Friday, 03 July 2020 10.18 PM IST

അന്യസംസ്ഥാനത്തൊഴിലാളികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കരുത്: സുപ്രീംകോടതി

supreme-court-

ന്യൂഡൽഹി:ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാനത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ചെലവ് ഇരുസംസ്ഥാനങ്ങളും പങ്കിട്ട് വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തൊഴിലാളികളുടെ പലായനത്തെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.

ആരാണ് തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നത്? യാത്രയ്ക്ക് പണം എവിടെ നിന്ന് ? തുടങ്ങി അൻപതോളം ചോദ്യങ്ങളാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് മൂന്നംഗ ബെഞ്ച് ചോദിച്ചത്.

'തൊഴിലാളി പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതിൽ കോടതിക്ക് തർക്കമില്ല. എന്നാൽ സഹായം ആവശ്യമുള്ളവർക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. എഫ്.സി.ഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും കോടതി ചോദിച്ചു. ജൂൺ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.


ഉത്തരവിൽ പറയുന്നത്

  • സംസ്ഥാനങ്ങൾ അന്യസംസ്ഥാനത്തൊഴിലാളികളുടെ പട്ടിക തയ്യാറാക്കണം
  • യാത്രാമാർഗം ഏതാണെങ്കിലും തൊഴിലാളികൾ കൂലി നൽകേണ്ട.
  • റെയിൽവേ സ്‌റ്റേഷനുകളിൽ സംസ്ഥാനങ്ങൾ ഭക്ഷണവും വെള്ളവുമൊരുക്കണം
  • യാത്രാ വേളയിൽ റെയിൽവേക്കാണ് ഉത്തരവാദിത്വം
  • ബസിൽ സഞ്ചരിക്കുന്നവരുടെ ഭക്ഷണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണ്
  • നടന്ന് പോകുന്ന തൊഴിലാളികൾക്ക് താമസവും ഭക്ഷണവും സംസ്ഥാനങ്ങൾ ഒരുക്കണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT, MUIGRANT WORKERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.