ഫ്‌ളോറിഡ: കഴിഞ്ഞ ദിവസം വിക്ഷേപിച്ച സ്‌പേസ്എക്‌സിന്റെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്നലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്ന ഫാൽക്കൺ 9 എന്ന റോക്കറ്റും അതിന്റെ നെറുകയിൽ രണ്ട് സഞ്ചാരികൾ കയറിയ ക്രൂ ഡ്രാഗൺ എന്ന പേടകവും. പത്തൊൻപത് മണിക്കൂറിന് ശേഷം ഇന്ത്യൻ സമയം ഇന്നലെ സന്ധ്യയ്‌ക്ക് ഏഴ് മണിയോടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ദൗത്യം വിജയകരമെന്ന് സ്പേസ് എക്സ് അറിയിച്ചു.
Docking confirmed – Crew Dragon has arrived at the @space_station! pic.twitter.com/KiKBpZ8R2H
— SpaceX (@SpaceX) May 31, 2020
Live webcast of Crew Dragon’s test flight with @NASA astronauts @AstroBehnken and @Astro_Doug → https://t.co/bJFjLCzWdK https://t.co/qalF7oCJO6
2011ൽ സ്‌പേസ് ഷട്ടിൽ പ്രോഗ്രാം അവസാനിച്ചതിന് ശേഷം അമേരിക്കൻ മണ്ണിൽ നിന്നും അമേരിക്കൻഗവേഷകരുടെ ആദ്യ ബഹിരാകാശ യാത്രയാണിത്. പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ ഗവേഷകർ രണ്ട് പേരും നിലയത്തിനകത്തേക്ക് പ്രവേശിക്കും. അവിടെയുള്ള ഗവേഷകരുമായി സമയം ചിലവിട്ട ശേഷം ഇരുവരും തിരികെ പുറപ്പെടും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |