SignIn
Kerala Kaumudi Online
Friday, 10 July 2020 6.09 PM IST

ജി.ഡി.പിയുടെ വീഴ്‌ച: പിടിച്ചുനിന്നത് കാർഷികവും സർക്കാർ ചെലവും മാത്രം

gdp

 ജനുവരി-മാ‌ർച്ചിൽ വളർച്ച 3.1%, 2019-20ൽ 4.2%

കൊച്ചി: ദശാബ്‌ദത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞപാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച കൂപ്പുകുത്തിയെങ്കിലും നേരിയ ആശ്വാസമെങ്കിലും പകർന്നത് കാർഷിക മേഖല മാത്രം. കേന്ദ്രത്തിന്റെ ധനകാര്യ ചെലവിലും വളർച്ചയുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളായ മാനുഫാക്‌ചറിംഗ്, നിർമ്മാണ, ഖനന മേഖലകൾ കുറിച്ചത് കനത്ത തകർച്ചയാണ്.

ആഗോള സാമ്പത്തിക മാന്ദ്യവും കൊവിഡ് ആഘാതവും മൂലം കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി - മാർച്ചിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 11 വർഷത്തെ താഴ്ചയായ 3.1 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. 2019-20ലെ വളർച്ച എട്ടുവർഷത്തെ താഴ്ചയായ 4.2 ശതമാനത്തിലേക്കും ഇടിഞ്ഞു. 2018-19ൽ ഇന്ത്യ 6.1 ശതമാനം വളർന്നിരുന്നു. 2018-19 ജനുവരി-മാർച്ചിൽ 5.8 ശതമാനമായിരുന്നു വളർച്ച. ഒക്‌ടോബർ-ഡിസംബറിൽ 4.1 ശതമാനവും.

കേന്ദ്രസർക്കാരിന്റെ നികുതിവരുമാനം കഴിച്ചുള്ള ജി.ഡി.പി വളർച്ചയായ ഗ്രോസ് വാല്യൂ ആഡഡ് (ജി.വി.എ) വളർച്ച കഴിഞ്ഞപാദത്തിൽ മൂന്നു ശതമാനമായും കുറഞ്ഞു. ഒക്‌ടോബർ-ഡിസംബറിൽ ഇത് 4.5 ശതമാനമായിരുന്നു. കഴിഞ്ഞവർഷത്തെ മൊത്തം ജി.വി.എ വളർച്ച ആറു ശതമാനത്തിൽ നിന്ന് 3.9 ശതമാനത്തിലേക്കും കൂപ്പുകുത്തി.

കഴിഞ്ഞവർഷത്തെ ആദ്യ മൂന്നുപാദങ്ങളിലെ വളർച്ച കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപ്രകാരം 2019-20 ഏപ്രിൽ-ജൂണിൽ ഇന്ത്യ വളർന്നത് 5.2 ശതമാനമാണ്. ആദ്യ വിലയിരുത്തൽ 5.6 ശതമാനമായിരുന്നു. ജൂലായ് - സെപ്‌തംബറിലേത് 5.1 ശതമാനത്തിൽ നിന്ന് 4.4 ശതമാനത്തിലേക്കും ഒക്‌ടോബർ-ഡിസംബറിലേത് 4.7 ശതമാനത്തിൽ നിന്ന് 4.1 ശതമാനത്തിലേക്കുമാണ് താഴ്‌ത്തിയത്.

₹94,954

2019-20ൽ ഇന്ത്യക്കാരുടെ ആളോഹരി വരുമാനം 94,954 രൂപ. വർദ്ധന 3.1%. 2018-19ൽ 92,085 രൂപയായിരുന്നു.

വീഴ്‌ചയുടെ കണക്കുകൾ

(ജനുവരി-മാർച്ചലെയും 2019-20 വർഷത്തെയും വളർച്ച. ബ്രായ്ക്കറ്റിൽ മുൻവർഷത്തെയും ഒക്‌ടോബർ-ഡിസംബറിലെയും വളർച്ച)

സ്വകാര്യ ഉപഭോഗം

 2019-20: 5.3% (7.15%)

 ജനുവരി-മാർച്ച് : 2.7% (6.6%)

നിക്ഷേപം

 2019-20: -2.8% (9.8%)

 ജനുവരി-മാർച്ച് : -6.5% (-5.2%)

സർക്കാർ ചെലവ്

 2019-20: 13.6% (13.4%)

 ജനുവരി-മാർച്ച് : 11.75% (10.1%)

കാർഷിക മേഖല

 2019-20: 4% (2.4%)

 ജനുവരി-മാർച്ച് : 5.2% (3.6%)

ഖനനം

 2019-20: 3.1% (5.8%)

 ജനുവരി-മാർച്ച് : 2.7% (2.2%)

മാനുഫാക്‌ചറിംഗ്

 2019-20: 0.03% (5.7%)

 ജനുവരി-മാർച്ച് : -1.4% (-0.8%)

നിർമ്മാണം

 2019-20: 1.3% (6.1%)

 ജനുവരി-മാർച്ച് : -2.2% (0.04%)

വ്യാപാരം, ഗതാഗതം

 2019-20: 3.6% (7.7%)

 ജനുവരി-മാർച്ച് : 2.6% (4.3%)

ധനകാര്യ സേവനം

 2019-20: 2.4% (3.3%)

 ജനുവരി-മാർച്ച് : 4.6% (6.8%)

-38.1%

മുഖ്യ വ്യവസായ മേഖലയുടെ വളർച്ച ഏപ്രിലിൽ നെഗറ്റീവ് 38.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. മാർച്ചിൽ വളർച്ച നൈഗറ്റീവ് 6.5 ശതമാനമായിരുന്നു.

തിളങ്ങാതെ ഇന്ത്യ

ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യയ്ക്ക് തിരിച്ചുപിടിക്കാനായില്ല. കഴിഞ്ഞപാദത്തിൽ 6.8 ശതമാനം വളർന്ന ചൈനയാണ് മുന്നിൽ.

ധനക്കമ്മി 4.59%

കഴിഞ്ഞ സമ്പദ്‌വർഷം കേന്ദ്രത്തിന്റെ ധനക്കമ്മി ജി.ഡി.പിയുടെ 4.59 ശതമാനമാണ്. 3.3 ശതമാനത്തിൽ നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം.

-45%

ലോക്ക്ഡൗണിൽ സമ്പദ്‌ ഇടപാടുകൾ സ്‌തംഭിച്ച നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച നെഗറ്രീവ് 45 ശതമാനത്തിലേക്ക് വരെ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തലുകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, INDIA GDP, GDP GROWTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.