SignIn
Kerala Kaumudi Online
Saturday, 08 August 2020 8.15 PM IST

എം.ജി. അറിയിപ്പുകൾ ആറാം സെമസ്റ്റർ ബിരുദ അതത് ജില്ലകളിൽ എഴുതാം

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (റഗുലർ/പ്രൈവറ്റ്/സപ്ലിമെന്ററി/സൈബർ ഫോറൻസിക്/മോഡൽ 3 ഇലക്‌ട്രോണിക്‌സ്/ബി.വോക്) ഇന്ന് ആരംഭിക്കും. സർവകലാശാലയുടെ പ്രവർത്തന പരിധിക്കുള്ളിലെ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങൾ: ഇടുക്കി ജില്ലയിൽ അപേക്ഷിച്ചവർ ലബ്ബക്കട ജെ.പി.എം. ആർട്‌സ് ആൻഡ് സയൻസ് കോളേജിലും, എറണാകുളം ജില്ലയിൽ അപേക്ഷിച്ചവർ ആലുവ യു.സി. കോളേജിലും പത്തനംതിട്ട ജില്ലയിൽ അപേക്ഷിച്ചവർ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും കോട്ടയം ജില്ലയിൽ അപേക്ഷിച്ചിരുന്ന എല്ലാ ബി.കോം വിദ്യാർത്ഥികളും നാട്ടകം ഗവ.കോളേജിലും മറ്റ് വിദ്യാർത്ഥികൾ കോട്ടയം ബസേലിയസ് കോളേജിലും പരീക്ഷയെഴുതണം. ആലപ്പുഴ ജില്ലയിൽ അപേക്ഷിച്ചവർക്കുള്ള പരീക്ഷാ കേന്ദ്രങ്ങൾ: എസ്.ഡി കോളേജ്, പോരുകര കോളേജ് ഒഫ് എഡ്യൂക്കേഷൻ, നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ചേർത്തല, സെന്റ് സേവ്യേഴ്‌സ് കോളേജ് വൈക്കം.
ലോക്ക്ഡൗൺ മൂലം ഇതര ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിനായി പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിലും സർവകലാശാലയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾമൂലം പഠിക്കുന്ന കോളേജുകളിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത റഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിന് അനുവാദം നൽകിയിട്ടുണ്ടെങ്കിലും റഗുലർ വിദ്യാർത്ഥികൾ അവരുടെ മാതൃസ്ഥാപനത്തിലും പ്രൈവറ്റ് വിദ്യാർത്ഥികൾ മുമ്പ് നൽകിയിരുന്ന പരീക്ഷാകേന്ദ്രത്തിലും ഹാജരായാൽ പരീക്ഷയെഴുതാൻ അനുവദിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.