SignIn
Kerala Kaumudi Online
Friday, 10 July 2020 7.41 PM IST

മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീർക്കാൻ ബദൽ സംവിധാനവുമായി ബെവ്കോ, ഇനി മുതൽ ബുക്ക് ചെയ്തവർക്കുള്ല വിതരണം ഈ രീതിയിൽ

bevco

തിരുവനനന്തപുരം: മദ്യവിതരണത്തിലെ പ്രശ്നങ്ങൾ തീർക്കാൻ ബദൽ സംവിധാനവുമായി ബെവ്കോ. ക്യൂർ ആർ കോഡ് സ്കാനിംഗിന് പകരം ആപ്പിൽ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകൾക്ക് നൽകും. ഈ പട്ടിക നോക്കി ബുക്ക് ചെയ്തവർക്ക് മദ്യം നൽകും. പലയിടങ്ങളിലും ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്തതിനാൽ മദ്യ വിതരണം തടസപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് താൽക്കാലികമായ ബദൽ സംവിധാനം ഏർപ്പെടുത്തിയത്.

ബുക്കിംഗിനുള്ള ബെവ് ക്യൂ ആപ്പ് തകരാറിലായതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് രണ്ട് ദിവസങ്ങളിലും മദ്യ വില്പന പലയിടങ്ങളിലും തടസപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ ബെവ്‌ക്യു ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചെന്ന് ആപ്പ് നിർമ്മിച്ച ഫെയർ കോഡ് കമ്പനി അവകാശപ്പെട്ടു. ആപ്പ് പൂർണമായും പ്രവർത്തന സജ്ജമായിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് ഒ.ടി.പി ലഭിക്കുന്നതിലെ കാലതാമസം പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്ന് ഒ.ടി.പി സേവന ദാതാക്കളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ഒരു സേവന ദാതാവിന്റെ സൗകര്യമാണ് പയോഗിക്കുന്നത്. എന്തെങ്കിലും തടസം നേരിട്ടാൽ ഓട്ടോമാറ്റിക്കായി അടുത്ത ദാതാവിലേക്ക് മാറും-കമ്പനി വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BEVCO, LIQUOR SALE, KERALA, ONLINE, BOOKING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.