SignIn
Kerala Kaumudi Online
Friday, 10 July 2020 3.02 PM IST

കുപ്പി ചെറുതാണെങ്കിലും ആള് ചില്ലറക്കാരനല്ല കേട്ടോ, 140 വർഷം പഴക്കമുള്ള ഒരു കുപ്പി മദ്യം ലേലത്തിൽ പോയത് എത്ര രൂപയ്ക്കാണെന്നറിയാമോ?

cognac

ലണ്ടൻ: ലോകത്തെ ഏറ്റവും പഴക്കം കൂടിയ അപൂർവ കോന്യാക് മദ്യ കുപ്പിയ്ക്ക് ഓൺലൈൻ ലേലത്തിൽ ലഭിച്ചത് 118,580 പൗണ്ട് (ഏകദേശം 1,10,21,710 രൂപ )! 1762ൽ നിർമിക്കപ്പെട്ടതാണ് ഈ കോന്യാക് മദ്യം. കഴിഞ്ഞ 140 വർഷമായി ഒരു ഫ്രഞ്ച് കുടുംബ നിലവറയിൽ സൂക്ഷിച്ചിരുന്നതാണ് ഈ മദ്യം. ഇതേ വരെ ലേലത്തിൽ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും വിലമതിച്ച കോന്യാക് കുപ്പിയാണിത്. ഒരു ഏഷ്യക്കാരനാണ് വൻ തുകയ്ക്ക് ഈ മധ്യകാലഘട്ട കോന്യാകിനെ സ്വന്തമാക്കിയതെന്നാണ് വിവരം.

ലോകത്തെ ഏറ്റവും പഴയ ഫ്രഞ്ച് കോന്യാക് നിർമാതാക്കളായ ഗോട്ടിയർ കോന്യോക് ആണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്ന കോന്യാകിന്റെ നിർമാതാക്കൾ. ഗോട്ടിയറിന്റെ ഏറ്റവും പഴക്കം ചെന്ന മൂന്ന് അപൂർവ കോന്യാക് ബോട്ടിലുകളാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ ഒന്നാണ് ഇതും. മറ്റു രണ്ടെത്തിനും ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നതിന്റെ അത്ര വലിപ്പമില്ല. ഒരു കുപ്പി ഫ്രാൻസിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. മറ്റേത് 2014ൽ 48,000 പൗണ്ടിന് ( ഏകദേശം 44,65,849 രൂപ ) ലേലത്തിൽ വിറ്റിരുന്നു. 258 വർഷം പഴക്കമുണ്ടെങ്കിലും ഇപ്പോൾ ലേലത്തിൽ വിറ്റിരിക്കുന്ന ഈ കോന്യോകിന്റെ രുചിയ്ക്ക് പഴക്കമേറിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കുപ്പി ഇപ്പോഴും സ്ട്രോംഗാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COGNAC, AUCTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.