SignIn
Kerala Kaumudi Online
Saturday, 08 August 2020 7.28 PM IST

കണ്ണൂരിൽ ഏഴു പേർക്കു കൂടി കൊവിഡ് ബാധ

കണ്ണൂർ: ജില്ലയിൽ ഏഴു പേർക്കു കൂടി ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നാലു പേർ വിദേശരാജ്യങ്ങളിൽ നിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
കണ്ണൂർ വിമാനത്താവളം വഴി ഒമാനിൽ നിന്നുള്ള ഐഎക്സ് 714 വിമാനത്തിൽ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19കാരി, 22ന് ഇതേനമ്പർ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38കാരൻ, 27ന് ദുബായിൽ നിന്നുള്ള ഐഎക്സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 18കാരൻ, കരിപ്പൂർ വിമാനത്താവളം വഴി 23ന് ദുബായിൽ നിന്നുള്ള ഐഎക്സ് 344 വിമാനത്തിലെത്തിയ കടമ്പൂർ സ്വദേശി 44കാരൻ എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
രാജധാനി എക്സ്പ്രസ് വഴി 22ന് ഡൽഹിയിൽ നിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25കാരൻ (ഇപ്പോൾ കോട്ടയം മലബാറിൽ താമസം), 28ന് മുംബൈയിൽ നിന്നെത്തിയ ആലക്കോട് സ്വദേശി 58 കാരൻ, 17ന് അഹമ്മദാബാദിൽ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാർ സ്വദേശി 23കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതിൽ 126 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ ജില്ലയിൽ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയിൽ നിന്നും 7118 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 6423 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6011 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 695 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, COVD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.