SignIn
Kerala Kaumudi Online
Tuesday, 07 July 2020 6.23 AM IST

ഓൺലൈൻ ക്ലാസുകൾ രാവിലെ എട്ടരമുതൽ വൈകിട്ട് അഞ്ചര വരെ,​ പത്താംക്ലാസുകാർക്ക് 11ന്,​ മാർ‌ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

online-class

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാർഗനിർദ്ദേശം സർക്കാർ പുറത്തിറക്കി. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല. കേന്ദ്രനിര്‍ദ്ദേശം വന്നതിന് ശേഷമേ സ്‌കൂളുകള്‍ തുറക്കൂ. അധ്യാപകരും അന്ന് മുതല്‍ സ്‌കൂളില്‍ എത്തിയാല്‍ മതി.

ജൂണ്‍ ഒന്ന് മുതല്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്‌സ് ചാനലും ചാനലിന്റെ വെബ് സൈറ്റും വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നത്. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര മണിവരെയുള്ള സമയത്താണ് വിവിധ ക്ലാസുകളിലുളള കുട്ടികള്‍ക്കുള്ള അദ്ധ്യയനം. പന്ത്രണ്ടാം ക്ലാസിലെ വിഷയമാണ് രാവിലെ എട്ടരമുതല്‍ പത്തരവരെ. ഒന്നാം ക്ലാസ് പത്തര മുതല്‍ അര മണിക്കൂര്‍. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് 11 മണിക്കാണ് ക്ലാസ്. എല്ലാ ക്ലാസും പുനഃസംപ്രേക്ഷണം ചെയ്യും. ടി വിയും ഫോണും ഇല്ലാത്തവര്‍ക്ക് പ്രധാന അദ്ധ്യാപകര്‍ ക്ലാസുകള്‍ ഉറപ്പാക്കണം.

സമീപത്തെ വായനശാലകള്‍ ഉള്‍പ്പടെ ഉപയോഗിക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഓരോ ഓണ്‍ലൈന്‍ ക്ലാസിന് ശേഷവും അദ്ധ്യാപകര്‍ അതത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴിയോ ഫോണ്‍ വഴിയോ ചര്‍ച്ച ചെയ്യണം. ആദ്യത്തെ ആഴ്ചയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്തും. സ്‌കൂളില്‍ വന്നില്ലെങ്കിലും അദ്ധ്യാപകര്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ONLINE CLASS, VICTERS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.