SignIn
Kerala Kaumudi Online
Wednesday, 21 October 2020 1.02 AM IST

എം.ജി. അറിയിപ്പുകൾ

mg-uni
photo

ആറാം സെമസ്റ്റർ ബിരുദ അതത് ജില്ലകളിൽ എഴുതാം

മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ (റഗുലർ/പ്രൈവറ്റ്/സപ്ലിമെന്ററി/സൈബർ ഫോറൻസിക്/മോഡൽ 3 ഇലക്‌ട്രോണിക്‌സ്/ബി.വോക്) ഇന്ന് ആരംഭിക്കും. സർവകലാശാലയുടെ പ്രവർത്തന പരിധിക്കുള്ളിലെ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങൾ: ഇടുക്കി ജില്ലയിൽ അപേക്ഷിച്ചവർ ലബ്ബക്കട ജെ.പി.എം. ആർട്‌സ് ആന്റ് സയൻസ് കോളേജിലും, എറണാകുളം ജില്ലയിൽ അപേക്ഷിച്ചവർ ആലുവ യു.സി. കോളേജിലും പത്തനംതിട്ട ജില്ലയിൽ അപേക്ഷിച്ചവർ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലും കോട്ടയം ജില്ലയിൽ അപേക്ഷിച്ചിരുന്ന എല്ലാ ബി.കോം വിദ്യാർത്ഥികളും നാട്ടകം ഗവ.കോളേജിലും, മറ്റ് വിദ്യാർത്ഥികൾ കോട്ടയം ബസേലിയസ് കോളേജിലും പരീക്ഷയെഴുതണം. ആലപ്പുഴ ജില്ലയിൽ അപേക്ഷിച്ചവർക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ: എസ്.ഡി. കോളേജ്, പോരുകര കോളേജ് ഒഫ് എജ്യൂക്കേഷൻ, നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, ചേർത്തല, സെന്റ് സേവ്യേഴ്‌സ് കോളേജ്, വൈക്കം.
ലോക്ക്ഡൗൺ മൂലം ഇതര ജില്ലകളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിനായി എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതര ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങൾ: ഗവ. ആർട്‌സ് കോളേജ്, മീൻചന്ത (കോഴിക്കോട്), ഗവ.കോളേജ്, മലപ്പുറം (മലപ്പുറം), ഗവ.കോളേജ്, കൽപ്പറ്റ (വയനാട്), ഗവ. കോളേജ്, കാസഗോഡ് (കാസർകോട്), ഗവ. ബി.എഡ്. ട്രെയിനിംഗ് കോളേജ് (തൃശൂർ), ഗവ. വിക്‌ടോറിയ കോളേജ്, പാലക്കാട് (പാലക്കാട്), ഗവ. കോളേജ്, ചവറ (കൊല്ലം), യൂണിവേഴ്‌സിറ്റി കോളേജ് (തിരുവനന്തപുരം), വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമൻസ് കോളേജ്, കണ്ണൂർ (കണ്ണൂർ). ലക്ഷദ്വീപിൽ അപേക്ഷിച്ചവർ കവരത്തി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം. പരീക്ഷകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിലും സർവകലാശാലയുടെ ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾമൂലം പഠിക്കുന്ന കോളേജുകളിൽ പരീക്ഷയെഴുതാൻ സാധിക്കാത്ത റഗുലർ, പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അതത് ജില്ലകളിൽ പരീക്ഷയെഴുതുന്നതിന് അനുവാദം നൽകിയിട്ടുണ്ടെങ്കിലും റഗുലർ വിദ്യാർത്ഥികൾ അവരുടെ മാതൃസ്ഥാപനത്തിലും പ്രൈവറ്റ് വിദ്യാർത്ഥികൾ മുമ്പ് നൽകിയിരുന്ന പരീക്ഷകേന്ദ്രത്തിലും ഹാജരായാൽ പരീക്ഷയെഴുതാൻ അനുവദിക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNIVERSITY RELEASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.