SignIn
Kerala Kaumudi Online
Friday, 10 July 2020 1.31 PM IST

ജനങ്ങള്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

kaumudy-news-headlines

1. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജനസംഖ്യ കൂടുതലായിട്ടും ഇന്ത്യയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ആയി. സാമ്പത്തിക രംഗത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുക ആണ്. ആഗോള തലത്തിലേത് പോലെ രാജ്യത്ത് രോഗവ്യാപനം ഉണ്ടായില്ല. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചു വരുകയാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ്. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. ട്രെയിന്‍, ബസ്, വിമാന സര്‍വീസുകളെല്ലാം അടച്ചിട്ടിരിക്കുക ആയായിരുന്നു. എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങള്‍ എല്ലാം നീക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികളോടെ സ്‌പെഷല്‍ ട്രെയിനുകളും വിമാനങ്ങളും സര്‍വീസ് നടത്തും. പാവപ്പെട്ടവരാണ് കൊവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇതു കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ് എന്ന് പ്രധാനമന്ത്രി.


2. സാധാരണക്കാര്‍ ഇക്കാലയളവില്‍ ഓട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി. വൈറസിന് എതിരേയുള്ള നമ്മുടെ യുദ്ധം നീണ്ടുനില്‍ക്കും. നൂതന സങ്കേതങ്ങള്‍ തേടിയാലെ ഈ പോരാട്ടത്തില്‍ വിജയിക്കാനാകു. തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. രാജ്യം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒപ്പം ഉണ്ട്. കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണം. വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഒരുകോടി ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. ഓണ്‍ലൈന്‍ പഠനങ്ങള്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ രാജ്യം തേടുന്നുണ്ട്. ബംഗാളിന്റെ പ്രതിസന്ധിയില്‍ രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ആയി യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തു എന്നും മോദി വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകള്‍ നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഗണനയില്‍ ഉണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ കാരണം ആകരുത്. മാസ്‌കുകള്‍ ധരിക്കണം. പരമാവധി വീട്ടിനകത്ത് ഇരിക്കണമെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ ആവശ്യപ്പെട്ടു.
3. സംസ്ഥാനത്തെ പുതിയ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നാളെ പ്രഖ്യാപിക്കും. പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റ ശേഷമാകും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിഗണിച്ചു കൊണ്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വരിക. കേന്ദ്ര നിര്‍ദേങ്ങളില്‍ ചിലതിനനോട് സംസ്ഥാനത്തിന് വിയോജിപ്പ് ഉണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക്ഡൗണ്‍ തുടരുമ്പോഴുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലായത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്നലെ പുറത്ത് ഇറക്കി എങ്കിലും ഇക്കാര്യത്തില്‍ വിശാലമമായി ആലോചിച്ചാകും സംസ്ഥാനം തീരുമാനം എടുക്കുക. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണവും ഹോട് സ്‌പോട്ടുകളുടെ എണ്ണവും സംസ്ഥാനത്തിന്റെ തീരുമാനങ്ങളില്‍ നിര്‍ണായകമാകും
4. ജൂണ്‍ എട്ടിന് ശേഷം ഷോപ്പിംഗ് മാളുകളും ആരാധാനാ ആലയങ്ങളും ഹോട്ടലുകളും റസ്റ്റോറന്‍ഡുകളും തുറക്കാം എന്നാണ് കേന്ദ്ര മാര്‍ഗരേഖ. കേന്ദ്ര നിര്‍ദേങ്ങള്‍ അതേപടി പലിക്കണമോ എന്ന് കാര്യത്തില്‍ സംസ്ഥാനം ഒന്നു കൂടി ആലോചിക്കും. മാളുകളും ആരാധാനാലയങ്ങളും തുറക്കുന്നത് നിലവിലെ സ്ഥിതിയില്‍ അനുകൂലമാണോ എന്ന് വിദഗ്ധ സമിതിയുടെ നിലപാട് അറിഞ്ഞ ശേഷമാകും തീരുമാനിക്കുക. അന്തര്‍ സംസ്ഥാന യാത്രക്കുള്ള വിലക്ക് നീക്കാനുള്ള കേന്ദ്ര മാര്‍ഗരേഖയോട് സംസ്ഥാനത്തിന് അനുകൂല നിലപാടല്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പാസ് നല്‍കിയുള്ള നിയന്ത്രണം തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മാത്രമായിരിക്കും. ആരാധനാലയങ്ങള്‍ തുറക്കണമോ എന്ന് ബന്ധപ്പെട്ടവരും ആയി ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി
5. ഞായര്‍ ലോക്ഡൗണ്‍ ആയ ഇന്ന് സംസ്ഥാനം ശുചീകരണ ദിനമായി ആചരിക്കുക ആണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനം ശുചീകരണ ദിനം ആചരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും എല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ്19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാവണം ശുചീകരണം എന്നും സര്‍ക്കാര്‍ അറിയിച്ചു
6 തെക്ക് കിഴക്കന്‍ അറബി കടലില്‍ അടുത്ത 24 മണിക്കൂറിന് ഉളളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാഹചര്യം ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് തീവ്ര ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം നാളെ തന്നെ എത്തിയേക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് ഇരിക്കുന്നത്.
7. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാല്‍ കേരള തീരത്ത് മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു കാരണവശാലും ആരും കടലില്‍ പോകാന്‍ പാടുള്ളതല്ല.
8. രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യ ദൗത്യം സ്‌പേസ് എക്സിന്റെ യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ഈ സ്വകാര്യദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് മൂന്ന് ദിവസം വൈകിയ പ്രാദേശിക സമയം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.22ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ യാഥാര്‍ത്ഥ്യമായി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി എട്ടോടെ ഡ്രാഗണ്‍ സ്‌പേസ് സ്റ്റേഷനിലെത്തും. നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‍കെനും, ഡൗഗ്ലസ് ഹര്‍ലിയുമാണ് ഡ്രാഗണ്‍ കാപ്സ്യൂള്‍ എന്ന ഈ റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. 49കാരനായ ബെഹ്ന്‍കെനും 53കാരനായ ഹര്‍ലിയും മുന്‍ യു.എസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാര്‍ ആയിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000ത്തില്‍ ആണ്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, MODI, INDIA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.